ലുലു മാളില്‍ പോയി, പിന്നാലെ വന്‍ ഭാഗ്യവും: ഒരു കിലോ സ്വർണ്ണവും മറ്റ് നിരവധി സമ്മാനങ്ങളും
ദോഹ: തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വലിയ വിലക്കുറവിനോടൊപ്പം തന്നെ നിരവധി സമ്മാനങ്ങളും നല്‍കുന്ന സ്ഥാപനമാണ് ലുലു. വിദേശത്തായാലും സ്വദേശത്തായാലും ഇത്തരം സമ്മാനങ്ങള്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഗ്രാൻഡ് സമ്മർ റാഫിള്‍ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങള്‍ ദോഹയിലെ ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസം വിതരണം ചെയ്തു.
ഒരു കിലോ സ്വർണ്ണമാണ് വിജയികളായ ഇരുപത് പേർ പങ്കിട്ടത്. ഇതിന് പുറമെ വേറെയും നിരവധി സമ്മാനങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. വേനലവധിക്കും സ്കൂൾ തുറക്കും മുമ്പുള്ള തിരക്കേറിയ സീസണിലും ഉപഭോക്താക്കൾക്ക് 100000 ദിനാറിന്റെ സമ്മാനങ്ങള്‍ നല്‍കുന്നതായിരുന്നു പദ്ധതി. ആഗസ്റ്റ് ഒമ്പത് വരെയായിരുന്നു റാഫിള്‍ പ്രമോഷൻ.

50 ദിനാർ വീതം വിലമതിക്കുന്ന ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകള്‍ ആയിരം പേർക്ക് ലഭിച്ചിട്ടുണ്ട്. ഖത്തറിലെ ഏത് ഷോപ്പിങ് മാളില്‍ വെച്ചും ഇവർക്ക് ഈ കാർഡിലൂടെ ഷോപ്പിങ് നടത്താം. 500 ഭാഗ്യശാലികൾ ലുലു ഹാപ്പിനസ് പ്രോഗ്രാമിന് കീഴിൽ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്ന ലോയൽറ്റി പോയന്റുകളും നേടി.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഇൻസ്പെക്ടർ മുഹമ്മദ് അലി അൽകാബിയുടെ മേൽനോട്ടത്തിലാണ് ദോഹയിലെ ഡി-റിംഗ് റോഡ് ശാഖയിലെ നറുക്കെടുപ്പ് നേരത്തെ നടന്നത്. ക്യാഷ്, ഗിഫ്റ്റ് വൗച്ചറുകൾ, ലോയൽറ്റി പോയിൻ്റുകൾ എന്നിവ ഉൾപ്പെടെ ആകെ 294 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്.
സമ്മാനങ്ങൾ കൈപ്പറ്റാൻ വിജയികളോട് ലുലു ഹൈപ്പർമാർക്കറ്റിലെ ലുലു കസ്റ്റമർ സർവീസ് കൗണ്ടറുമായോ അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെൻ്റുമായോ ബന്ധപ്പെടണമെന്ന് ലുലു മാനേജ്‌മെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്. വിജയികളുടെ പട്ടിക ലുലു ഹൈപ്പർമാർക്കറ്റിൻ്റെ വെബ്‌സൈറ്റിലും (https://www.luluhypermarket.com/en-qa/winners) ഖത്തറിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലെയും ഉപഭോക്തൃ സേവന കൗണ്ടറുകളിലും ലഭ്യമാണ്.
അതേസമയം, കുവൈത്തിലെ ലുലു അൽ റായ് ഔട്ട്‌ലെറ്റില്‍ പുതിയ ടൈറ്റൻ വാച്ച് ഔട്ട്‌ലെറ്റ് പ്രവർത്തനമാരംഭിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ (രാഷ്ട്രീയ ,വാണിജ്യം) കൗൺസിലർ സഞ്ജയ് കെ മുലൂക്ക ഷോപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, അൽബത്തൽ ബ്രദേഴ്‌സ് കമ്പനി ജനറൽ മാനേജർ ബാദർ മുഹമ്മദ് അൽബത്തൽ, ടൈറ്റൻ ഇൻ്റർനാഷണൽ ബിസിനസ് ഡിവിഷൻ ബിസിനസ് ഹെഡ് ഗൗരവ് മിദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ലുലു അൽ റായിയുടെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ടൈറ്റൻ വാച്ചസ് ഔട്ട്‌ലെറ്റിൽ 200-ലധികം ഡിസൈനുകൾ ലഭ്യമാണ്.












Click it and Unblock the Notifications