ലുലുവിൽ നിന്ന് സാധനങ്ങൾ വാങ്ങി; പിന്നാലെ കിട്ടിയത് 40 ലക്ഷത്തിന്റെ കാർ,മറ്റ് നിരവധി സമ്മാനങ്ങൾ
റംദാൻ ഡ്രീം ഡ്രൈവ് പ്രോഷൻ പരിപാടിയുടെ ആദ്യ രണ്ട് വിജയികളെ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. സൗദ് സുലൈമാൻ അൽ വഹൈബ്, ദിവ്യേഷ് പരാണ്ടി എന്നിവരാണ് വിജയികൾ. നിസാൻ പാത്ത്ഫൈന്റ് കാറുകളാണ് ഇരുവർക്കും സമ്മാനമായി ലഭിച്ചത്. ഫെബ്രുവരി 19 നും 27 നുമാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ മറ്റ് നിരവധി വിജയികളേയും തിരഞ്ഞെടുത്തു.
ഫെബ്രുവരി 12 നാണ് പ്രമോഷൻ ആരംഭിച്ചത്. ഏപ്രിൽ 12 വരെയാണ് കാലയളവ്. വിജയികളാകുന്നവർക്ക് ഗ്രാൻഡ് സമ്മാനമായി 8 നിസ്സാൻ പാത്ത്ഫൈൻഡർ-എസ് 4WD ആണ് വലഭിക്കുക. ഗ്രാൻഡ് പ്രൈസ് കൂടാതെ, സ്മാർട്ട് ടിവികൾ, പാത്രങ്ങൾ, റഫ്രിജറേറ്ററുകൾ, വാഷറുകൾ, എയർ ഫ്രയറുകൾ എന്നിവയുൾപ്പെടെ 40 ഓളം സമ്മാനങ്ങളും പ്രമോഷനിൽ വിജയിക്കുന്നവർക്ക് ലഭിക്കും. സമ്മാനവിജയികളെ ലുലു ഗ്രൂപ്പ് അഭിനന്ദിച്ചു.

'ഗ്രാന്റ് പ്രൈസ് വിജയികൾക്ക് അഭിനന്ദനം അറിയിക്കുന്നു. തുടർച്ചയായ രണ്ട് ആഴ്ചകളിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇനിയും ഗ്രാന്റ് പ്രൈസ് നേടാൻ അവസരം ഉണ്ട്. 6 നറുക്കെടുപ്പ് കൂടിയാണ് ഇനി നടക്കാനുള്ളത്. ലുലുവിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള മികച്ച അവസരമാണിത്. കാരണം ഈ റംദാൻ മാസത്തിൽ ഇനിയും 6 കാറുകളാണ് ഗ്രാന്റ് പ്രൈസായി നൽകുന്നത്', ലുലു ഹൈപ്പർമാർക്കറ്റ് റീജണൽ മാനേജർ കെഎ ഷബീർ പറഞ്ഞു.
അതിശയകരമായ സമ്മാനങ്ങൾക്ക് പുറമെ റാംദാൻ മാസത്തിൽ ഷോപ്പിംഗ് അവിസ്മരണീയവും രസകരവുമായ അനുഭവമാക്കി മാറ്റാനുള്ള നിരവധി ഓഫറുകളും ഡീലുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമോഷണൽ കാലയളവിൽ പലചരക്ക് സാധനങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ, പാത്രങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യ സാധനങ്ങൾക്കും വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.
ആർക്കൊക്കെ നറുക്കെടുപ്പിൽ പങ്കെടുക്കാം
പ്രമോഷണൽ കാലയളവിൽ ഒമാനിലെ ഏതെങ്കിലും ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒറ്റ രസീതിൽ 10 ഒമാൻ റിയാൽ അല്ലെങ്കിൽ അതിൽ കൂടുതൽ തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് ലുലുവിൽ പങ്കെടുക്കാം. ഇത്തരത്തിൽ വാങ്ങുന്നവർക്ക് ഇത് സംബന്ധിച്ച ഒരു മെസേജ് വാട്സ് ആപ്പിൽ ലഭിക്കും. അങ്ങനെ ലഭിച്ച് കഴിഞ്ഞാൽ ആ മെസേജിൽ പറയുന്ന ലിങ്കിൽ കയറി ആവശ്യമായ വിവരങ്ങൾ ചേർത്ത് കൊടുത്താൽ നിങ്ങളുടെ പേരുകൾ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. ഉപഭോക്താക്കൾക്ക് ലുലു ആപ്പ് ഡൗൺലോഡ് ചെയ്യാനും ഇ-ബിൽ പോർട്ടലിൽ തങ്ങളുടെ കൂപ്പണുകൾ പരിശോധിക്കാനും സാധിക്കും. പ്രമോഷൻ കാലയളവിൽ എട്ട് ഇലക്ട്രോണിക് നറുക്കെടുപ്പുകൾ വ്യത്യസ്ത തീയതികളിലായി നടക്കും.












Click it and Unblock the Notifications