ലുലു റമദാൻ ഓഫർ; 50 ശതമാനം വിലിക്കിഴിവ്..6000ത്തോളം ഉത്പന്നങ്ങൾ വൻ ഓഫർ
റംദാൻ ഓഫർ പ്രഖ്യാപിച്ച് സൗദി ലുലു. 50 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുക്കളയിലെ അവശ്യവസ്തുക്കൾ മുതൽ വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള 6,000ത്തോളം ഉത്പന്നങ്ങൾ ഈ മാസം പകുതി വിലയിൽ ലഭിക്കും.
ഇറച്ചികൾ, പഴങ്ങൾ, പച്ചക്കറികൾ, മധുരപലഹാരങ്ങൾ, ചീസുകൾ, കുട്ടികൾക്കുള്ള സ്പെഷ്യൽ ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം ഓഫർ ഉണ്ട്. ഈ വർഷം വീഗൻ, ഓർഗാനിക്, കെറ്റോ ഉൽപ്പന്നങ്ങൾക്കും ലുലു ഓഫർ നൽകുന്നുണ്ട്. അരി, ചായപ്പൊടി, ജ്യൂസുകൾ, അവശ്യ എണ്ണകൾ എന്നിവ പോലുള്ള ഉത്പന്നങ്ങളും റെഡി ടു കുക്ക് ആയ സമൂസ, കിബ്ബെ എന്നിവ പോലുള്ള ഉത്പന്നങ്ങൾക്കും ഓഫർ ലഭ്യമാണ്.

പ്രത്യേക ഗിഫ്റ്റ് കാർഡുകൾ
റമദാന്റെ പ്രമേയും ഉൾപ്പെടുത്തി കൊണ്ട് കുട്ടികൾക്ക് വേണ്ടിയുള്ള സമ്മാനങ്ങൾ, ഇത് കൂടാതെ 5 റിയാൽ മുതൽ 500 റിയാൽ വരെയുള്ള ഗിഫ്റ്റ് കാർഡുകൾ എന്നിവയും ലുലു അവതരിപ്പിച്ചിട്ടുണ്ട്. അരി, എണ്ണ, പാൽപ്പൊടി, ചായ, പഞ്ചസാര, പാസ്ത, ഈന്തപ്പഴം, ചിക്കൻ സ്റ്റോക്ക് എന്നിവ ഉൾപ്പെടെയുള്ള റമദാൻ ബോക്സുകളും ലുലുവിൽ ലഭിക്കും, അതും വെറും 99 റിയാലിന്.
വീട്ടുപകരണങ്ങൾക്കും വൻ കിഴിവ്
ഭക്ഷണങ്ങൾക്ക് മാത്രമാണ് ഓഫർ എന്ന് തെറ്റിധരിക്കേണ്ട, വീട്ടുപകരണങ്ങൾ, ക്ലീനിങ് ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയിലും മികച്ച ഡീലുകളാണ് ലുലു വാഗ്ദാനം ചെയ്യുന്നത്. ട്രെന്റിങ് ആയുള്ള വസ്ത്രങ്ങളടക്കം വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും.
റമദാൻ ചാരിറ്റി ബോക്സുകൾ
ലുലു ഹൈപ്പർമാർക്കറ്റുകൾ, സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച്, റമദാൻ ചാരിറ്റി ബോക്സുകളും ഈ വർഷം അവതരിപ്പിച്ചിട്ടുണ്ട്. 99 റിയാലിന് പലചരക്ക് സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള ബോക്സുകൾ ലഭിക്കും. 15 ന് റിയാലിന് ഇഫ്താർ ഭക്ഷണ പൊതികളും ലഭിക്കും.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന മനാഫിത്തുമായി സഹകരിച്ച് ആവശ്യമുള്ളവർക്കായി ധനസമാഹരണത്തിനുള്ള ശ്രമങ്ങളും ലുലു നടത്തുന്നുണ്ട്. ധാനത്തിന്റേയും സാമൂഹിക ബന്ധം വളർത്തുന്നതിന്റേയും നാളുകളാണ് റമദാൻ മാസം. മികച്ച ഉത്പന്നങ്ങൾ താങ്ങാനാകുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്നതാണ് ലുലുവിന്റെ ലക്ഷ്യം', സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. 'റമദാനിൻ്റെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുകയും ഹരിതമായ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും മികച്ച സമ്മാനങ്ങളും സുസ്ഥിരമായ പരിഹാരങ്ങളും ലുലു ഉറപ്പാക്കാൻ ശ്രമിക്കും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications