Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവില്‍ വമ്പന്‍ ഓഫർ: 5500 ഉൽപ്പന്നങ്ങൾക്ക് 65% വരെ വിലക്കുറവ്; റമദാന് പ്രത്യേക ഇളവുകള്‍

ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫർ ഒരുക്കിക്കൊണ്ട് റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. 5,500 ഉൽപ്പന്നങ്ങൾക്ക് 65% വരെ വിലയിളവ് ലഭിക്കുന്ന ഓഫറാണ് ഗള്‍ഫ് മേഖലയില്‍ ലഭ്യമാകുക. ഷാർജ ഡബ്ല്യു ടി വിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് സി ഇ ഒ സെയ്ഫി രൂപാവാല അടക്കമുള്ള ഉന്നത പ്രതിനിധികള്‍ ചേർന്ന് ഓഫർ അവതരിപ്പിച്ചു. സമാനമായ രീതിയുള്ള ഓഫർ കേരളത്തിലെ വിവിധ സ്റ്റോറുകളിലും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്.

എല്ലാ റമാദന്‍ വൃതകാലയളവിലും ലുലു ഉപഭോക്താക്കള്‍ക്കായി ഇത്തരം വലിയ ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇതിലൂടെ പുണ്യമാസത്തിലും വിവിധ രാജ്യങ്ങളിലെ വളരെ ഉയർന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ താഴ്ന്ന വിലയില്‍ ലുലു സ്റ്റോറുകളില്‍ ലഭ്യമാകുന്നു. ഈത്തപ്പഴം, ഫ്രൂട്സ്, നട്സ്, പ്രീമിയം മാംസം, ഫ്രഷ് സീഫുഡ്, ഇഫ്താർ സ്പെഷ്യലുകൾ, മധുരപലഹാരങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ് തുടങ്ങി നിരവധി ഇനങ്ങൾക്ക് ഈ വർഷവും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

lulu-ramdan-

റമാദാനില്‍ ചില സാധാനങ്ങള്‍ക്ക് വലയി വിലവർധനവ് ഉണ്ടാകാറുണ്ട്. ഇത് തടയാനായി 300 ലേറെ ആവശ്യസാധനങ്ങളുടെ വില ലുലു മരവിപ്പിച്ചിട്ടുണ്ട്. ഇതോടെ വില വർധനവ് ഇല്ലാതെ സീസണില്‍ ഉടനീളം ഒരേ വിലയില്‍ ഈ ഉത്പന്നങ്ങള്‍ ലഭ്യമാകും.

"റമദാനിൽ ആകർഷകമായ ഓഫറുകളും പ്രമോഷനുകളും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ വർഷവും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചു, മാത്രമല്ല ന്യായമായ വിലയിൽ പ്രീമിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും ചെയ്തു. അവശ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിലൂടെ, റമദാൻ ഷോപ്പിംഗ് എല്ലാവർക്കും എളുപ്പവും താങ്ങാനാവുന്നതുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല പറഞ്ഞു.

ഹെല്‍ത്തി റമദാന്‍, ഇത്തപ്പഴം ഫെസ്റ്റിവല്‍, സ്വീറ്റ് ട്രീറ്റ്സ് തുടങ്ങിയ നിരവധി ക്യാമ്പയിനുകളും ലുലു അവതരിപ്പിക്കുന്നുണ്ട്. പുണ്യമാസത്തിൽ സമീകൃതാഹാരം നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത വൈവിധ്യമാർന്ന ആരോഗ്യകരമായ ഉൽപ്പന്നങ്ങൾ ഈ കാമ്പെയ്‌നുകളിൽ ഉൾപ്പെടുന്നു. ഉൽപ്പന്നങ്ങൾ സ്റ്റോറുകളിലും ഓൺലൈനിലും അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകളിലൂടെയും ലഭ്യമാകും.

lulu-ramdan-offer

ലുലുവിന്റെ പുതിയ സംരഭവും ഡിസ്‌കൗണ്ട് സ്റ്റോറുമായ ലോട്ടില്‍ നിന്നും 19 യുഎഇ ദിർഹത്തില്‍ താഴെ നിരക്കില്‍ നിരവധി ഉല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. നിത്യോപയോഗ സാധനങ്ങൾക്ക് കിഴിവുകൾ നൽകുന്നതിന് പുറമേ, ലുലു ഫാഷൻ വിഭാഗങ്ങളിൽ എക്സ്ക്ലൂസീവ് ഓഫറുകളുമുണ്ട്. ജനപ്രിയ ബ്രാൻഡുകളുടെ വസ്ത്രങ്ങളുടെയും അനുബന്ധ ഉത്പന്നങ്ങളും വലിയ വിലക്കുറവില്‍ ഇവിടെ ലഭ്യമാകും. ഫാഷൻ പ്രേമികൾക്കായി ഉയർന്ന നിലവാരമുള്ളതും പുത്തന്‍ ട്രെൻഡിലുള്ളതുമായ ഉൽപ്പന്നങ്ങൾ ലുലു ഫാഷന്‍ വാഗ്ദാനം ചെയ്യുന്നു.

ഓഫർ പ്രഖ്യാപന ചടങ്ങില്‍ സൈഫി രൂപാവാലയ്ക്ക് പുറമെ സലിം എംഎ (ഗ്ലോബൽ ഡയറക്ടർ) ഷാബു അബ്ദുൾ മജീദ്, (ഗ്ലോബൽ റീട്ടെയിൽ ഡയറക്ടർ), വി. നന്ദകുമാർ (മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ) മുജീബ് റഹിമാൻ, (ഡയറക്ടർ) ഇയാദ് മുഹമ്മദ് (പിആർ ഹെഡ്) പീറ്റർ മാർട്ടിൻ, )(റീട്ടെയിൽ ഓപ്പറേഷൻസ് മാനേജർ) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+