വീണ്ടും ലുലു ഓഫർ; ഇത്തവണ ഭാഗ്യം ഈ ഗള്‍ഫ് രാജ്യക്കാർക്ക്: ഓസ്‌ട്രേലിയയുമായി പ്രത്യേക സഹകരണം
ഇന്ത്യയിലായാലും ഗള്‍ഫിലായും ഉപഭോക്താക്കള്‍ക്കായി വലിയ ഓഫർ ലഭ്യമാക്കുന്ന സ്ഥാപനമാണ് ലുലു. ഇപ്പോഴിതാ ഓസ്‌ട്രേലിയൻ എംബസിയുടെ വാണിജ്യ വിഭാഗമായ ഓസ്‌ട്രേഡുമായി സഹകരിച്ച് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന 'എക്‌സ്‌പ്ലോർ ഓസ്‌ട്രേലിയ' ഫെസ്റ്റിവല്‍ ആരംഭിച്ചിരിക്കുകയാണ് ലുലു. ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലേക്ക് എത്തുന്നവർക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ സ്വന്തമാക്കാം.
പേൾ ഖത്തറിലെ ഗിയാർഡിനോയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഓസ്‌ട്രേലിയൻ അംബാസഡർ ഷെയ്ൻ ഫ്ലാനഗനും ഭാര്യയും ചേർന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ഫെബ്രുവരി 12 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള വിവിധ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ റീജിയണൽ ഡയറക്ടർ ഷൈജൻ എം ഒ, റീജിയണൽ മാനേജർ ഷാനവാസ് പടിയത്ത്, ഓസ്‌ട്രേലിയൻ എംബസിയിലെ ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് നിരവധി പ്രമുഖരും പങ്കെടുത്തു.

ലുലു സ്റ്റോർ സന്ദർശിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രറഞ്ഞ ഫ്ലാനഗന്‍ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ വലിയ പ്രശംസിക്കുകയും ചെയ്തു. "എല്ലാ അർത്ഥത്തിലും ഉയർന്ന നിലവാരമുള്ള മാംസം അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ നൽകുന്ന ഓസ്‌ട്രേലിയയെ കേന്ദ്രീകരിച്ചാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. ഖത്തറിന്റെ ഭക്ഷ്യസുരക്ഷയെ ദീർഘകാലമായി പിന്തുണയ്ക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ എന്നു മാത്രമല്ല, ഹലാൽ സർട്ടിഫിക്കേഷനോട് കൂടിയ ഉത്പന്നങ്ങളാണ് ഇവിടേക്ക് എത്തിക്കുന്നത്' ഫ്ലാനഗൻ പറഞ്ഞു.
ഈ അവസരത്തില്‍ ലുലു ഗ്രൂപ്പിനേയും വളരെ അധികം അഭിനന്ദിക്കേണ്ടതുണ്ട്. തങ്ങളുടെ സ്റ്റോറുകളില്‍ മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി അവർ വളരെ പുരോഗമനപരമായ സമീപനമാണ് സ്വീകരിച്ച് വരുന്നത്. ഐ പി ഒയിലേക്ക് കടന്ന ലുലു ഗ്രൂപ്പിന്റെ നീക്കത്തേയും അഭിന്ദിക്കുകയാണ്. ഖത്തർ, ഗൾഫ് മേഖല എന്നതിന് അപ്പുറത്തുള്ള റീട്ടെയില്‍ വ്യാപാരത്തേയും ഇത് വലിയ തോതില്‍ സ്വാധീനിക്കും.
കഴിയുന്നത്ര ആളുകളെ ലുലു സ്റ്റോറുകൾ സന്ദർശിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഓസ്‌ട്രേലിയയുടെ അത്ഭുതകരമായ രുചികൾ കണ്ടെത്താൻ ഈ ആഴ്ച മുഴുവൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ലുലുവിന്റെ ഓസ്‌ട്രേലിയ വീക്ക് ഔദ്യോഗികമായി ഉദ്ഘാടം ചെയ്തതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷമായി ലുലു ഔട്ട്‌ലെറ്റുകളിൽ ഓസ്‌ട്രേലിയൻ ഉത്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉണ്ടാകുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ റീജിയണൽ ഡയറക്ടർ ഷൈജനും അഭിപ്രായപ്പെട്ടു. ഇപ്പോൾ ലുലുവിന്റെ ഓഫറുകളുടെ അവിഭാജ്യ ഘടകമായി മാറിയ നിരവധി ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങള്‍ ഞങ്ങളുടെ സ്റ്റോറിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ഫ്രഷ് മാംസം, ഓർഗാനിക് ഫുഡ്, മ്യൂസ്ലി ബാറുകൾ, പ്ലാന്‍ഡ് ബേസിഡ് പാൽ, സോസ്, കേക്ക് മിക്സ്, തേൻ, പലചരക്ക് സാധനങ്ങൾ, ഫ്രഷ് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ഫെസ്റ്റിവലിലെ പ്രധാന ഇനങ്ങള്‍. അതോടൊപ്പം തന്നെ സമീപകാലത്ത് ഓസ്‌ട്രേലിയയിൽ നിന്ന് ഖത്തറിലേക്കുള്ള കന്നുകാലി, ഫ്രഷ് ഫുഡ്, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കയറ്റുമതിയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications