Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിന്റെ പുത്തന്‍ കൂട്ടുകെട്ട് യുകെയുമായി: ദോഹയില്‍ പ്രദർശനം തുടങ്ങി; മില്‍മക്ക് വെല്ലുവിളിയാകുമോ?

ഖത്തർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു എന്നുള്ളതാണ് ലുലു ഹൈപ്പർ മാർക്കറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത. തങ്ങളുടെ ഉത്പന്നങ്ങള്‍ ലുലുവിന്റെ സ്റ്റോറുകളില്‍ ലഭ്യമാക്കാനായി ചില രാജ്യങ്ങളിലെ ഭരണകർത്താക്കള്‍ തന്നെ നേരിട്ട് താല്‍പര്യം അറിയിക്കാറുമുണ്ട്. അടുത്തിടെ യു എ ഇ സന്ദർശനത്തിന് എത്തിയ വിയറ്റ്നാം ഭരണാധികാരി ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയവും ചർച്ചയായിരുന്നു.

ഇപ്പോഴിതാ ലണ്ടനില്‍ നിന്നുള്ള പാലും പാലുത്പന്നങ്ങളും ലുലുവിന്റെ ഖത്തറിലെ സ്റ്റോറിലും എത്തിയിരിക്കുകയാണ്. അഗ്രികൾച്ചർ ആൻഡ് ഹോർട്ടികൾച്ചർ ഡെവലപ്‌മെന്റ് ബോർഡ് (എ എച്ച് ഡി ബി), ബിസിനസ് ആൻഡ് ട്രേഡ് വകുപ്പ് (ഡി ബി ടി) എന്നിവയുമായി സഹകരിച്ചാണ് ബ്രിട്ടനിൽ നിന്നുള്ള ഗുണനിലവാരമുള്ള പാലുൽപ്പന്നങ്ങളുടെ പ്രത്യേക പ്രദർശനവും ഖത്തറിലെ ലുലു ആരംഭിച്ചു.

lulu-milma

യുകെയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ ഇതിനോടകം തന്നെ ഖത്തർ അടക്കമുള്ള ജി സി സി രാജ്യങ്ങളിലെ ലുലു സ്റ്റോറുകളില്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കാണ് യുകെയില്‍ നിന്നുള്ള 'ക്വാളിറ്റി ഡയറി'യുടെ പാലുൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും എത്തുന്നത്. ലോകമെമ്പാടുമുള്ള ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്നും ലുലു അധികൃതർ വ്യക്തമാക്കി.

വൈവിധ്യമാർന്ന ചീസ്, തൈര് ഉൽപ്പന്നങ്ങൾ പരീക്ഷിക്കാനും യുകെയിൽ നിന്നുള്ള ചില ബ്രാൻഡുകളെക്കുറിച്ച് കൂടുതലറിയാനും ഈ പ്രദർശനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു. ഖത്തറിലെ ബ്രിട്ടീഷ് അംബാസഡർ എച്ച് ഇ നീരവ് പട്ടേൽ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു, ഖത്തറിലെ ബിസിനസ് ആൻഡ് ട്രേഡ് വകുപ്പ് ഡയറക്ടർ ഇയാൻ മേസൺ, വെൽഷ് ഗവൺമെന്റ് മേധാവി മാനേജർ ഐച്ച സൂർ എന്നിവരും പ്രദർശനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം ഉല്‍പന്നങ്ങള്‍ക്കായി കേരളത്തിന്റെ സ്വന്തം മില്‍മയുമായും ലുലു ഗ്രൂപ്പ് കൈകോർത്തിട്ടുണ്ട്. മില്‍മയുടെ പാല്‍പ്പൊടി (മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്‌നര്‍) മിഡില്‍ ഈസ്റ്റിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കാനാണ് ധാരണയായിട്ടുള്ളത്. ഇത് സംബന്ധിച്ച പര്‍ച്ചേസ് ഓര്‍ഡര്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്-മില്‍മ) ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണില്‍ നിന്നും കൈമാറിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു മില്‍മ ഓർഡർ സ്വീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ പാല്‍പ്പൊടിക്ക് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. നിരവധി മലയാളികള്‍ വസിക്കുന്ന മേഖലയിലേക്ക് മില്‍മ പാല്‍പ്പൊടിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇതിനോടകം തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ മില്‍മയുടെ വിവിധ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് പൗഡര്‍, ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്‌സ് തുടങ്ങി മില്‍മ ഉത്പന്നങ്ങളാണ് ലുലു വില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+