Get Updates
Get notified of breaking news, exclusive insights, and must-see stories!

'കന്നി' യോഗം ചേർന്ന് ലുലു, നന്ദി പറഞ്ഞ് യൂസഫലി; വരുമാനം 7.6 ബില്യൺ; വന്‍ വർധനവ്

അബുദാബി: അബുദാബിയിൽ നടന്ന ആദ്യ വാർഷിക ജനറൽ മീറ്റിംഗ് വിജയകരമായി പൂർത്തിയാക്കി ലുലു റീട്ടെയിൽ ഹോൾഡിംഗ്സ് . 2024 നവംബർ 14-ന് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ 6.32 ബില്യൺ ദിർഹം സമാഹരിച്ച് യു എ ഇയിലെ ഏറ്റവും വലിയ ഐ പി ഒയിലൂടെ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ലുലുവിന്റെ ആദ്യ ജനറല്‍ മീറ്റിംഗ് കൂടിയാണ് ഇത്തവണത്തേത്.

യോഗത്തില്‍ തങ്ങളുടെ സ്ഥാപനത്തിന് നല്‍കുന്ന അകം അഴിഞ്ഞ പിന്തുണയില്‍ ലുലു റീട്ടെയിലിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എം എ യൂസഫലി ഓഹരി ഉടമകൾ, റെഗുലേറ്റർമാർ, ജീവനക്കാർ, പങ്കാളികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായും അറിയിച്ചു. ലുലുവിനെ അന്താരാഷ്ട്ര പ്രശസ്തി നേടിയ പബ്ലിക്ക് ലിസ്റ്റിങ് സ്ഥാപനമാക്കി മാറ്റുന്നതിൽ ഇവർ വഹിച്ച പങ്ക് നിർണായകമാണെന്നും എം എ യൂസഫ് അലി പറഞ്ഞു.

lulu-meeting

'ഇന്ന് ഞങ്ങളുടെ ആദ്യത്തെ വാർഷിക പൊതുയോഗം മാത്രമല്ല, ഞങ്ങളുടെ അടിത്തറകളുടെ ശക്തി, ഞങ്ങളുടെ കാഴ്ചപ്പാടിന്റെ വ്യക്തത, ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഐക്യം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു നിർണായക നിമിഷമാണ്' എംഎ യൂസഫലി പറഞ്ഞു.

ഈ വർഷം ആദ്യം 2024 ലെ തങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ ലുലു പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷത്തെക്കാൾ 4.7% ഉയർന്ന് 7.6 ബില്യൺ ഡോളറായെന്ന് അന്ന് ലുലു വ്യക്തമാക്കി. സ്ഥിരമായ വിൽപ്പനയിൽ (ലൈക്ക്-ഫോർ-ലൈക്ക്) 2.3% വളർച്ചയാണ് ഇക്കലായളവില്‍ രേഖപ്പെടുത്തിയത്. EBITDA (പലിശ, നികുതി, മൂല്യത്തകർച്ച എന്നിവയ്ക്ക് മുമ്പുള്ള ലാഭം) 786.3 മില്യൺ ഡോളറുമാണ്. തുടർച്ചയായ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം ലാഭം 216.2 മില്യൺ ഡോളർ എന്നതിലേക്കും എത്തി. കഴിഞ്ഞ വർഷത്തെക്കാൾ 12.6% കൂടുതലാണ് ഇത്.

അതേസമയം, തങ്ങള്‍ വിപണി സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സിഇഒ സൈഫി രൂപവാല വാർഷിക ജനറല്‍ ബോഡി യോഗത്തില്‍ വ്യക്തമാക്കി. ഉറച്ച ലക്ഷ്യവും പങ്കിട്ട വളർച്ചാ ദർശനവുമായി മുന്നോട്ടുള്ള യാത്രയ്ക്ക് ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ), അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് (എഡിഎക്സ്) എന്നിവിടങ്ങളില്‍ നിന്ന് കമ്പനിക്ക് മികച്ച പിന്തുണ ലഭിക്കുന്നു. ലുലുവിന്റെ ഐപിഒ ലിസ്റ്റിംഗിനും നിയമപരമായ പ്രവർത്തനങ്ങൾക്കും ഈ സ്ഥാപനങ്ങൾ നൽകിയ മാർഗനിർദേശം നിർണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+