ഗൾഫിന് വേണ്ടി എംഎ യൂസഫലിയുടെ മാസ്റ്റർ പ്ലാൻ, ടൺ കണക്കിന് ചരക്കുമായി കേരളത്തിൽ നിന്ന് പറന്ന് വിമാനങ്ങൾ
പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക് ഗൾഫ് മറ്റൊരു ജന്മനാട് പോലെയാണ്. അതുകൊണ്ട് തന്നെ പശ്ചിമേഷ്യയിൽ യുദ്ധം മുറുകുമ്പോൾ ഗൾഫിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് അദ്ദേഹം. അതിനായി ലുലു ഗ്രൂപ്പിന്റെ ചാർട്ടേഡ് കാർഗോ സർവീസുകൾ സജീവമായി രംഗത്തുണ്ട്. ഇന്നലെ രാത്രിയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവേയ്‌സ് കാർഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളുമായി ഇന്ന് രാവിലെ 10:45-ന് മടങ്ങി. ഇതിനു മുൻപ്, അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് 80 ടൺ ഭക്ഷ്യോത്പന്നങ്ങൾ പ്രത്യേക കാർഗോ വിമാനത്തിൽ എത്തിച്ചിരുന്നു.
ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു മാനേജ്‌മെന്റും എം.എ. യൂസഫലിയും ലക്ഷ്യമിടുന്നത്. അബുദാബി ഉൾപ്പെടെയുള്ള ജി.സി.സി. രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് ഭക്ഷ്യോത്പന്നങ്ങൾ സുസ്ഥിരമായി എത്തിക്കാൻ ഈ നീക്കങ്ങൾ സഹായകമാകും.
ചാർട്ടേഡ് വിമാനങ്ങൾക്ക് പുറമെ, ലുലു ഫെയർ എക്സ്പോർട്ട് വഴി പ്രതിദിനം 5 മുതൽ 6 ടൺ വരെ ഭക്ഷ്യോത്പന്നങ്ങൾ പതിവ് യാത്രാവിമാനങ്ങളിൽ ഗൾഫിലേക്ക് കയറ്റി അയക്കുന്നു. ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകൾ ഈ സേവനം ഉപയോഗിക്കുന്നു.

പ്രാദേശിക കാർഷിക വിപണിക്ക് ഊർജ്ജം പകരുന്ന ഈ സംരംഭം, വരും ദിവസങ്ങളിലും കേരളത്തിൽ നിന്ന് കൂടുതൽ കാർഗോ വിമാന സർവീസുകൾ തുടരാൻ ലുലു ഗ്രൂപ്പ് തീരുമാനിച്ചു. ഡൽഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിൽ ഇവർ ഗൾഫ് മേഖലയിലേക്ക് ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി നടത്തുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം കാരണം കേരളത്തിലെ കയറ്റുമതി മേഖല കോടികളുടെ നഷ്ടം നേരിട്ടപ്പോൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് സർക്കാർ സംവിധാനങ്ങളുമായി ചർച്ച നടത്തി. മേഖലയിലെ പ്രതിസന്ധിക്ക് അദ്ദേഹം വലിയ പരിഹാരം കണ്ടെത്തുകയും കൂടുതൽ സർവീസുകളിലൂടെ ഗൾഫ് മേഖലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ലുലു ഗ്രൂപ്പിന്റെ ഈ നടപടി കേരളത്തിലെ കയറ്റുമതിക്കാർക്കും, വ്യാപാര സംരംഭങ്ങൾക്കും, തൊഴിലാളികൾക്കും പുതിയ അവസരങ്ങൾ വർദ്ധിപ്പിക്കാൻ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കാര്യമായ ഉണർവ് നൽകും.
-
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
ഇറാനെ പൂട്ടാൻ യുഎസ് നാവികസേന; ഹോർമുസ് കടലിടുക്കിൽ സമ്പൂർണ്ണ ഉപരോധം! എണ്ണ വ്യാപാരത്തിന് അന്ത്യശാസനം -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില് ചില അബന്ധങ്ങള് പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications