Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തന്‍ ചുവടുവെപ്പുമായി ലുലു: ഇനി സാധനം വീട്ടിലെത്തും: സഹകരണം 28 യുഎഇ മന്ത്രാലയങ്ങളുമായി

ദുബായ് : യു എ ഇയുടെ 28 മന്ത്രാലയങ്ങളുമായി ഡിജിറ്റൽ സംഭരണ സഹകരണത്തിനുള്ള കരാറിൽ ലുലു ഒപ്പ് വച്ച് ലുലു ഹോൾഡിങ്ങ്സ്. സർക്കാരിന്റെ ഡിജിറ്റൽ സംഭരണ സിസ്റ്റം പ‍ഞ്ച് ഔട്ട് പ്ലാറ്റ്ഫോമുമായി ചേർന്ന് ലുലുവിന്റെ പുതിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം LuluOn പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ യു എ ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫിനാൻഷ്യൽ മാനേജ്മെൻറ് സെക്ടർ അണ്ടർ സെക്രട്ടറി മറിയം മുഹമ്മദ് അൽ അമീരി ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ എന്നിവർ ചേർന്ന് ഒപ്പുവച്ചു.

ബി ടു ബി ബിസിനസ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് LuluOn. സർക്കാരിന്റെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ പ‍ഞ്ച് ഔട്ട് സംഭരണ സംവിധാനത്തിൽ സ്ട്രീംലൈൻ ചെയ്തുകൊണ്ട് തന്നെ ലുലുവിൻറെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്ന് വളരെ എളുപ്പത്തിൽ ഓർഡർ ചെയ്യാനാകും. സ്പ്ലൈയർ ഇടപാടുകളും സർക്കാർ സംവിധാനങ്ങളുടെ സംഭരണ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുക എന്ന സർക്കാർ ലക്ഷ്യത്തിന് കരുത്ത് പകരുന്നത് കൂടിയാണ് ലുലുഓൺ പ്ലാറ്റ്ഫോം.

ll-174617

യു എ ഇയുടെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്വം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ശക്തവും സുതാര്യവുമായ ഫിനാൻഷ്യൽ സിസ്റ്റം ഉറപ്പാക്കുന്നതിന് കരുത്ത് പകരുന്നതാണ് ലുലുവുമായുള്ള സഹകരണമെന്ന് യുഎഇ മന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പറഞ്ഞു.

സർക്കാർ-സ്വകാര്യ പങ്കാളിത്വം യുഎഇയുടെ വികസനത്തിന് കരുത്തേകുമെന്നും യുഎഇ മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

ഫുഡ്-ഗ്രോസറി, ഇലക്ട്രോണിക്സ്, അക്സസറീസ്, ഓഫീസ് ഉപകരണങ്ങൾ അടക്കം ലുലുവിന്റെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഏറ്റവും മികച്ച നിരക്കിലാണ് ' ലുലുഓൺ ' പ്ലാറ്റ്ഫോമിൽ യുഎഇ മന്ത്രാലയങ്ങൾക്കായി ഉറപ്പാക്കിയിരിക്കുന്നത്. യുഎഇ മന്ത്രാലയങ്ങളിലെ പ്രതിനിധികൾക്കും ജീവനകാർക്ക് മികച്ച നിരക്കിൽ ആഗോള ഉത്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ഓർഡർ ചെയ്താൽ എത്രയും വേഗം പ്രൊഡക്ടുകൾ ഡെലിവർ ചെയ്യും. 35 വിഭാഗങ്ങളിലായി ഒന്നേകാൽ ലക്ഷത്തോളം ഉത്പന്നങ്ങൾ ലുലുഓൺ പ്ലാറ്റ്ഫോമിലൂടെ ഓർഡർ ചെയ്യാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+