Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാർട്ടേഡ് വിമാനങ്ങളിൽ മാമ്പഴങ്ങൾ എത്തിക്കാൻ ലുലു; കൊച്ചിയിൽ നിന്ന് 200 ടൺ മാമ്പഴവുമായി വിമാനം

കൊച്ചി: ​ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21ന് ആരംഭിക്കുന്ന മാമ്പഴ ഫെസ്റ്റിനെ വരവേൽക്കാൻ കൊച്ചിയിൽ നിന്ന് ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. പ്രത്യേക വിമാനങ്ങളിൽ 200 ടണിലധികം മാമ്പഴങ്ങളാണ് ​ഗൾഫിലേക്ക് എത്തിക്കുന്നത്. നാഷണൽ എയർവേസിന്റെ കാർ​ഗോ വിമാനത്തിലാണ് മാമ്പഴങ്ങൾ ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്.

കഴിഞ്ഞ ദിവസം 100 ടൺ മാമ്പഴങ്ങളുമായി വിമാനം പറന്നു. മെയ് 20ന് 100 ടൺ മാമ്പഴം കൂടി കാർ​ഗോ സർവീസുകളിലൂടെ പ്രവാസലോകത്തേക്ക് എത്തും. ദിവസേന സർവീസ് നടത്തുന്ന യാത്രാ വിമാനങ്ങളിൽ കേരളത്തിൽ നിന്നുള്ള മാമ്പഴം, പച്ചക്കറികൾ എന്നിവ ലുലു പ്രത്യേകം എത്തിക്കുന്നതിന് പുറമേയാണിത്. ലുലു മാങ്കോ ഫെസ്റ്റിന്റെ ഭാ​ഗമായി കേരളത്തിൽ നിന്നുള്ള നാടൻ മാമ്പഴങ്ങളുടെ അടക്കം ലഭ്യത ഉറപ്പാക്കുകയാണ് ലുലു ലക്ഷ്യമിടുന്നത്.

Lulu

ഹിമ പസന്ത്, ചക്കര​ഗുണ്ട്, മല്ലിക, നീലം, മൽ​ഗോവ, പ്രിയൂർ തുടങ്ങി 40 ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് കൊച്ചിയിൽ നിന്ന് ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്.

ലോകത്തിലെ 100 ലധികം മാമ്പഴങ്ങളുടെ വകഭേദ​ങ്ങളെ പ്രദർശിപ്പിക്കുന്ന മാമ്പഴ ഫെസ്റ്റാണ് ​ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 മുതൽ ആരംഭിക്കുക. മാമ്പഴം എത്തിക്കുന്നത് പോലെ തന്നെ മറ്റ് പഴങ്ങളുടെയും പച്ചക്കറിയുടേയും സു​ഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+