Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു നല്‍കും 4 കോടി രൂപയുടെ സമ്മാനങ്ങള്‍: ചെയ്യേണ്ടത് ഇത്രമാത്രം: വേറേയും നിരവധി ഓഫറുകള്‍

എക്കാലത്തും ഉപഭോക്താക്കള്‍ക്ക് ജനപ്രിയ ഓഫറുകള്‍ നല്‍കുന്ന ലുലു ഗ്രൂപ്പ് ഇതാ ഈ സമ്മറിലും സമാനമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 'സമ്മർ വിത്ത് ലുലു' എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫർ യു എ ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമായിരിക്കും. വേനൽക്കാല അവധി സീസണിനെ ആകർഷകമായ ഓഫറുകൾ, സ്റ്റോറുകളിലെ രസകരമായ പ്രവർത്തനങ്ങൾ, എക്സ്ക്ലൂസീവ് റിവാർഡുകൾ എന്നിവയോടെ സ്വാഗതം ചെയ്യുന്ന ഈ കാമ്പയിന് ദുബായിലെ സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസം ഔദ്യോഗികമായി തുടക്കമായി.

വേനൽക്കാലത്തെ ആളുകളുടെ പ്രധാന ആവശ്യങ്ങള്‍ മനസ്സിലാക്കി തയ്യാറാക്കിയിരിക്കുന്ന ഈ കാമ്പയിനില്‍, ദൈനംദിന ഗ്രോസറി, ശീതളപാനീയങ്ങൾ, ലഗേജ്, യാത്രാ ആക്സസറികൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷനറുകൾ, വേനൽ ഫാഷൻ വസ്ത്രങ്ങൾ എന്നിവയ്ക്കെല്ലാം വലിയ ഓഫറുകളാണുള്ളത്.

lulu-uae

കോസ്മെറ്റിക്സ്, വെൽനസ്, ബ്യൂട്ടി എസൻഷ്യലുകൾ എന്നിവയിലെ എക്സ്ക്ലൂസീവ് കളക്ഷനുകളുടോപ്പം ഐ എക്സ്പ്രസിൽ സൺഗ്ലാസുകള്‍ക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. വേനല്‍ക്കാലത്ത് ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഒരോ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ലഭ്യമായിരിക്കും.

'സമ്മർ വിത്ത് ലുലു' കാമ്പയിൻ വെറും ഷോപ്പിംഗ് ഓഫറുകൾക്കപ്പുറം കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാനാകുന്ന ഒരു ഇടം കൂടിയായി ലുലു സ്റ്റോറുകളെ മാറ്റുന്നു. കുട്ടികൾക്കായുള്ള സൗജന്യ വേനൽ ക്യാമ്പുകൾ, ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകൾ, സ്റ്റോറുകളിലെ ഇന്ററാക്ടീവ് ഇവന്റുകൾ എന്നിവ യുഎഇയിലെ വിവിധ ലുലു സ്റ്റോറുകളിൽ ഇക്കാലയളവില്‍ നടക്കും. അതായത് ഷോപ്പിങ് നടത്തുന്നതിനോടൊപ്പം തന്നെ വിനോദവും ലുലു ഉറപ്പ് തരുന്നു.

'സാധനങ്ങള്‍ക്ക് ഓഫർ നല്‍കുന്നു എന്നതിനോടൊപ്പം തന്നെ മികച്ച ഷോപ്പിംഗ് അനുഭവം സൃഷ്ടിക്കാനുള്ള ലുലുവിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ക്യാമ്പയിന്‍. ഈ വേനൽക്കാലത്ത് വിലക്കിഴിവ് മാത്രമല്ല, എക്സ്ക്ലൂസീവ് ഡീലുകൾ മുതൽ കുടുംബബന്ധം ഊഷ്മളമാക്കുക, സന്തോഷം പകരുക എന്നിവ കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം' ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം എ പറയുന്നു.

പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്കുമായി സഹകരിച്ച് നടത്തുന്ന ഡയമണ്ട് ഗിഫ്റ്റ് പ്രമോഷനാണ് സമ്മർ കാമ്പയിനിന്റെ മറ്റൊരു പ്രധാനം ആകർഷണം. 100 ദിർഹം അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുന്ന ഷോപ്പർമാർക്ക് 2 മില്യൺ ദിർഹം മൂല്യമുള്ള ഡയമണ്ട് സമ്മാനങ്ങൾ വരെ നേടാനുള്ള അവസരമുണ്ട്. അതോടൊപ്പം തന്നെ എക്സ്ക്ലൂസീവ് വൗച്ചറുകൾ ഉള്‍പ്പെടെ നേടാനുള്ള അവസരം വേറെയുമുണ്ട്.

'പ്രദേശത്തെ ഏറ്റവും വിശ്വസനീയമായ റീട്ടെയിൽ ശൃംഖലയായ ലുലുവുമായി സഹകരിച്ച് ഈ എക്സ്ക്ലൂസീവ് ഡയമണ്ട് കളക്ഷൻ ഉപഭോക്താക്കൾക്ക് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്' തനിഷ്കിന്റെ മാതൃകമ്പനിയായ ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ജ്വല്ലറി ഇന്റർനാഷണൽ ബിസിനസ് മേധാവി അദിത്യ സിംഗ് പറഞ്ഞു.

ലുലുവിന്റെ പുതിയ വാല്യൂ റീട്ടെയിൽ ഫോർമാറ്റായ 'LOT'ൽ നടത്തുന്ന പ്രത്യേക പ്രമോഷനുകളും ഈ കാമ്പയിനിന്റെ ഭാഗമാണ്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ബജറ്റിന് അനുയോജ്യമായ വിലയിൽ ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ ലുലു അവതരിപ്പിച്ച പുതിയ ഷോപ്പിങ് കേന്ദ്രമാണ് LOT.

'സമ്മർ വിത്ത് ലുലു' കാമ്പയിൻ യു എ ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ജൂലൈ 31 വരെയായിരിക്കും ലഭ്യമായിരിക്കു. ക്യാമ്പയിന്റെ ഉദ്ഘാടന ചടങ്ങില്‍ യു എ ഇയിലെ ലുലുവിന്റെ മുതിർന്ന ഉദ്യോഗസ്ഥരായ മുജീബ് റഹ്മാൻ (ഡയറക്ടർ ഓഫ് ബൈയിംഗ്), നിഷാദ് (ഡയറക്ടർ ഓഫ് ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ), നവനീത് (ജനറൽ മാനേജർ, ലൈൻ ഇൻവെസ്റ്റ്‌മെന്റ്സ്), വി. നന്ദകുമാർ (ഡയറക്ടർ ഓഫ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ്), സ്കന്ദ വെങ്കട ശ്രീകൃഷ്ണ ചിന്നി (സീനിയർ പ്രോഗ്രാം മാനേജർ, ലുലു ഹാപ്പിനസ് ലോയൽറ്റി) എന്നിവരു പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+