യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും
ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയ സാഹചര്യത്തില്‍ യുഎഇയില്‍ സ്വദേശികളും വിദേശികളും വലിയ ആശങ്കയിലായിരുന്നു. യുദ്ധം തുടങ്ങിയ പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വലിയ തിരിക്ക് അനുഭവപ്പെട്ടത് ഇതിന്റെ ലക്ഷണമാണ്. പല ഉപഭോക്താക്കളും വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചു. ഇങ്ങനെ പോയാല്‍ വിപണിയില്‍ ലഭ്യതക്കുറവ് വരുമോ എന്ന ആശങ്കയും പരന്നു.
എന്നാല്‍ അനാവശ്യമായ ആശങ്ക ആവശ്യമില്ല എന്ന് ലുലു ചെയര്‍മാന്‍ എംഎ യൂസഫലി വ്യക്തമാക്കിയിരുന്നു. ചരക്കുകള്‍ എത്ര വേണമെങ്കിലും ലഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ലോകത്തിന്റെ പല ഭാഗത്തു നിന്നും ചരക്കുള്‍ എത്തിക്കാന്‍ ലുലുവിന് സാധിക്കും. കൂടാതെ മറ്റു കമ്പനികളും ഈ രംഗത്തുണ്ട്. 80000 കിലോ ഗ്രാം ചരക്കുകള്‍ ഇന്ന് അബുദാബിയിലെത്തി.

ഏറ്റവും പുതിയ ഭക്ഷ്യവസ്തുക്കളാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും ഒടുവിലെ ലോഡ്. പിന്നാലെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ചരക്കുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ലുലു ഗ്രൂപ്പ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്ന് വൈകാതെ ചരക്കുവിമാനങ്ങള്‍ എത്തുമെന്ന് ലുലു വൃത്തങ്ങള്‍ പറഞ്ഞു.
ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇന്ത്യയില്‍ നിന്ന് ചരക്കുകള്‍ എത്തിച്ചിരിക്കുന്നത്. ഏകദേശം 12000 പാക്കുകളിലായിട്ടാണ് 80000 കിലോ ചരക്കുകള്‍ എത്തിയത്. യുഎഇയില്‍ എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കുകയാണ് ലുലു ചെയ്യുന്നത്. മറ്റു പല രാജ്യങ്ങളില്‍ നിന്നായി കൂടുതല്‍ ചരക്കുകള്‍ വരും ദിവസങ്ങളില്‍ യുഎഇയില്‍ എത്തുമെന്ന് ലുലു അറിയിച്ചു.
ഇറാന്‍ പുതിയ വാക്കുകള്‍ പ്രതീക്ഷ
പഴം, പച്ചക്കറികള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് ലുലു എത്തിച്ചിരിക്കുന്നത്. ഇവ ലുലുവിന്റെ എല്ലാ ഷോറുമുകളിലും എത്തിച്ച് വില്‍പ്പന നടത്തും. യുഎഇയിലേക്ക് പ്രധാനമായും ലുലു ഗ്രൂപ്പ് ചരക്കുകള്‍ എത്തിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇതിന് വേണ്ടി ഇന്ത്യയില്‍ ലുലു ഗ്രൂപ്പിന് പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നേരത്തെ ഇന്ത്യയില്‍ നിന്ന് 80 ടണ്‍ ഇറച്ചി ലുലു ഗ്രൂപ്പ് യുഎഇയില്‍ എത്തിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നാണ് ഇവ എത്തിയത്. വൈകാതെ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ കൂടി യുഎഇയില്‍ എത്തും. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളും വൈകാതെ എത്തും. യുഎഇയില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുമെന്നാണ് യൂസഫലി വ്യക്തമാക്കിയത്. ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ പ്രൊസസിങ് യൂണിറ്റുകള്‍ ഉള്ളതിനാല്‍ അവശ്യവസ്തുക്കള്‍ യുഎഇയില്‍ എത്തിക്കുക എന്നത് ലുലു ഗ്രൂപ്പിന് ഒരു വെല്ലുവിളിയല്ല. നിലവില്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കില്ല എന്ന് അറിയിച്ചതോടെ മേഖല വൈകാതെ സമ്പൂര്‍ണ സമാധാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ്.












Click it and Unblock the Notifications