Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹ്സൂസ് ​ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിച്ചു; 20 മില്യൺ ദിർഹം ഇത്തവണ ആർക്ക്.. ഭാ​ഗ്യം മലയാളിക്കോ, അതോ?

ജീവിതത്തിൽ ഭാ​ഗ്യം വന്നുചേരാൻ വലിയ സമയമൊന്നും വേണ്ട. ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരായ ആളുകളുണ്ട്. പലരുടേയും ജീവിതം തന്നെ മാറിമറി‍ഞ്ഞത് ലോട്ടറി കാരണമാണ്. എത്രയോ മനുഷ്യരാണ് കഷ്ടപ്പാടിൽ നിന്ന് ലോട്ടറി കാരണം രക്ഷപ്പെട്ടിട്ടുള്ളത്. ജീവിത മാർ​ഗം തേടി ​ യുഎഇയിൽ പോയ പലർക്കും ഇരട്ടി ഭാ​ഗ്യമായി മാറിയ ഒന്നാണ് മഹ്സൂസ് ഡ്രോ.

മലയാളികൾക്ക് ഉൾപ്പെടെ നിരവധി പേർക്ക് എത്രയോ തവണ മഹ്സൂസിലൂടെ വൻ തുക സമ്മാനമായി ലഭിച്ചിട്ടുണ്ട്. മഹ്സൂസിലൂടെ ഒരു ജീവിതകാലം മുഴുവൻ ജീവിക്കേണ്ട തുക സ്വന്തമാക്കിയവരും ഉണ്ട്. കഴിഞ്ഞ ദിവസം ഈ ആഴ്ചത്തെ ഫലം പുറത്തുവിട്ടു.

Winner nn

മഹ്സൂസ് നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലി 20 മില്യൺ ദിർഹം നേടിയതായി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചയാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്. ഇന്ന് രാത്രി നമുക്ക് ഒരു ടോപ്പ് പ്രൈസ് ജേതാവുണ്ട്. 20 മിലൺ ദിർഹം വീട്ടിലേക്ക് കൊണ്ടുപോകുന്ന ഞങ്ങളുടെ ടോപ്പ് പ്രൈസ് ജേതാവിന് ഇത് ജീവിതത്തെ മാറ്റിമറിക്കുന്ന നിമിഷമാണ്, മഹ്‌സൂസ് വ്യക്തമാക്കി.

2,9,10,15, 36 എന്നിങ്ങനെയായിരുന്നു മാച്ചിംഗ് നമ്പറുകൾ. എന്നാൽ ആർക്കാണ് സമ്മാനം അടിച്ചത് എന്ന് വ്യക്തിയുടെ പേര് വെളിപ്പെടുത്തിയില്ല. വൈകാതെ തന്നെ ആരാണ് ആ വ്യക്തിയെന്ന് വെളിപ്പെടുത്തും. അതേസമയം, റാഫിൾ നറുക്കെടുപ്പിൽ ഗൗതം ഗുണ ഒരു മില്യൺ ദിർഹം നേടിയതായി മഹ്സൂസ് അറിയിച്ചു. അദ്ദേഹത്തിന്റെ റാഫിൾ നമ്പർ 36616773 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+