Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ ആ നീക്കം തുണച്ചു: മലബാർ ഗോള്‍ഡിന്റെ സ്വർണ്ണം ഇനി ന്യൂസിലാൻഡിലേക്കും; 371 കോടിയുടെ പദ്ധതി

ബിസിനസ് രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി മലബാർ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. തങ്ങളുടെ പ്രവർത്തനം ന്യൂസിലാൻഡിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പോകുകയാണ് ഗ്രൂപ്പ്. ന്യൂസിലാൻഡിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 75 മില്യൺ ന്യൂസിലാൻഡ് ഡോളർ (371 കോടിയിലധികം രൂപ) നിക്ഷേപിച്ച് മൂന്ന് ഷോറൂമുകൾ തുറക്കാൻ പദ്ധതിയിടുന്നുവെന്ന് മലബാർ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അറിയിക്കുന്നത്.

യു എ ഇയും ന്യൂസിലൻഡും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (സിഇപിഎ) ഈ തന്ത്രപരമായ നീക്കം ചേർന്ന് നില്‍ക്കുന്നുവെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നുവെന്നും മലബാർ ഗോൾഡ് & ഡയമണ്ട്സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

malabar-gold-

'യു എ ഇയിൽ നിന്ന് അന്താരാഷ്ട്ര പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ആഭരണ റീട്ടെയിലർ എന്ന നിലയിൽ, യു എ ഇയും ന്യൂസിലൻഡും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒരു പുതിയ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് വലിയ തോതില്‍ പിന്തുണ നല്‍കുന്നു' പ്രസ്താവനയില്‍ പറയുന്നു.

ഈ കരാർ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ മാത്രമല്ല, ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പുതിയൊരു ജനവിഭാഗത്തിന് പരിചയപ്പെടുത്താനുള്ള അവസരം കൂടി നൽകുന്നുവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദും പ്രതികരിച്ചു. ന്യൂസിലൻഡിലേക്ക് കൂടി പ്രവർത്തനം വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ മേഖലയിൽ മൂന്ന് ഷോറൂമുകൾ തുറക്കുന്നതിനായി കമ്പനി 75 ദശലക്ഷം ന്യൂസിലാൻഡ് ഡോളർ നിക്ഷേപിക്കും. ഫണ്ടിംഗ് ഇന്റേണല്‍ സമാഹരണത്തിലൂടെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13 രാജ്യങ്ങളിലായി 375-ലധികം ഷോറൂമുകളുള്ള, ആഗോളതലത്തിൽ ആറാമത്തെ വലിയ ആഭരണ റീട്ടെയിലറാണ് ഇന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ന്യൂസിലന്‍ഡില്‍കൂടി ഷോറൂം തുറക്കുന്നതോടെ ഗ്രൂപ്പിന്റെ സാന്നിധ്യം 14 രാജ്യങ്ങളിലേക്ക് വ്യാപിക്കും. "ന്യൂസിലൻഡ് സാധ്യതകളാൽ നിറഞ്ഞ ഒരു വിപണിയാണ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഡിസൈന്‍ മികവ്, ഗുണനിലവാരം, ആധികാരികത എന്നിവ ഞങ്ങൾ ന്യൂസിലന്‍ഡിന് കൂടി വാഗ്ദാനം ചെയ്യുന്നു," മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

ന്യൂസിലൻഡ് വിപണിയിൽ പ്രവേശിക്കുമ്പോൾ കമ്പനി അതിന്റെ പരിസ്ഥിതി, സാമൂഹിക, ഭരണ (ESG) മാനദണ്ഡങ്ങൾ നിലനിർത്തുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുവെന്ന് മലബാർ ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ അബ്ദുൾ സലാം കെ പിയും വ്യക്തമാക്കി. "ആഗോള രംഗത്തെ വളർച്ച ദ്രുതഗതിയിലാണെങ്കിലും ,എല്ലായ്പ്പോഴും കമ്പനിയുടെ ഇസിജി തത്വങ്ങളുമായി ചേർന്ന് നില്‍ക്കുന്നു. ഒരോ രാജ്യത്തേയും നിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കുന്നതില്‍ 100 ശതമാനം ട്രാക്ക് റെക്കോർഡോടെയാണ് ന്യൂസിലൻഡിലേക്കുള്ള ഞങ്ങളുടെ വിപുലീകരണം. ഇത് ബിസിനസിന്റെ എല്ലാ മേഖലകളിലും ഉത്തരവാദിത്തത്തിനും സുസ്ഥിരതയ്ക്കും മുൻഗണന നൽകുന്ന ഒരു മാതൃകാ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കും." അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+