ഇനി ശരിക്കും 'ദുബായ് ജോസ് അടിച്ച് കേറി വരും'; റിയാസ് ഖാന് യുഎഇ ഗോള്‍ഡന്‍ വിസ
കൊച്ചി: തെന്നിന്ത്യന്‍ നടന്‍ റിയാസ് ഖാന് യു എ ഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി റിയാസ് ഖാന്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഇ സി എച്ഛ് ഡിജിറ്റല്‍ സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് റിയാസിന് ഗോള്‍ഡന്‍ വിസ കൈമാറിയത്. മലയാളം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത് ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നായിരുന്നു.
ദുബായിലെ ഗോള്‍ഡന്‍ വിസ മാന്‍ എന്നാണ് ഇഖ്ബാല്‍ മാര്‍ക്കോണിയെ വിശേഷിപ്പിക്കുന്നത്. അതേസമയം 2004 ല്‍ പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തില്‍ ദുബായ് ജോസ് എന്ന കഥാപാത്രത്തെ റിയാസ് ഖാന്‍ അവതരിപ്പിച്ചിരുന്നു. ചീങ്കണ്ണി ജോസ് ദുബായ് ജോസായി വന്ന തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. ഇതിലെ റിയാസ് ഖാന്റെ കഥാപാത്രം എപ്പോഴും പറയുന്ന അടിച്ച് കേറി വാ എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഈ ഡയലോഗ് വെച്ച് റീമിക്‌സ് പാട്ട് വരെ പുറത്തിറങ്ങിയിരുന്നു. അന്ന് ചിത്രത്തില്‍ വലിയ ശ്രദ്ധ ലഭിക്കാതെ പോയ ഡയലോഗാണ് ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലായിരിക്കുന്നത്. അതേസമയം തന്റെ അടിച്ച് കേറി വാ ഡയലോഗ് ഹിറ്റാക്കിയ ആളെ തേടി നടക്കുകയാണ് റിയാസ് ഖാന്‍. അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
'അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാള്‍ ആരാണെന്ന് അറിയണം. അയാളെ കാണണം, ഫോട്ടോ എടുക്കണം. ഒരു ലഞ്ചോ ഡിന്നറോ ഒപ്പം കഴിക്കണം', എന്നാണ് റിയാസ് ഖാന്‍ പറഞ്ഞിരിക്കുന്നത്. തനിക്കയാളോട് നന്ദി പറയണം എന്നും അതുകൊണ്ട് സത്യസന്ധമായി ആളെ കണ്ടെത്താന്‍ സഹായിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ വ്യക്തി ഇന്‍സ്റ്റഗ്രമിലൂടെ തന്നെ ബന്ധപ്പെടണം എന്നും താരം പറയുന്നുണ്ട്.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'സുഖം സുഖകരം' എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായ 'ബാലേട്ടന്‍' എന്ന ചിത്രത്തിലെ പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആമിര്‍ ഖാന്‍ നായകനായ ഗജനി എന്ന ഹിന്ദി ചിത്രത്തിലും റിയാസ് ഖാന്‍ അഭിനയിച്ചു. വില്ലന്‍ കഥാപാത്രങ്ങളാണ് പ്രധാനമായും താരത്തെ തേടിയെത്തിയിരുന്നത്.
ബദ്രി (2001), ബാബ (2002), രമണ (2002), ബാലേട്ടന്‍ (2003), വിന്നര്‍ (2003), റണ്‍വേ (2004), വേഷം (2004), കാക്കക്കറുമ്പന്‍ (2004), പവര്‍ ഓഫ് വിമനി (2005) ഗജിനി (2005), ലയണ്‍ (2006), തിരുപ്പതി (2006) സ്പീഡ് ട്രാക്ക് (2007), രഹസ്യ പൊലീസ് (2009), മുംബൈ പൊലീസ് (2013) എന്നിവയാണ് റിയാസിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. മജോ സി മാത്യു സംവിധാനം ചെയുന്ന 'ഷാഡോ മാന്‍' എന്ന ചിത്രമമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.












Click it and Unblock the Notifications