Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയായ സെയിൽസ്മാന് അബുദാബിയിൽ 2 കോടിയുടെ ബിഗ് ടിക്കറ്റ് ഭാഗ്യം; അതും സൗജന്യമായി ലഭിച്ച ടിക്കറ്റിന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം. യുഎഇയിൽ സെയിൽസ്മാനായ നാല്പുരയ്ക്കൽ കീഴത്ത് ഷംസീറിനാണ് ഭാഗ്യവാൻ. 1 മില്ല്യൺ ദിർഹമാണ് ഷംസീറിന് സമ്മാനമായി ലഭിച്ചത്. അതായത് 2 കോടിയോളം ഇന്ത്യൻ രൂപ. 027945 എന്ന നമ്പറിലുള്ള ടിക്കറ്റിലാണ് ഭാഗ്യം ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ ബിഗ് ടിക്കറ്റിന്റെ പരസ്യം കണ്ടതോടെയാണ് ഷംസീർ ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുത്തത്. നിരവധി മലയാളികൾക്ക് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ട്. അതുതന്നെയായിരുന്നു ടിക്കറ്റ് എടുക്കാനുള്ള പ്രേരണയെന്ന് ഷംസീറും സുഹൃത്തുക്കളും പറഞ്ഞു. ഇത് അഞ്ചാം തവണയാണ് ടിക്കറ്റ് എടുത്തത്. അതിൽ തന്നെ ഓഫറിലൂടെ ലഭിച്ച സൗജന്യ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 'ഇമെയിൽ വഴിയാണ് ഓഫർ സംബന്ധിച്ച് സന്ദേശം വരുന്നത് അങ്ങനെ 2023-ലെ അവസാന ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു', ഷംസീർ വ്യക്തമാക്കി.

 bigtock-

സമ്മാനത്തുക കൊണ്ട് സ്വന്തമായൊരു ബിസിനസ് എന്ന സ്വപ്നം നിറവേറ്റാൻ ഒരുങ്ങുകയാണ് ഷംസീർ. 'ബിഗ് ടിക്കറ്റിനോട് നന്ദിയുണ്ട്. ഈ 1 മില്യൺ ദിർഹം സ്വന്തം കാലിൽ നിൽക്കാൻ ഞങ്ങളെ സഹായിക്കും. ഒടുവിൽ, എന്റെ സ്വപ്നം സാക്ഷാത്കരിക്കും, ഞാൻ എന്റെ സ്വന്തം ബിസിനസ്സ് തുറക്കും', സന്തോഷമടക്കാനാവാതെ ഷംസീർ പറഞ്ഞു. ഒരിക്കലും പിന്തിരിയരുതെന്നും മനസ് മടുക്കരുതെന്നുമാണ് ബിഗ് ടിക്കറ്റ് എടുക്കുന്നവരോടുള്ള തന്റെ ഉപദേശമെന്നും ഷംസീർ പറഞ്ഞു. ഇതാദ്യമായല്ല മലയാളികൾക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം ലഭിക്കുന്നത്. ഒറ്റ ടിക്കറ്റിലൂടെ ഷംസീറിനെ പോലെ തന്നെ ജീവിതം മാറിമറിഞ്ഞവർ നിരവധി ഉണ്ട്. പ്രത്യേകിച്ച് ഇന്ത്യക്കാർ.

അതേസമയം ഈ മാസം ടിക്കറ്റ് എടുക്കുന്നവരെ കാത്തിരിക്കുന്നത് വൻ സമ്മാനങ്ങളാണ്. ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിച്ചോ നിങ്ങൾക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഡിസംബർ 31-ന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹത്തിന് പുറമെ ഒരു ലക്ഷം ദിർഹം വീതം പത്ത് പേർക്ക് നേടാനുമാകും. 31 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. നറുക്കെടുപ്പ് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ഇന്‍സ്റ്റാഗ്രാം പേജിലൂടെയും തത്സമയം കാണാനാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+