Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് ജന്മദിനം; 74 പേര്‍ക്ക് സലാല യാത്ര ഓഫര്‍ ചെയ്ത് കമ്പനി, ഒപ്പം സിനിമ, പാട്ട്, ആഘോഷം

ദുബായ്: മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിക്ക് 74 വയസ് തികയാന്‍ പോകുന്നു. സെപ്തംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. ഇതോടനുബന്ധിച്ച് വ്യത്യസ്തമായ ആഘോഷം സംഘടിപ്പിക്കുകയാണ് യുഎഇയിലെ ഒരു ട്രാവല്‍ കമ്പനി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികില്‍സ കഴിഞ്ഞ് മമ്മൂട്ടി തിരിച്ചുവരുന്ന വിവരം കഴിഞ്ഞ ദിവസം സഹതാരങ്ങളും അദ്ദേഹത്തിന്റെ അടുപ്പക്കാരും പങ്കുവച്ചത് വലിയ സന്തോഷത്തോടെയാണ് മലയാളികള്‍ എതിരേറ്റത്.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ വമ്പന്‍ താര നിരയുള്ള സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി വീണ്ടും എത്തിയിരിക്കുന്നത്. ഇതിനിടെയാണ് താരത്തിന്റെ ജന്മദിനം ആഘോഷമാക്കാന്‍ സ്മാര്‍ട്ട് ട്രാവല്‍സ് എന്ന കമ്പനി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ 70ാം ജന്മദിനത്തിലും വേറിട്ട ആഘോഷം സ്മാര്‍ട്ട് ട്രാവല്‍സ് സംഘടിപ്പിച്ചിരുന്നു.

mammootty birthday celebration in uae-

തിരഞ്ഞെടുത്ത 74 മമ്മൂട്ടി ആരാധകര്‍ക്ക് ഒമാനിലെ സലാലയിലേക്കുള്ള ബസ് യാത്രയാണ് സ്മാര്‍ട്ട് ട്രാവല്‍സ് വാഗ്ദാനം ചെയ്യുന്നത്. താരത്തിന്റെ 74ാം ജന്മദിനം ആയതിനാലാണ് 74 ആരാധകരെ യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത്. സെപ്തംബര്‍ നാലിനാണ് നാല് ദിവസം നീളുന്ന യാത്ര. ആഗസ്റ്റ് 31ന് 74 പേരെ തിരഞ്ഞെടുത്ത് പ്രഖ്യാപനമുണ്ടാകും.

മമ്മൂട്ടിയോടുള്ള ബഹുമാന സൂചകമായിട്ടാണ് ആരാധകര്‍ക്ക് സൗജന്യ യാത്ര സംഘടിപ്പിക്കുന്നത്. നബിദിനവും ഓണവും ഒരുമിച്ച് വന്നതിനാല്‍ യുഎഇയിലെ പ്രവാസികള്‍ വ്യത്യസ്തമായ ആഘോഷത്തിന് ഒരുങ്ങുകയാണ്. സലാലയിലേക്കുള്ള ബസ് യാത്രയില്‍ മുഴുസമയം മമ്മൂട്ടിയുടെ സിനിമ, പാട്ടുകള്‍ എന്നിവയുണ്ടാകും. സലാലയില്‍ 300 അതിഥികള്‍ ഉള്‍പ്പെടുന്ന ഗംഭീര ഓണാഘോഷവും സംഘടിപ്പിക്കും. വടംവലി, ഉറിയടി ഉള്‍പ്പെടെയുള്ള മല്‍സരങ്ങളുമുണ്ടാകും.

തിരഞ്ഞെടുക്കപ്പെടാത്ത ആരാധകര്‍ക്ക്

74 പേരില്‍ തിരഞ്ഞെടുക്കപ്പെടാത്ത ആരാധകര്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സലാല യാത്രയും സ്മാര്‍ട്ട് ട്രാവല്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ മുതല്‍ ഇത്തരം യാത്രകള്‍ കമ്പനി നടത്തുന്നുണ്ട്. എല്ലാ വ്യാഴാഴ്ചയുമാണ് ഈ സര്‍വീസ്. ഞായറാഴ്ച തിരിച്ചെത്തും. സെപ്തംബര്‍ അവസാനം വരെ ഇത് തുടരും. പുതിയ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സ്മാര്‍ട്ട് ട്രാവല്‍സുമായി ബന്ധപ്പെടാം.

നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ മമ്മൂട്ടി 400-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചു. 2020-21 വർഷത്തിൽ മോഹൻലാലിനൊപ്പം യുഎഇ ഗോൾഡൻ വിസയും മമ്മൂട്ടിക്ക് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+