Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങളെത്തി; അവസാന നിമിഷം ഖത്തറിലെ മെ​ഗാഷോ റദ്ദാക്കി, കാരണം

ദോഹ: മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഉള്ള സൂപ്പർ താരങ്ങളെ പങ്കെടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഖത്തറിൽ സംഘടിപ്പിക്കാനിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി. ലോകകപ്പ് ഫുട്ബോൾ വേദിയായ 974 സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി ഖത്തർ സമയം ഏഴിന് തുടങ്ങാനിരുന്ന പരിപാടിയാണ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂർ മുമ്പ് റദ്ദാക്കിയത്.

സാങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണം പരിപാടി റദ്ദാക്കിയതായി സംഘാടകരായ നയൺ വൺ ഇവന്റ്സ് സോഷ്യൽ മീഡിയ പേജ് വഴി അറിയിയിച്ചു. കാണികൾക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്ന് സംഘാടകർ വ്യക്തമാക്കി.

mammootty

[email protected] എന്ന ഇ മെയിൽ വഴി ബന്ധപ്പെടാം എന്നും അറിയിച്ചു. മോളിവു​ഡ് മാജിക് ഷോ യിൽ പങ്കെടക്കാനായി മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോൻ, സ്വാസിക, അനാർക്കലി എന്നിവർ അടക്കമുള്ള താരങ്ങൾ കഴി‍ഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയിരുന്നു.

ആഴ്ചകൾക്ക് മുമ്പ് കൊച്ചിയിൽ റിഹേഴ്സൽ ഉൾപ്പെടെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. നേരത്തെ നവംബറിൽ നടക്കുമെന്ന് പ്രഖ്യാപിച്ച പരിപാടി മാറ്റുകയും പിന്നീട് ജനുവരി അവസാന വാരത്തിൽ പുതിയ തിയതി പ്രഖ്യാപിക്കുകയും ആയിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ കാണികളെ സ്റ്റേഡിയിത്തിലേക്ക് പ്രവേശിപ്പിക്കാൻ ഇരിക്കെയാണ് പരിപാടി റദ്ദാക്കിയത്. വ്യാഴാഴ്ച നടക്കുന്ന പരിപാടിക്കായി ചൊവ്വ, ബുധൻ, ദിവസങ്ങളിലായി താരങ്ങളെത്തിയിരുന്നു. ദോഹയിൽ എത്തിയ ശേഷവും പരിശീലനം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+