യുറോപ്പും അമേരിക്കയും വിട്ട് കോടീശ്വരന്മാർ കൂട്ടത്തോടെ യുഎഇയിലേക്ക്: പുതിയ കണക്കുകള്‍ ഇങ്ങനെ
ലോകത്ത് ഓരോ വർഷം കൂടുമ്പോഴും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2023 ഏപ്രിൽ 6-ന് അവസാനിച്ച 12 മാസത്തിനിടെ ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം 7% വർദ്ധിച്ചുവെന്നാണ് യു ബി എസ് ബില്യണയേഴ്‌സ് ആംബിഷൻ റിപ്പോർട്ടിൽ പറയുന്നത്.
ഈ കാലയളവില്‍ മൊത്തം ആഗോള ശതകോടീശ്വരന്മാരുടെ എണ്ണം 2,376 ൽ നിന്ന് 2,544 ആയി ഉയർന്നു. ശതകോടീശ്വരന്മാരുടെ സമ്പത്ത് 9% വർധിച്ച് 11 ട്രില്യൺ ഡോളറിൽ നിന്ന് 2023 ൽ 12 ട്രില്യൺ ഡോളറായെന്നും റിപ്പോർട്ട് എടുത്ത് കാണിക്കുന്നു. ഉപഭോക്തൃ, റീട്ടെയിൽ ബിസിനസുകൾ മികച്ച രീതിയില്‍ പോകുന്നതിനാല്‍ സമ്പന്നരെ സംബന്ധിച്ച് ഇത് നല്ല കാലവുമാണ്.

ധനികർ രണ്ട് തരത്തിലാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. പാരമ്പര്യ സമ്പത്ത് കൈവശം വെക്കുന്നുവരും സ്വയം ഉണ്ടാക്കിയവരുമാണ് ഈ രണ്ട് വിഭാഗക്കാർ. തങ്ങളുടെ സമ്പത്ത് പാരമ്പര്യമായി ലഭിച്ച ചില ശതകോടീശ്വരന്മാർ ഏറ്റവും പഴയ സമ്പന്ന കുടുംബങ്ങളിൽ പെട്ടവരാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇവർ വലിയ രീതിയില്‍ സമ്പത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പല സ്ഥാപകരും അവരുടെ സമ്പത്തും ബിസിനസ് സാമ്രാജ്യങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറുന്നു.
പ്രതിശീർഷ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളിൽ ഹോങ്കോംഗ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നിവ ഉൾപ്പെടുന്നു. യൂറോപ്പിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരൻമാരുടെ പ്രധാന കേന്ദ്രം ഫ്രാൻസാണ്. 501.6 ബില്യൺ ഡോളർ സമ്പത്തുള്ള 36 പേർ ഈ നഗരത്തിലുണ്ട്. ഫ്രാൻസിലെ ഏറ്റവും സമ്പന്നനായ കോടീശ്വരൻ ബെർണാഡ് അർനോൾട്ടാണ്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ ആസ്ഥാനമായി യുഎസ് തുടരുന്നു. എലോൺ മസ്‌ക് അമേരിക്കയിലെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരന്‍.
ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാർ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ചില മുൻനിര കമ്പനികളുടെ ഉടമസ്ഥരാണെന്നും റിപ്പോർട്ട് പറയുന്നു. ഏകദേശം 245 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ ശതകോടീശ്വരനായ എലോൺ മസ്‌കിന് ടെസ്‌ല, ഇൻക്. (NASDAQ:TSLA), ദി ബോറിംഗ് കമ്പനി, ന്യൂറലിങ്ക് എന്നിവയുൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പോലുള്ള കമ്പനികളുണ്ട്.
യു ബി എസ് ബില്യണയർ ആംബിഷൻസ് റിപ്പോർട്ട് 2023 പ്രകാരം ശതകോടീശ്വരന്മാരുടെ കാര്യത്തില്‍ യു എ ഇയും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 2023-ൽ 5 ശതകോടീശ്വരന്മാരാണ് എമിറേറ്റ്‌സിലേക്ക് മാറിയെത്തിയത്. രണ്ട് പേർ പുതുതായി പട്ടികയിലെത്തുകയും ചെയ്തു. യു എ ഇയിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് മുൻ വർഷത്തെ 38.7 ബില്യൺ ഡോളറിൽ നിന്ന് 2023 ൽ 157 ശതമാനം വർധിച്ച് 99.4 ബില്യൺ ഡോളറായി.
കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 1,500 കോടീശ്വരന്മാർ യുകെയിൽ നിന്ന് ദുബായിലേക്ക് മാറിയെന്ന് ന്യൂ വേൾഡ് വെൽത്ത് നേരത്തെ വളിപ്പെടുത്തിയിരുന്നു. ഈ വർഷം 250 പേർ കൂടി യു എ ഇയിലേക്ക് എത്തു. നേരത്തെ പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2023 പ്രവചിച്ചത് 4,500 കോടീശ്വരന്മാർ ഈ വർഷം യു.എ.ഇ.യിലേക്ക് താമസം മാറുമെന്നാണ്. ഇത് ഓസ്‌ട്രേലിയയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന കുടിയേറ്റ നിരക്കാണ്.
യുബിഎസ് ബില്യണയർ അംബിഷൻസ് റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേലിന് (26) ശേഷം മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക (എംഇഎ) മേഖലയിൽ ഏറ്റവും കൂടുതൽ ബില്യണേഴ്സ് രണ്ടാമത്തെ രാജ്യമാണ് യുഎഇ. സൗദി അറേബ്യ (6), ദക്ഷിണാഫ്രിക്ക (5), ഈജിപ്ത് (4), നൈജീരിയ (3), ലെബനൻ (2) എന്നിവയാണ് യുഎഇക്ക് പിന്നിൽ. മേഖലയില്‍ ആകെ 63 ബില്യണേഴ്സാണുള്ളത്.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications