ട്രംപിന്റെ സ്ഥാനാരോഹണം.. സൗദിയെ നോക്കി അറബ് രാജ്യങ്ങള്‍; മിഡില്‍ ഈസ്റ്റില്‍ പരിഹാരമുണ്ടാകുമോ?
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ പരിഹാരത്തിനായി സൗദി അറേബ്യയെ പ്രതീക്ഷയോടെ നോക്കി അറബ് രാജ്യങ്ങള്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം ഉപയോഗപ്പെടുത്താനും മേഖലയിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാനും സൗദിക്കാകും എന്നാണ് അറബ് രാജ്യങ്ങളുടെ കണക്കുകൂട്ടല്‍.
വെസ്റ്റ്ബാങ്കും ഗാസയും പിടിച്ചെടുക്കാനും ടെഹ്റാനുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനും ഇസ്രായേല്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ട്രംപുമായുള്ള ബന്ധം മുതലെടുത്ത് മേഖലയിലെ നയങ്ങള്‍ റിയാദിന് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെയും അമേരിക്കയുടേയും നീക്കത്തില്‍ സ്വാധീനം ചെലുത്താന്‍ ബിന്‍ സല്‍മാന് സാധിക്കും എന്നാണ് ഒരു അറബ് നയതന്ത്രജ്ഞന്‍ പറയുന്നത്.

ഗാസയിലെ ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ നയങ്ങളെ സ്വാധീനിക്കുന്നതില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടല്‍ നിര്‍ണായകമാകും എന്ന് മറ്റൊരു അറബ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേഖലയിലെ ഒട്ടുമിക്ക രാജ്യങ്ങളും അടുത്തതായി എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. ട്രംപിന്റെ ആദ്യ ടേമില്‍ സൗദി അറേബ്യ അദ്ദേഹത്തോട് അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
2018 ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റ് പാശ്ചാത്യ നേതാക്കള്‍ ബിന്‍ സല്‍മാനെ കുറ്റപ്പെടുത്തിയപ്പോള്‍ ട്രംപ് അദ്ദേഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു ചെയ്തത്. അതേസമയം ട്രംപിന്റെ കാലത്തും അമേരിക്ക പലസ്തീന്‍ വിരുദ്ധ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. ട്രംപ് ഒരുവേള പലസ്തീനികള്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
വാഷിംഗ്ടണിലെ അവരുടെ നയതന്ത്ര ദൗത്യം അവസാനിപ്പിപ്പുകയും യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു അധിനിവേശ ഗോലാന്‍ കുന്നുകള്‍ക്ക് മേല്‍ ഇസ്രായേലിന്റെ പരമാധികാര അവകാശവാദവും ട്രംപ് അംഗീകരിച്ചിരുന്നു. എന്നിരുന്നാലും സൗദിയുമായുള്ള ബന്ധത്തെ പ്രധാനപ്പെട്ട ഒന്നായാണ് ട്രംപ് കാണുന്നത്. താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ യുഎസും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മഹത്തരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ ദീര്‍ഘവീക്ഷണമുള്ളയാളാണ് എന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരമേറ്റതിനുശേഷം ബിന്‍ സല്‍മാന്‍ സൗദി അറേബ്യയുടെ പ്രാദേശിക നയങ്ങള്‍ പുനഃക്രമീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെയാണ് മിഡില്‍ ഈസ്റ്റ് സംഘര്‍ഷഭരിതമായത്. ഇസ്രായേലിന്റെ തിരിച്ചടിയില്‍ ഗാസയില്‍ ലക്ഷക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications