മുഹമ്മദ് ബിൻ സൽമാന്‍ എത്തും: വാഷിങ്ടണ്ണില്‍ വെച്ച് യുഎസുമായി വമ്പന്‍ എല്‍എന്‍ജി കരാറിന് സൗദി അരാംകോ
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോ അമേരിക്കയുമായി വലിയ കരാറിനൊരുങ്ങുന്നു. അടുത്ത ആഴ്ച വാഷിങ്ടൺ സന്ദർശനത്തിനായി എത്തുന്ന സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തില്‍ ഊർജ്ജരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുക്കുന്ന കരാറുകള്‍ക്ക് അംഗീകാരം നല്‍കും.
യു എസ് ലിക്വിഫൈഡ് നാച്വറൽ ഗ്യാസ് (LNG) വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി വുഡ്സൈഡ് എനർജിയും കോമൺവെൽത്ത് എൽഎൻജിയുമായിട്ടാകും സൗദി അരാംകോ കരാറിലേർപ്പെടുക. അടുത്ത നാല് വർഷത്തിനുള്ളിൽ യുഎസ് എല്‍ എന്‍ ജി ഉൽപാദന ശേഷി ഇരട്ടിയാകാൻ പോകുന്ന സാഹചര്യത്തിൽ, ഈ മേഖലയിൽ വലിയ പങ്കാളിത്തം ഉറപ്പാക്കുകയാണ് അരാംകോയുടെ ലക്ഷ്യം.

ഇതിനോടകം തന്നെ നെക്സ്റ്റ്ഡെക്കേഡിന്റെ റിയോ ഗ്രാൻഡെ എൽ എൻ ജി പദ്ധതിയുമായും അരാംകോ കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. കമ്പനി 20 മില്യൺ ടൺ വാർഷിക എൽഎൻജി ശേഷി ലക്ഷ്യമിടുന്നുവെന്നാണ് അരാംകോ പ്രസിഡന്റും സിഇഒയുമായ അമിൻ നാസർ ഓഗസ്റ്റിലെ അനലിസ്റ്റ് കോളിൽ വ്യക്തമാക്കിയത്. ഇതിൽ 4.5 മില്യൺ ടൺ നിലവിൽ പുരോഗമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി വ്യാപാരിയായ ഷെൽ കഴിഞ്ഞ വർഷം 66 മില്യൺ ടൺ വിറ്റഴിച്ചിരുന്നു.
കോമൺവെൽത്ത് എൽഎൻജിയുമായുള്ള കരാറനുസരിച്ച്, ലൂസിയാനയിലെ കാമറൂൺ പ്ലാന്റിൽ നിന്ന് പ്രതിവർഷം 2 മില്യൺ ടൺ വരെ എൽഎൻജി അരാംകോ സ്വന്തമാക്കും. മൂന്ന് വ്യവസായ സ്രോതസ്സുകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വുഡ്സൈഡ് എനർജിയുമായുള്ള കരാറിൽ, 17.5 ബില്യൺ ഡോളർ ചെലവിലുള്ള ലൂസിയാന എൽഎൻജി പദ്ധതിയിൽ അരാംകോ ഓഹരി വാങ്ങും. കൂടാതെ, പ്രതിവർഷം 2 മില്യൺ ടൺ എൽഎൻജി വാങ്ങാനുള്ള ഓഫ്‌ടേക്ക് കരാറും ഉണ്ടാകും. നാല് സ്രോതസ്സുകളാണ് ഈ വിവരം പങ്കുവെച്ചത്.
എന്നാല്‍ അരാംകോ കരാറുകളെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. വിപണി അഭ്യൂഹങ്ങളെക്കുറിച്ച് ചർച്ച ചെയ്യില്ലെന്ന് വുഡ്സൈഡ് അറിയിച്ചു. അരാംകോയുമായി സഹകരണ അവസരങ്ങൾ പര്യവേഷണം ചെയ്യാനുള്ള മുൻകാല കരാറിനെ മാത്രം അവർ ചൂണ്ടിക്കാട്ടി. കോമൺവെൽത്ത് എൽഎൻജി പ്രതികരണത്തിനായി ഉടൻ ലഭ്യമായില്ല. കോമൺവെൽത്ത് എൽഎൻജിക്ക് ഈ കരാർ നിർണായകമാണ്. 9.5 മില്യൺ ടൺ ശേഷിയുള്ള പ്ലാന്റിൽ നിന്ന് 8 മില്യൺ ടൺ വിൽക്കാനുള്ള ലക്ഷ്യത്തോട് അടുക്കാനിത് സഹായിക്കും.
യുഎസിലെ ആദ്യ ഇന്റഗ്രേറ്റഡ് എൽഎൻജി എക്സ്പോർട്ട് സൗകര്യമായിരിക്കും ഇത്. പ്രധാന ഓഹരി ഉടമയായ കിംബറിഡ്ജ്, ഈഗിൾ ഫോർഡ് ഷെയ്ൽ ഉൽപ്പാദനത്തിൽ നിന്നുള്ള ഗ്യാസ് പ്ലാന്റിലേക്ക് വിതരണം ചെയ്യും. പ്ലാന്റ് നിർമാണത്തിനുള്ള ഫൈനൽ ഇൻവെസ്റ്റ്മെന്റ് ഡിസിഷൻ (എഫ്ഐഡി) ഈ വർഷാവസാനത്തോടെ എടുക്കാനാണ് കോമൺവെൽത്തിന്റെ പദ്ധതി. വുഡ്സൈഡിന്റെ പദ്ധതി ഏപ്രിലിൽ അന്തിമ അംഗീകാരം ലഭിച്ചു. മൂന്ന് ട്രെയിനുകളുള്ള 16.5 മില്യൺ ടൺ വാർഷിക ശേഷിയുള്ള പ്ലാന്റാണിത്. 2029-ൽ എൽഎൻജി ഉൽപ്പാദനം ആരംഭിക്കും.
അരാംകോയുടെ ഈ ചുവടുവെപ്പ്, സൗദി അറേബ്യയുടെ എണ്ണയ്ക്കപ്പുറമുള്ള ഊർജ വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ ഭാഗമാണ്. യുഎസ് എൽഎൻജി മേഖലയിലെ വളർച്ചയെ പ്രയോജനപ്പെടുത്തി ആഗോള വിപണിയിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമാണിത്.
അതേസമയം, അമേരിക്കയില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി ഏഷ്യന്‍ രാജ്യങ്ങള്‍ സമീകാലത്ത് വലിയ തോതില്‍ കൂട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ജപ്പാനും ദക്ഷിണ കൊറിയയും. ലോകത്തെ പ്രധാന എല്‍എന്‍ജി ഇറക്കുമതിക്കാരാണ് ഈ രണ്ട് രാജ്യങ്ങള്‍. ഇവരോട് വലിയ അളവില്‍ അമേരിക്കന്‍ വാതകം വാങ്ങണം എന്ന് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അത്രയും വാങ്ങിയില്ലെങ്കിലും ഇറക്കുമതി കൂട്ടിയേക്കും. ഇതില്‍ തിരിച്ചടി ലഭിക്കുക ഖത്തറിനായിരിക്കും. കാരണം, ഖത്തറുമായി വാതക കരാറുള്ള രാജ്യങ്ങളാണ് ഏഷ്യയിലെ മിക്കവരും. അവര്‍ ഖത്തറില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കയില്‍ നിന്ന് ഇറക്കുമതി കൂട്ടുകയാണ് ചെയ്യുക.
-
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'










Click it and Unblock the Notifications