Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ അല്ല കൂടുതല്‍ പ്രവാസികള്‍; സൗദി അറേബ്യ നാലാം സ്ഥാനത്ത്, കുവൈത്ത് ഒമ്പത്

ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരും സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരും ചേര്‍ന്നാല്‍ 3.43 കോടി വരും. രണ്ടും ഏകദേശം 1.71 കോടി വീതമാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് സുപ്രധാന പങ്ക് വഹിക്കുന്നവര്‍ കൂടിയാണ് പ്രവാസികള്‍. ഇവര്‍ അയക്കുന്ന പണം രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് നിര്‍ണായകമാണ്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 135 ബില്യണ്‍ ഡോളറാണ് വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ച പണം. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് വന്ന പണത്തേക്കാള്‍ 14 ശതമാനം കൂടുതലാണിത് എന്ന് ആര്‍ബിഐ ഡാറ്റ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാസികളായ ഇന്ത്യക്കാരില്‍ പകുതിയും ജീവിക്കുന്നത് പത്ത് രാജ്യങ്ങളിലാണ്.

indian expats population in uae us saudi kuwait

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന വിദേശരാജ്യം അമേരിക്കയാണ്. 56.9 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. യുഎഇയില്‍ 38.9 ലക്ഷം പേരും. മലേഷ്യയാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 29.3 ലക്ഷം ഇന്ത്യക്കാരാണ് താമസിക്കുന്നത്. നാലാം സ്ഥാനത്തുള്ള സൗദി അറേബ്യയില്‍ 27.5 ലക്ഷം പേരുണ്ട്. അതേസമയം, അടുത്തിടെ കുടിയേറ്റം ശക്തമായ കാനഡയില്‍ 26.1 ലക്ഷം ഇന്ത്യക്കാരുണ്ട്.

ശ്രീലങ്കയില്‍ 16.1 ലക്ഷം ഇന്ത്യക്കാര്‍, ദക്ഷിണാഫ്രിക്കയില്‍ 13.9 ലക്ഷം, ബ്രിട്ടനില്‍ 13.4 ലക്ഷം, കുവൈത്തില്‍ 10.1 ലക്ഷം, സിംഗപ്പൂരില്‍ 4.6 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യക്കാര്‍ താമസിക്കുന്ന മറ്റു വിദേശരാജ്യങ്ങളിലെ കണക്ക്. ജോലി തേടിയാണ് മിക്കവരും പോയതെങ്കിലും പലരും ജോലി ലഭിച്ച രാജ്യത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു.

അധികം കേള്‍ക്കാത്ത രാജ്യങ്ങളിലും ഇന്ത്യക്കാര്‍

യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലായി മുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാര്‍ കൂടുതല്‍ താമസിക്കുന്ന മേഖല ഗള്‍ഫ് രാജ്യങ്ങളാണ്. അതേസമയം, വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാര്‍ യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമാണ്. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളിലാണ് 66 ലക്ഷം ഇന്ത്യക്കാരുള്ളത്.

അതേസമയം, വളരെ സുപരിചിതമായി കേട്ടിട്ടില്ലാത്ത രാജ്യങ്ങളിലും നിരവധി ഇന്ത്യക്കാരുണ്ട്. മൗറീഷ്യസില്‍ 8.9 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഫിജിയില്‍ 3.1 ലക്ഷം, ട്രിനിഡാഡ്-ടുബാഗോയില്‍ 5.4 ലക്ഷം, ഗയാന 3.2 ലക്ഷം, സുരിനെയിം 1.8 ലക്ഷം, റിയൂണിയന്‍ ദ്വീപുകളില്‍ 3 ലക്ഷം ഇന്ത്യക്കാരുമുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളതെങ്കിലും അവിടെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് സെന്റര്‍ ഇല്ല.

സമീപകാലത്തായി നിരവധി രാജ്യങ്ങള്‍ ദീര്‍ഘകാല വിസയും ശേഷം സ്ഥിരതാമസ സൗകര്യങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ജിസിസി മേഖലയില്‍ യുഎഇക്ക് പുറമെ ഒമാനും അടുത്തിടെ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+