ത്യാഗസ്മരണയില്‍ വിശ്വാസികള്‍; ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍
റിയാദ്: ത്യാഗസ്മരണയില്‍ ഗള്‍ഫില്‍ ഇന്ന് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. സൗദി അറേബ്യ അടക്കമുള്ള എല്ലാ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ദൈവകല്‍പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞതിന്റെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദ്ദേശിച്ചു എന്നാണ് വിശ്വാസം. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മലയാളം ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. ഹജ്ജിനായി സൗദിയില്‍ ഉള്ള തീര്‍ത്ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിച്ചശേഷം പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. ഇന്ന് ജംറയിലെത്തി സാത്താന്റെ രൂപത്തിന് കല്ലെറിഞ്ഞ ശേഷം ബലികര്‍മവും തലമുണ്ഡനവും പൂര്‍ത്തിയാക്കി ഇഹ്‌റാം വസ്ത്രം മാറിയാണ് ഹാജിമാര്‍ പെരുന്നാളിന്റെ ഭാഗമാകുക.
അതേസമയം, സംസ്ഥാനത്ത് നാളെയാണ് ബലിപെരുന്നാള്‍. സംസ്ഥാനത്തെ പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്‌കാരം നടക്കും. നാളെ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിനായി സംസ്ഥാനത്തുടനീളം പള്ളികളിലും ഈദ്ഗാഹുകളിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഈദ് നമസ്‌കാരത്തിന് ശേഷം ബലി കര്‍മ്മം നിര്‍വഹിക്കുന്ന വിശ്വാസികള്‍ പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറും.


Click it and Unblock the Notifications