Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് മോദി; 'നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു'

അബുദാബി: യു എ ഇയിലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോദി യു എ ഇയിലെത്തിയത്. ചൊവ്വാഴ്ച അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് 'അഹ്ലന്‍ മോദി' സാംസ്‌കാരിക പരിപാടിയില്‍ അദ്ദേഹം സംസാരിച്ചു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

'ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു' എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. പിന്നീട് സംസ്‌കൃതം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു. അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാം വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Narendra Modi

'ഞാന്‍ എന്റെ കുടുംബാംഗങ്ങളെ കാണാനാണ് വന്നത്. നിങ്ങള്‍ ജനിച്ച മണ്ണിന്റെ സുഗന്ധം ഞാന്‍ കൊണ്ടുവന്നു. 140 കോടി ജനങ്ങളുടെ സന്ദേശം കൊണ്ടുവന്നു. ഭാരതം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു,' മോദി പറഞ്ഞു. യു എ ഇയില്‍ വിമാനമിറങ്ങിയപ്പോള്‍ വീട്ടിലാണെന്ന തോന്നല്‍ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
2047-ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റും എന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മോദിയെ അഭിവാദ്യം ചെയ്യുകയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു. നരേന്ദ്ര മോദിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചൊവ്വാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തി. താന്‍ ഇതിന് മുന്‍പ് രാജ്യം സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്ക് വെച്ചു. 'മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദര്‍ശനമായിരുന്നു അത്.

നയതന്ത്രലോകം എനിക്ക് പുതിയതായിരുന്നു. വിമാനത്താവളത്തില്‍ എന്നെ അന്നത്തെ കിരീടാവകാശിയും അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരും സ്വാഗതം ചെയ്തു. ആ ഊഷ്മളതയും അവരുടെ കണ്ണുകളിലെ തിളക്കവും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ആ സ്വാഗതം എനിക്ക് മാത്രമല്ല, 140 കോടി ഇന്ത്യക്കാര്‍ക്കും വേണ്ടിയായിരുന്നു,' മോദി പറഞ്ഞു. അതേസമയം മോദി ഇന്ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യും.

ഇന്ത്യയും യു എ ഇയും പങ്കിടുന്ന ഐക്യം, സമാധാനം, സഹിഷ്ണുത എന്നീ മൂല്യങ്ങള്‍ക്കുള്ള ശാശ്വതമായ ആദരവാണ് ബാപ്‌സ് ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. 2014 ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യു എ ഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്. യു എ ഇയുമായുള്ള ഇന്ത്യയുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് യു എ ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പ്രസ്താവനയില്‍ മോദി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ യുഎഇയുമായുള്ള സഹകരണം പലമടങ്ങ് വര്‍ധിച്ചു. നമ്മുടെ സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും എന്നത്തേക്കാളും ശക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+