Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് പരമോന്നത മെഡല്‍ സമ്മാനിച്ച് കുവൈത്ത്; പ്രതിരോധത്തിലും വ്യാപാരത്തിലും ഉഭയകക്ഷി ധാരണ

കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ആദരം. രാജ്യത്തിന്റെ വിശിഷ്ട മെഡലായ മുബാറക് അല്‍ കബീര്‍ മെഡല്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് മോദിക്ക് സമ്മാനിച്ചത്. രാജ്യത്തിന് കിട്ടിയ ആദരമാണിത് എന്ന് മെഡല്‍ സ്വീകരിച്ച് കൊണ്ട് മോദി പറഞ്ഞു.

43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീറുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കുവൈത്തിലെ ബയാന്‍ പാലസില്‍ പ്രത്യേക ചടങ്ങുകളോടെ മോദിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അമീര്‍ സ്വീകരിച്ചത്. നിക്ഷേപം, വ്യാപാരം, വാണിജ്യം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ട്.

Kuwait

കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ രണ്ട് പ്രധാന അടിസ്ഥാന വശങ്ങള്‍ വ്യാപാരവും വാണിജ്യവുമാണെന്ന് മോദി കുവൈത്ത് വാര്‍ത്ത ഏജന്‍സിയായ കുനയോട് പറഞ്ഞു. തങ്ങളുടെ ഊര്‍ജ പങ്കാളിത്തം ഉഭയകക്ഷി വ്യാപാരത്തിന് സവിശേഷമായ മൂല്യം നല്‍കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ ഇതര വ്യാപാരത്തിലേക്കുള്ള വൈവിധ്യവല്‍ക്കരണം ഉഭയകക്ഷി വ്യാപാരം കൈവരിക്കുന്നതിന് പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും കുവൈത്തും പങ്കിടുന്ന ആഴത്തിലുള്ള ചരിത്രപരമായ ബന്ധവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലായ്‌പ്പോഴും സൗഹൃദത്തിന്റെയും ഊഷ്മളതയുടെയും ഉദാഹരണമാണ്. ഇരുരാജ്യങ്ങളും പണ്ടുമുതലേ പരസ്പരം വ്യാപാരം നടത്തിവരുന്നു. 1961 വരെ കുവൈത്തില്‍ ഇന്ത്യന്‍ രൂപ നിയമപരമായ ഇടപാടായിരുന്നു എന്നും ഇത് നമ്മുടെ സമ്പദ്വ്യവസ്ഥകള്‍ എത്രത്തോളം സമന്വയിപ്പിച്ചിരുന്നുവെന്ന് കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊര്‍ജം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പരസ്പരം ബന്ധം ഉയര്‍ത്തും. കുവൈത്തിലെ ഒരു ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാര്‍ ഏറ്റവും വലിയ പ്രവാസി സമൂഹമാണെന്നും ഇന്ത്യ, കുവൈത്തിന്റെ മികച്ച വ്യാപാര പങ്കാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഇന്ത്യയില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിരോധം, വ്യാപാരം എന്നിവയുള്‍പ്പെടെ സുപ്രധാന മേഖലകളിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കുവൈത്തിലെ ഉന്നത നേതാക്കളുമായി മോദി ചര്‍ച്ച നടത്തും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 1981 ല്‍ ഇന്ദിരാ ഗാന്ധിയാണ് കുവൈത്ത് സന്ദര്‍ശിച്ച അവസാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+