Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ പിറന്നത് പുതിയ ചരിത്രം: ജാൻ റൂസ് നടന്ന കയറിയത് ലോക റെക്കോർഡിലേക്ക്

ദോഹ: എൽഇഡി സ്ലാക്ക്‌ലൈൻ നടത്തത്തിലെ പുതിയ ലോകറെക്കോർഡ് സ്ഥാപിച്ച് റെഡ്ബുൾ താരമായ ജാൻ റൂസ്. ഖത്തറിലെ പ്രശസ്ത ടവറുകളിലൊന്നായ ലുസെയ്ൽ സിറ്റിയിലെ കത്താറ ടവറുകൾക്കിടയില്‍ വലിച്ച് കെട്ടിയ കയറിലൂടെയാണ് അദ്ദേഹം ലോകറെക്കോർഡിലേക്ക് നടന്ന് കയറിയത്. 185 മീറ്റർ ഉയരത്തിൽ ഇരട്ട ടവറുകളുടെ രണ്ട് അറ്റങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച രണ്ടര സെന്റിമീറ്റർ മാത്രം കനമുള്ള കയറിലൂടെ 150 മീറ്റർ ദൂരമാണ് എസ്തോണിയക്കാരനായ ജാൻ റൂസ് നടന്നത്.

നേരത്തെ മൂന്ന് തവണ ലോകചാമ്പ്യനായ ജാന്‍ റൂസ് "സ്പാർക്ക്ലൈൻ" എന്നാണ് അറിയപ്പെടുന്നത്. ജാനിന്റെ ഇതുവരെയുള്ള ഏറ്റവും ഉയരത്തിലുള്ള നടത്തം കൂടിയാണിത്. "ഞാൻ ആദ്യമായി ഐക്കണിക് ടവറുകൾ കണ്ടപ്പോൾ തന്നെ ഇത് എനിക്ക് നടക്കേണ്ട ഒരു കെട്ടിടമാണെന്ന് എനിക്കറിയാമായിരുന്നു. നേടിയെടുക്കേണ്ട എന്തും അതിന്റെ ന്യായമായ വെല്ലുവിളികൾക്കൊപ്പം വരുന്നു, ഇത് പൂർത്തിയാക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, "റൂസ് പറഞ്ഞു.

qatar

"ഓരോ അടിയും കഠിനമായിരുന്നു. ഒരു അത്‌ലറ്റ് എന്ന നിലയിൽ, ഞാൻ എപ്പോഴും എന്നെത്തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും പ്രതിബന്ധങ്ങളെ മറികടക്കാനും നോക്കുന്നു. ഊഷ്മളമായ എൽഇഡി ലൈറ്റുകളും അവയുടെ അധിക ഭാരവും ലൈൻ എന്നോടും എന്റെ ശരീരഭാരത്തോടും ഇടപഴകുന്ന രീതിയെ മാറ്റിമറിച്ചു. ലൈറ്റ് ബോർഡിനേക്കാൾ വലിയ കനത്ത മരത്തിന്റെ തടിയിൽ സ്കേറ്റ്ബോർഡിംഗ് പോലെയാണ് ഇത്. ഈ നേട്ടം പൂർത്തിയാക്കാനുള്ള അവിശ്വസനീയമായ സ്ഥലമാണ് ഐക്കണിക് ടവറുകൾ. ഇതിനാല്‍ തന്നെ ഖത്തറിലെ എന്റെ ആദ്യ സന്ദർശനം വളരെ സവിശേഷമാണ്."- ജാൻ റൂസ് പറയുന്നു.

ഖത്തർ ടൂറിസത്തിന്റെ ആഗോള ഇവന്റുകളുടെ കലണ്ടർ പ്രമോഷന്റെ ഭാഗമായാണ് സ്ലാക്ക് ലൈൻ നടത്തം സംഘടിപ്പിച്ചത്. 2021 ൽ ബോസ്‌നിയയിൽ 100 മീറ്റർ ഉയരത്തിൽ അക്രോബാറ്റിക് പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. ഖത്തറിലെ നടത്തവും സാഹസിക പ്രകടനങ്ങളോടെയാണ് റൂസ് പൂർത്തിയാക്കിയത്.

നേട്ടത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്ത് വന്നു. "ഖത്തർ സ്വയം ഒരു കായിക പാരമ്പര്യം കെട്ടിപ്പടുത്തു, ഇപ്പോൾ അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ ഒരു മികച്ച കേന്ദ്രമാണ്. ആവേശകരമായ സ്ലാക്ക്‌ലൈൻ വാക്ക് ഇവന്റിനെയും ചാമ്പ്യൻമാരായ പ്രശസ്ത കായികതാരങ്ങളെയും പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.' ഖത്തർ ടൂറിസത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബെർത്തോൾഡ് ട്രെങ്കൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+