Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് പോർട്ടൽ എത്തി; സേവനങ്ങൾക്ക് ഇനി അപ്പോയിന്റ്മെന്റ് നിർബന്ധം

യുഎഇയിലുള്ള ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ എളുപ്പമാക്കുന്നതിനായി പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ ആരംഭിച്ച് അധികൃതർ. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമാണ് സംയുക്തമായി ഈ പുതിയ വെബ്സൈറ്റ് ഞായറാഴ്ച (ജൂലൈ 5, 2026) പുറത്തുവിട്ടത്.

ഇനി മുതൽ പ്രവാസികൾക്ക് book.passportindiauae.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയുള്ള സമയങ്ങളിലെ സ്ലോട്ടുകളാണ് ബുക്കിംഗിനായി ലഭ്യമാകുക. പുതിയ ഏകീകൃത ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം നിയമപരമായ കാരണങ്ങളാൽ വൈകുന്ന പശ്ചാത്തലത്തിലാണ് താൽക്കാലികമായി ഈ അഡ്മിനിസ്ട്രേറ്റീവ് മാറ്റങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ പ്രവേശന നിയമങ്ങൾ

എംബസിയിലും കോൺസുലേറ്റിലും അനാവശ്യമായ തിരക്ക് ഒഴിവാക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വഴി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് അവരുടെ സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ ഉള്ളിലേക്ക് പ്രവേശനം അനുവദിക്കൂ. അപേക്ഷിക്കുന്ന വ്യക്തിക്ക് മാത്രമേ കോൺസുലേറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ രണ്ടുപേരും ഒപ്പം ഉണ്ടാകണം.

passports-16971783274284 jpg

അബുദാബിയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി എത്തുന്നവർ അൽ സഫാറാത്ത് സ്ട്രീറ്റിലുള്ള എംബസിയുടെ മെയിൻ ഗേറ്റ് വഴി പ്രവേശിക്കണം. സംശയങ്ങൾ തീർക്കാനും ഡോക്യുമെന്റുകൾ കൈപ്പറ്റാനുമായി ഗാർഡിയൻ ടവറിലെ (അൽ ഇഷിറ സ്റ്റീറ്റ്) കോൺസുലർ വിങ് സന്ദർശിക്കാം. ദുബായിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് ഗേറ്റ് നമ്പർ 2 വഴിയും, അറ്റസ്റ്റേഷൻ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കായി ഗേറ്റ് നമ്പർ 1 വഴിയുമാണ് പ്രവേശിക്കേണ്ടത്.

വാക്ക്-ഇൻ സേവനങ്ങളുടെ സമയം കുറച്ചു

നേരിട്ട് ടോക്കൺ എടുത്ത് ചെയ്യുന്ന താൽക്കാലിക വാക്ക്-ഇൻ സേവനങ്ങളുടെ സമയം എംബസി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇനി മുതൽ രാവിലെ 9:00 മണി മുതൽ 11:00 മണി വരെ മാത്രമേ നേരിട്ടെത്തുന്നവരെ സ്വീകരിക്കുകയുള്ളൂ. നവജാത ശിശുക്കളുടെ അടിയന്തര ആവശ്യങ്ങൾക്കും എമർജൻസി സർട്ടിഫിക്കറ്റുകൾക്കും ഇതിൽ മുൻഗണന ലഭിക്കും. മറ്റുള്ളവരെല്ലാം വലിയ കാത്തിരിപ്പ് ഒഴിവാക്കാൻ ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ അധികൃതർ നിർദ്ദേശിച്ചു.

അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

അപേക്ഷകൾ പൂർണ്ണമായും പൂരിപ്പിച്ച ശേഷമേ എംബസിയിൽ എത്താവൂ. ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കാൻ mportal.passportindia.gov.in/mission/ എന്ന ലിങ്ക് ഉപയോഗിക്കാം. ഫോട്ടോ, ഒപ്പ് അല്ലെങ്കിൽ വിരലടയാളം എന്നിവ കൃത്യമായി വെളുത്ത പശ്ചാത്തലത്തിൽ ഉള്ളതാണെന്ന് ഉറപ്പാക്കണം. ജൂലൈ 1, 2026 മുതൽ പുതിയ പാസ്‌പോർട്ട് ഫീസ് നിരക്കുകളാണ് പ്രാബല്യത്തിലുള്ളത്. ഫീസ് തുക കൃത്യമായി 'ക്യാഷ്' ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നതിനാൽ ആവശ്യമായ ചില്ലറ കൈയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്കായി 800 46342 (800 INDIA) എന്ന ടോൾ ഫ്രീ നമ്പറിലോ, +971 54 309 0571 എന്ന വാട്സ്ആപ്പ് നമ്പറിലോ, [email protected] എന്ന ഇമെയിലിലോ പ്രവാസികൾക്ക് ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+