നിമിഷ പ്രിയ കേസില്‍ ട്വിസ്റ്റ്; വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചിട്ടില്ല, വെളിപ്പെടുത്തലുമായി എംബസി
യമനില്‍ കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചിട്ടില്ലെന്ന് എംബസി. കേസ് കൈകാര്യം ചെയ്തത് ഹൂത്തി വിമതരാണെന്നും യമന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. യമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍ അലിമി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചെന്നും ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നും വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
യമന്‍ തലസ്ഥാനമായ സന്‍ആയിലെ സെന്‍ട്രല്‍ ജയിലിലാണ് നിമിഷ പ്രിയ ഇപ്പോള്‍. അവരുടെ അമ്മ മോചന ശ്രമത്തിന്റെ ഭാഗമായി യമനിലാണുള്ളത്. ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് അമ്മ പ്രേമകുമാരി യമനിലെത്തിയത്. മകളുടെ മോചനത്തിന് വേണ്ടി എല്ലാവരും സഹായിക്കണമെന്ന് അവര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

2013 മുതല്‍ യമന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂത്തി വിമതരുടെ നിയന്ത്രണത്തിലാണ്. സര്‍ക്കാരിനെ അട്ടിമറിച്ചാണ് ഇവര്‍ സന്‍ആയുടെ ഭരണം പിടിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള ഔദ്യോഗിക സര്‍ക്കാര്‍ ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് നിലവില്‍ ഭരണം നടത്തുന്നത്. ഇവര്‍ക്ക് വളരെ കുറഞ്ഞ സ്ഥലത്ത് മാത്രമാണ് അധികാരമുള്ളത്.
നിമിഷ പ്രിയയുടെ കേസ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയത് ഹൂത്തികളാണെന്നും അവരുടെ പരമോന്നത സമിതിയാണ് ശിക്ഷ അംഗീകരിച്ചതെന്നും യമന്‍ എംബസി പറയുന്നു. അതുകൊണ്ടുതന്നെ യമന്‍ പ്രസിഡന്റ് റാഷിദ് അല്‍ അലിമി കോടതി വിധിക്ക് അംഗീകാരം നല്‍കിയിട്ടില്ല എന്നാണ് പ്രസ്താവനയിലുള്ളത്. ഇറാനുമായി വളരെ അടുപ്പമുള്ളവരാണ് ഹൂത്തികള്‍. നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായത് ചെയ്യുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന് പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള സര്‍ക്കാരുമായി അടുപ്പം നിലനിര്‍ത്താത്ത വിമതരാണ് ഹൂത്തികള്‍. ഒമാന്‍, ഇറാന് തുടങ്ങിയ രാജ്യങ്ങളുമായിട്ടാണ് അവര്‍ക്ക് കൂടുതല്‍ ബന്ധം. അതുകൊണ്ടുതന്നെ ഹൂത്തികളുമായി സംസാരിക്കണമെങ്കില്‍ ഈ രാജ്യങ്ങളുടെ സഹകരണം ഉപകാരപ്പെടും. ഇറാന് വഴിയുള്ള ശ്രമങ്ങള്‍ നടക്കുമോ എന്ന് വ്യക്തമല്ല. സാധ്യമായ സഹായം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യമന്‍ പൗരന് തലാല്‍ അബ്ദു മെഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയ അറസ്റ്റിലായത്. 2017 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. നിമിഷക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന വ്യക്തിയാണ് തലാല്‍. കൂട്ടുകാരിക്കൊപ്പം ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തിയെന്നാണ് നിമിഷക്കെതിരായ കുറ്റം. വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച മൃതദേഹം പിന്നീട് കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.
കുറ്റക്കാരിയെന്ന് കണ്ടെത്തിയ നിമിഷയെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മേല്‍ക്കോടതികള്‍ അപ്പീല്‍ തള്ളിയതോടെയാണ് പ്രസിഡന്റിന് ദയാ ഹര്‍ജി സമര്‍പ്പിച്ചത്. ദയാ ഹര്‍ജി തള്ളിയെന്ന വാര്‍ത്ത ശരിയല്ലെന്ന വിവരമാണ് ഇപ്പോള്‍ എംബസിയില്‍ നിന്ന് വന്നിരിക്കുന്നത്. തലാലിന്റെ കുടുംബത്തിന് ദിയാധനം നല്കി നിമിഷയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.
നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് യമനില്‍ ജോലി ചെയ്തിരുന്നു. 2014ല്‍ തന്റെ കുഞ്ഞിനൊപ്പം നാട്ടിലേക്ക് മടങ്ങി. നിമിഷയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ കുറച്ചുകൂടി ശക്തമാക്കണമെന്ന് ടോമി കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
-
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ












Click it and Unblock the Notifications