Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കയിലും മദീനയിലും രാഷ്ട്രീയ കൊടികളും മുദ്രാവാക്യങ്ങളും പാടില്ല; നി​ർ​ദേ​ശ​വു​മാ​യി ‘സ്മാ​ർ​ട്ട് റോ​ബോ​ട്ടും’

ഹജ്ജിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരാധന കർമ്മങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി മക്ക, മദീന എന്നിവിടങ്ങളിലെ വിശുദ്ധ സ്ഥലങ്ങളില്‍ രാഷ്ട്രീയമോ വിഭാഗീയമോ ആയ കൊടികള്‍ ഉയര്‍ത്തുന്നതും മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും സൗദി ആഭ്യന്തര മന്ത്രാലയം കര്‍ശനമായി നിരോധിച്ചു. പുണ്യഭൂമി ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും മാത്രമുള്ളതാണെന്ന് വ്യക്തമാക്കിയാണ് ഈ നടപടി. വിശുദ്ധ സ്ഥലങ്ങളെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കോ വിഭാഗീയമായ താല്‍പ്പര്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തീര്‍ഥാടകരുടെ സമാധാനവും സുരക്ഷയുമാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

മക്കത്തുല്‍ മുകര്‍റം അഥവാ മസ്ജിദുല്‍ ഹറാം, അതിന്റെ മുറ്റങ്ങള്‍, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മദീന അല്‍-മുനവ്വറ അഥവാ മസ്ജിദുന്നബവി, പള്ളിയുടെ മുറ്റങ്ങള്‍ എന്നിവിടങ്ങളിലും മിന, മുസ്ദലിഫ, അറഫാത്ത് മൈതാനം എന്നിവിടങ്ങളിലും പുണ്യസ്ഥലങ്ങളിലേക്ക് നയിക്കുന്ന എല്ലാ റോഡുകളിലും കാല്‍നട പാതകളിലും ഈ നിരോധനം ബാധകമാണ്. വിശ്വാസികളുടെ ശ്രദ്ധ തിരിക്കുന്നതും സുരക്ഷാ തടസ്സമുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ വിഭാഗങ്ങളുടെയോ കൊടികള്‍, ബാനറുകള്‍, ചിഹ്നങ്ങള്‍ എന്നിവ പ്രദര്‍പ്പിക്കാൻ പാടില്ല.

mecca-1

സംഘടിതമായ രീതിയിലുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍, പ്രതിഷേധങ്ങള്‍, മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് (ദിക്ര്‍, തല്‍ബിയത്ത്) പുറമെയുള്ള ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങള്‍ എന്നിവ അനുവദിക്കില്ല. തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം നില്‍ക്കുന്ന തരത്തിലുള്ള കൂട്ടംകൂടലുകളും പ്രതിഷേധ പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മ​ക്കയിൽ മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ അ​ത്യാ​ധു​നി​ക മ​ൾ​ട്ടി ഫ​ങ്ഷ​ണ​ൽ സ്മാ​ർ​ട്ട് റോ​ബോ​ട്ടു​ക​ൾ സജ്ജമാക്കിയിട്ടുണ്ട്. നി​ര​വ​ധി വി​ദേ​ശ ഭാ​ഷ​ക​ളി​ൽ ഒ​രേ​സ​മ​യം പ്ര​വ​ർ​ത്തി​ക്കാ​ൻ ശേ​ഷി​യു​ള്ള ഈ ​റോ​ബോ​ട്ടു​കളുടെ പ്രവർത്തനം തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​മാ​യി സു​ഗ​മ​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ത​ത്സ​മ​യ വി​വ​ർ​ത്ത​ന സൗ​ക​ര്യം, തീ​ർ​ഥാ​ട​ക​രു​ടെ വി​വി​ധ​ങ്ങ​ളാ​യ മ​ത​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ക​ൾ, ഇ​രു​ഹ​റ​മു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളെ​യും അ​വി​ടെ ല​ഭ്യ​മാ​യ സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​സ്മാ​ർ​ട്ട് റോ​ബോ​ട്ട് വ​ഴി ല​ഭ്യ​മാ​കും.

കൂ​ടാ​തെ, ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​മാ​യ രീ​തി​യി​ൽ ഇ​ന്റ​റാ​ക്ടി​വ് മ​ത​പ​ര​വും ബോ​ധ​വ​ത്ക​ര​ണ​പ​ര​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളും റോ​ബോ​ട്ട് പ്ര​ദ​ർ​ശി​പ്പി​ക്കും. വ​ർ​ധി​ച്ചു​വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​മാ​യി സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും ഇ​രു​ഹ​റ​മു​ക​ളി​ലെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​നു​മു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ വി​ക​സ​ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. നി​ർ​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച​തും സു​ഗ​മ​വു​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+