സൗദി അറേബ്യയില്‍ നിന്ന് മാത്രമല്ല; കണ്ണുവെട്ടിച്ച് ചൈന, അമേരിക്കന്‍ തന്ത്രം പാളിയത് ഇവിടെ
ദുബായ്: ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളാണ് സൗദി അറേബ്യയും റഷ്യയും. ഈ രണ്ട് രാജ്യങ്ങളില്‍ നിന്നും ചൈന വന്‍തോതില്‍ എണ്ണ വാങ്ങുന്നുണ്ട്. സൗദിയുടെയും റഷ്യയുടെയും എണ്ണയുടെ വലിയൊരു ഭാഗം എത്തുന്നത് ചൈനയിലേക്കും ഇന്ത്യയിലേക്കുമാണ്. റഷ്യയുടെ എണ്ണ വില കുറച്ചത് ഇരുരാജ്യങ്ങള്‍ക്കും വലിയ നേട്ടമായിരുന്നു.
എന്നാല്‍ സൗദിയുടെ എണ്ണ മാത്രമല്ല പശ്ചിമേഷ്യയില്‍ നിന്ന് ചൈന വാങ്ങുന്നത്. മിക്ക ജിസിസി രാജ്യങ്ങളില്‍ നിന്നും ചൈന എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. മാത്രമല്ല, പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും ചൈന കൂട്ടിയിരിക്കുകയാണ്. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്ന വേളയിലാണ് ചൈനയുടെ രഹസ്യനീക്കം എന്നതും ഓര്‍ക്കണം.

ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യമാണ് ചൈന. ഈ മാസം ഒന്ന് മുതല്‍ 20 വരെ ഇറാനില്‍ നിന്ന് ചൈന വാങ്ങിയത് ഓരോ ദിവസവും 18 ലക്ഷം ബാരല്‍ എണ്ണയാണത്രെ. കപ്പലുകള്‍ ട്രാക്ക് ചെയ്യുന്ന വോര്‍ടെക്‌സ കമ്പനിയുടെ ഡാറ്റ പരിശോധിച്ചാണ് മാര്‍ട്ടിന്‍ ലിങ്ക് വെബ്‌സൈറ്റ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ചൈന കൂടുതല്‍ എണ്ണ വാങ്ങുന്നു എന്ന് ചുരുക്കം.
അതേസമയം, കപ്പല്‍ ട്രാക്കുകള്‍ പരിശോധിക്കുന്ന മറ്റൊരു കമ്പനിയായ കെപ്ലറിന്റെ ഡാറ്റ പ്രകാരം, ജൂണ്‍ 27ന് ഇറാനില്‍ നിന്ന് ചൈന 14.6 ലക്ഷം ബാരല്‍ എണ്ണയാണ് വങ്ങിയത്. മെയ് മാസത്തില്‍ 10 ലക്ഷമായിരുന്നു എന്നതും എടുത്തു പറയണം. ജൂണില്‍ വന്‍തോതില്‍ ഇറാന്റെ എണ്ണ ചൈന വാങ്ങുന്നുണ്ട്. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ലോഡ് ചെയ്ത് ചൈനയിലെ തുറമുഖങ്ങളില്‍ എത്തുന്നതിന് ഏകദേശം മൂന്നാഴ്ച എടുക്കും.
വില കുറച്ചാണ് ഇറാന്റെ എണ്ണ വില്‍പ്പന
അങ്ങനെയാണെങ്കില്‍ കൂടുതല്‍ എണ്ണ ഇടപാട് നടത്താന്‍ ഇറാനും ചൈനയും മെയ് മാസത്തില്‍ തന്നെ ധാരണയായിട്ടുണ്ടാകണം. ചൈനയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എണ്ണ കമ്പനികളാണ് പ്രധാനമായും ഇറാന്റെ എണ്ണ വാങ്ങുന്നത്. ഇവരുടെ സ്റ്റോക്ക് തീര്‍ന്നതാണ് ജൂണ്‍ മാസത്തില്‍ കൂടുതല്‍ വാങ്ങാന്‍ കാരണം എന്ന് കെപ്ലറിന്റെ മുതിര്‍ന്ന അനലിസ്റ്റ് സു മുയു പറയുന്നു.
മറ്റു വിപണികളില്‍ നിന്ന് ഇറക്കുന്നതിനേക്കാള്‍ ബാരലിന് രണ്ട് ഡോളര്‍ കുറച്ചാണ് ഇറാന്‍ എണ്ണ വില്‍ക്കുന്നത് എന്നാണ് വിവരം. ചൈനീസ് കമ്പനികള്‍ ഇറാനെ ആശ്രയിക്കാന്‍ ഒരു കാരണം ഇതാണ്. എന്നാല്‍ അമേരിക്കന്‍ ഉപരോധം കാരണം ഇറാന്റെ എണ്ണ വാങ്ങാന്‍ എല്ലാ രാജ്യങ്ങളും ധൈര്യപ്പെടില്ല. 2020ന് ശേഷം ഇറാന്റെ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചത് ഇതിന് ഉദാഹരണമാണ്. ചൈന കൂടുതല്‍ വാങ്ങുന്നതോടെ അമേരിക്ക ഉപരോധമാണ് പൊളിയുന്നത്.
ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലേക്ക് അമേരിക്ക കൂടി ഇടപെട്ട സാഹചര്യത്തില്‍ കടല്‍ ചരക്കുപാതയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി ഇറാന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ബാരല്‍ വില 110-120 ഡോളറില്‍ എത്തുമെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും യുദ്ധം അവസാനിച്ചതും. ഏത് സമയവും യുദ്ധം വീണ്ടും ആരംഭിക്കാവുന്ന സാഹചര്യമാണ് പശ്ചിമേഷ്യയിലുള്ളത് എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications