Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മാത്രമല്ല, സൗദി അറേബ്യ ഒപ്പമുണ്ട്; കമ്പനി ജോലിക്കാര്‍ക്ക് 2024 ഭാഗ്യവര്‍ഷമാകും, പുതിയ റിപ്പോര്‍ട്ട്

റിയാദ്: പ്രവാസികളുടെ ഇഷ്ടഗേഹമാണ് ഗള്‍ഫ് നാടുകള്‍. പണം വാരാന്‍ ഇവിടെ എത്തിയവരാരും ലക്ഷ്യം നേടാതെ മടങ്ങിയിട്ടില്ല. വിദേശികളെ രണ്ടുംകൈയ്യും നീട്ടി സ്വീകരിച്ചവരാണ് ജിസിസി രാജ്യങ്ങളും ഇവിടെയുള്ള ഭരണാധികാരികളും. ഓരോ വര്‍ഷവും കുതിപ്പ് തുടരുന്ന ഗള്‍ഫ് രാജ്യങ്ങളാണ് യുഎഇയും ഖത്തറും സൗദി അറേബ്യയുമെല്ലാം.

ഗള്‍ഫ് രാജ്യങ്ങളില്‍ കമ്പനി ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ വരും വര്‍ഷം ശമ്പളം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തയ്ക്ക് പിന്നാലെ സൗദി അറേബ്യയില്‍ നിന്നും സമാനമായ വിവരം വന്നിരിക്കുകയാണ്. സൗദി അറേബ്യന്‍ സാമ്പത്തിക രംഗം അതിവേഗം കുതിക്കുന്നതും ഇക്കാര്യത്തില്‍ നേട്ടമാകും.

saudi-news

2024ല്‍ സൗദി അറേബ്യയില്‍ ആറ് ശതമാനം ശമ്പളം വര്‍ധിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിഷന്‍ 2030 എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് ശമ്പള വര്‍ധനവിലേക്ക് നയിക്കുന്ന ഒരു ഘടകം. ആഗോളതലത്തില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന കൂപ്പര്‍ ഫിറ്റ്ച്ച് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സൗദി സാലറി ഗൈഡ് 2024 എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കമ്പനികളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വെയില്‍ ഭാഗമായ 52 ശതമാനം സ്ഥാപനങ്ങളും 2024ല്‍ ശമ്പളം വര്‍ധിക്കുമെന്ന് പ്രതികരിച്ചു. മികച്ച യോഗ്യതയുള്ളവര്‍ക്കാണ് നേട്ടം കൊയ്യാന്‍ സാധിക്കുക. അതേസമയം, അടുത്ത 12 മാസം ശമ്പളം കുറയ്ക്കുമെന്ന് 22 ശതമാനം കമ്പനികള്‍ പ്രതികരിച്ചിട്ടുണ്ട്. 26 ശതമാനം കമ്പനികള്‍ പ്രതികരിച്ചത് ശമ്പളത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്.

എങ്കിലും പകുതിയിലധികം പേര്‍ ശമ്പളം വര്‍ധിപ്പിക്കുമെന്ന് പ്രതികരിച്ചതാണ് ജോലിക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 2023ലെ കമ്പനിയുടെ പ്രകടനം അടിസ്ഥാനമാക്കി 2024ല്‍ ബോണസ് നല്‍കാന്‍ 78 ശതമാനം കമ്പനികള്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. എന്നാല്‍ 22 ശതമാനം ബോണസ് സംബന്ധിച്ച് പ്രത്യേക തീരുമാനമെടുത്തിട്ടില്ല. ഒരു മാസത്തെ അടിസ്ഥാന ശമ്പളം ബോണസായി നല്‍കാമെന്ന് 24 ശതമാനം കമ്പനികള്‍ ആലോചിക്കുന്നുണ്ട്.

മികച്ച കഴിവുള്ള ജോലിക്കാരെ ലഭിക്കുന്നതിലാകും കമ്പനികള്‍ 2024ല്‍ ശ്രദ്ധ പതിപ്പിക്കുക. പരിചയ സമ്പന്നരായ ജോലിക്കാരെ ലഭിക്കുന്നതിലും കമ്പനികള്‍ ശ്രദ്ധയൂന്നും. ശമ്പളവും ബോണസും വര്‍ധിപ്പിക്കുമെന്നാണ് കൂടുതല്‍ കമ്പനികളും സര്‍വെയില്‍ പ്രതികരിച്ചതെങ്കിലും മറിച്ചുള്ള അഭിപ്രായം പങ്കുവച്ചവരുമുണ്ട്. സൗദിയില്‍ ഒട്ടേറെ ബ്രഹ്മാണ്ഡ പദ്ധതികള്‍ നടപ്പാക്കുന്നതിനാല്‍ കമ്പനികള്‍ മികച്ച ജോലിക്കാരെ തേടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+