Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ കാണിച്ച വഴിയില്‍ സൗദിയും യുഎഇയും.. എണ്ണയുടെ നഷ്ടം സ്‌പോര്‍ട്‌സ് നികത്തും

കായികമേഖലയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ സ്‌പോര്‍ട്‌സ് ടൂറിസം എത്രത്തോളം പ്രയോജനപ്പെടുത്താം എന്ന ആലോചനയിലാണ് ജിസിസിയിലെ പല രാജ്യങ്ങളും. എണ്ണയെ കൂടുതലായി ആശ്രയിക്കുന്നതില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ മോചിപ്പിക്കാന്‍ ഏറ്റവും ഗുണപരമാകുക സ്‌പോര്‍ട്‌സ് ടൂറിസമായിരിക്കും എന്നതാണ് ഇതിലേക്ക് തിരിയാന്‍ കാരണം.

പ്രധാന അന്താരാഷ്ട്ര കായിക ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നതാണ് ഇതിന് ഏറ്റവും ഫലപ്രദമായ കാര്യം. ലോകകപ്പ് ഫുട്‌ബോള്‍ വന്‍ വിജയമായതിന് പിന്നാലെ ഖത്തറിനെ കൂടാതെ സൗദി അറേബ്യ, യുഎഇ എന്നീ ജിസിസി വമ്പന്‍മാരും സ്‌പോര്‍ട്‌സ് ടൂറിസത്തിന് പിന്നാലെയാണ്. ഈ രാജ്യങ്ങള്‍ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്.

Gulf News

ഖത്തറിലെ ഫിഫ ലോകകപ്പിനെ കൂടാതെ അബുദാബിയിലെ യുഎഫ്സി ഇവന്റുകള്‍, ബഹ്റൈനിലെയും സൗദി അറേബ്യയിലെയും ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സ് തുടങ്ങിയ വമ്പന്‍ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ ഇതിന്റെ തെളിവാണ്. കായികരംഗത്തെ നിക്ഷേപം ഒരു രാജ്യത്തിന്റെ ആഗോള നിലയെ മാറ്റിമറിക്കും എന്ന് ഹാനോവര്‍ സ്പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഡാം ട്രേസി ക്രൗച്ച് പറഞ്ഞു.

സ്‌പോര്‍ട്‌സ് ടൂറിസത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍

പ്രധാന കായിക ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് വഴി ധാരാളം അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കാം. ഹോട്ടല്‍ ബുക്കിംഗ്, ഭക്ഷണം, ഗതാഗതം, ഷോപ്പിംഗ് എന്നിവയിലൂടെ വരുമാനം ഉണ്ടാക്കാം. ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിക്കാന്‍ ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. ഇത് പ്രാദേശിക ബിസിനസുകളും തൊഴിലവസരങ്ങളും ഗണ്യമായി ഉയര്‍ത്തി.

ദുബായിലെ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സും അനുബന്ധ ആഘോഷങ്ങളും ആസ്വദിക്കാന്‍ വരുന്നത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ്. ഇത് നഗരത്തിന്റെ ആഗോള പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതോടൊപ്പം ഒരു പ്രമുഖ ടൂറിസം ഹബ്ബായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ഗണ്യമായ സംഭാവന ചെയ്യുകയും ചെയ്യുന്നു. ജിസിസിയിലെ സ്പോര്‍ട്സും വിനോദസഞ്ചാരവും തമ്മിലുള്ള ബന്ധം മേഖലയിലെ എണ്ണ ഇതര മേഖലകളുടെ വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവന നല്‍കും.

പല രാജ്യങ്ങളും 2030-ഓടെ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനും സ്‌പോര്‍ട്്‌സ് ടൂറിസം ഉത്തേജനം നല്‍കും. ലോകമെമ്പാടുമുള്ള കമ്പനികള്‍ കായികരംഗത്ത് നിക്ഷേപിക്കാന്‍ തയ്യാറാണ്. അതിനാല്‍ തന്നെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനു ഇതുവഴി സാധിക്കും. യുഎഇ അടുത്തിടെയായി യുഎഫ്സി ഫൈറ്റ് നൈറ്റ്, അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ എന്നിവയുടെ കേന്ദ്രമായി മാറിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+