Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഫിഫയുടെ ലോകടൂര്‍ണമെന്റ് ഖത്തറിലേക്ക്.. അതും ഈ വര്‍ഷം തന്നെ! അമ്പരന്ന് സൗദി

ദോഹ: ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ മറ്റൊരു കാല്‍പന്ത് മാമാങ്കത്തിന് കൂടി ഖത്തര്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഈ വര്‍ഷം ഖത്തര്‍ വേദിയാകും. ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബര്‍ 18 നും ഫിഫ ലോകകപ്പ് 2022 ന്റെ രണ്ട് വര്‍ഷത്തെ വാര്‍ഷിക ദിനത്തിലും ആണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. റയല്‍ മാഡ്രിഡ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.

ഇതോടെ ലോകകപ്പ് ഫൈനലിന് ശേഷം ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയുടെ മറ്റൊരു പ്രകടനത്തിന് കൂടി ഖത്തര്‍ സാക്ഷ്യം വഹിക്കും. 2022 ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയോട് പരാജയപ്പെട്ടിരുന്നു. അന്ന് ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളുമായി എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചെങ്കിലും ടീമിന് കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നില്ല.

Qatar

ഇത്തവണ ഒരിക്കല്‍ കൂടി ഖത്തറിന്റെ മണ്ണില്‍ മറ്റൊരു ഫിഫ ടൂര്‍ണമെന്റിന്റെ ഫൈനില്‍ ബൂട്ട് കെട്ടാനുള്ള അവസരമാണ് എംബാപ്പെയ്ക്ക് ലഭിച്ചിരിക്കുന്നത്. ഫിഫയുടെ വാര്‍ഷിക ക്ലബ് ടൂര്‍ണമെന്റായ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ആറ് കോണ്‍ഫെഡറേഷനുകളിലെ ചാമ്പ്യന്മാരെ ഉള്‍പ്പെടുത്തി പുതിയ ഫോര്‍മാറ്റില്‍ ആണ് എത്തുന്നത്. അഞ്ച് മത്സരങ്ങള്‍ ടൂര്‍ണ്ണമെന്റിലുണ്ടാകും.

ആദ്യ രണ്ട് മത്സരങ്ങള്‍ ഹോം ടീമുകളുടെ രാജ്യങ്ങളില്‍ നടക്കും ശേഷിക്കുന്ന മത്സരങ്ങള്‍ ഖത്തറില്‍ നടക്കും എന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. അതേസമയം ലോകോത്തര കായിക മത്സരങ്ങള്‍ അവതരിപ്പിക്കാനുള്ള ഖത്തറിന്റെ കഴിവിന്റെ തെളിവാണ് മറ്റൊരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം എന്ന് യുവജന കായിക മന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു.

2022 ലെ ലോകകപ്പിന് പിന്നാലെ ഈ വര്‍ഷമാദ്യം ഏഷ്യന്‍ കപ്പിനും ഖത്തര്‍ ആതിഥേയത്വം വഹിച്ചിരുന്നു. രണ്ട് ടൂര്‍ണമെന്റുകളും ഖത്തറിന്റെ സംഘാടന മികവ് വിളിച്ചോതുന്നവയായിരുന്നു. ലോകകപ്പ് ഫുട്‌ബോളിന്റെ 22-ാം പതിപ്പിനായിരുന്നു ഖത്തര്‍ സാക്ഷ്യം വഹിച്ചത്. 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയായിരുന്നു ടൂര്‍ണമെന്റ്. 2002-ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂര്‍ണമെന്റിന് ശേഷം ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ലോകകപ്പായിരുന്നു ഇത്.

അതേസമയം അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പുമായിരുന്നു ഇത്. അതിനിടെ 2034 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമെന്നോണം ലോകോത്തര താരങ്ങളെ പൊന്നുംവില കൊടുത്ത് സൗദി ക്ലബുകളിലേക്ക് എത്തിച്ചിരുന്നു. ഇതിനിടെയാണ് രണ്ട് കൊല്ലത്തിനിടെ വീണ്ടും ഖത്തറിന് ഫിഫ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+