ഒമാനെ ക്രൂഡ് ഓയില്‍ ചതിച്ചു: എന്നിട്ടും തളർത്താനായില്ല: സാമ്പത്തിക വളർച്ചയില്‍ മുന്നേറ്റം
മസ്‌കറ്റ്: സാമ്പത്തിക വളർച്ചയില്‍ ശ്രദ്ധേയമായ മുന്നേറ്റവുമായി ഒമാന്‍. 2025-ന്റെ ആദ്യ പാദത്തിൽ (Q1) ഒമാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) സ്ഥിരവിലയിൽ ഒമാന്‍ 2.5% വളർച്ച രേഖപ്പെടുത്തി. ഇതോടെ വിപണി വിലയിൽ ജി ഡി പി 9.43 ബില്യൺ ഒമാനി റിയാൽ എത്തിയെന്നും ടൈംസ് ഓഫ് ഒമാന്‍ റിപ്പോർട്ട് ചെയ്യുന്നു. 2024 ലെ ഇതേ കാലയളവിൽ 9.20 ബില്യൺ ഒമാനി റിയാൽ ആയിരുന്നതിനെ അപേക്ഷിച്ച് ഈ വളർച്ച് ശ്രദ്ധേയമാണ്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക ഡാറ്റ പ്രകാരം, ഈ വളർച്ചയ്ക്ക് പ്രധാനമായും കാരണം എണ്ണേതര പ്രവർത്തനങ്ങളിലെ 4.4% വർധനവാണ്. 2025-ന്റെ ആദ്യ പാദത്തിൽ എണ്ണേതര പ്രവർത്തനങ്ങൾ 6.92 ബില്യൺ റിയാൽ ജി ഡി പിയിലേക്ക് സംഭാവന ചെയ്തു, 2024-ന്റെ ആദ്യ പാദത്തില്‍ ഇത് 6.63 ബില്യൺ റിയാലായിരുന്നു.

കൃഷി, മത്സ്യബന്ധന മേഖലകൾ 7.6% വളർച്ച രേഖപ്പെടുത്തി 273.6 മില്യൺ റിയാൽ ജിഡിപിയിലേക്ക് സംഭാവന ചെയ്തു. വ്യവസായ മേഖല 7% വർധനവോടെ 2.03 ബില്യൺ റിയാലും സംഭാവന നൽകി. സേവന മേഖല 3.2% വളർച്ചയോടെ 4.62 ബില്യൺ റിയാലാണ് ഇക്കാലയളവില്‍ ജി ഡി പിയിലേക്ക് നല്‍കിയത്.
അതേസമയം എണ്ണ സംബന്ധമായ പ്രവർത്തനങ്ങൾ 0.4% ഇടിവ് നേരിട്ടു. 2024-ലെ ആദ്യ പാദത്തിലെ 2.94 ബില്യൺ റിയാലിൽ നിന്ന് ഇടിഞ്ഞ് ഈ വർഷം എണ്ണ സംബന്ധമായ പ്രവർത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.92 ബില്യണ്‍ റിയാലായി . ക്രൂഡ് ഓയിൽ ഉൽപ്പാദനം 2.2% കുറഞ്ഞ് 2.45 ബില്യൺ റിയാൽ സംഭാവന നൽകിയത്. അതേസമയം, പ്രകൃതിവാതക പ്രവർത്തനങ്ങൾ 9.5% വളർച്ച കൈവരിച്ച് 475.3 മില്യൺ റിയാൽ ജി ഡി പിയിലേക്ക് സംഭാവന ചെയ്തു.
അതേസമയം, 2024 ൽ 2.4 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ഖത്തർ സമ്പദ് വ്യവസ്ഥ സ്ഥിര വില അടിസ്ഥാനത്തിൽ 713 ബില്യൺ റിയാലിലെത്തിയിരുന്നു. 2023 ല്‍ ഇത് 697 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാഷണൽ പ്ലാനിംഗ് കൗൺസിലിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകൾ പ്രകാരം, 2024 ലെ നാലാം പാദത്തിൽ ഖത്തറിന്റെ ജി ഡി പി വാർഷികാടിസ്ഥാനത്തിൽ 6.1% വളർച്ചയും കൈവരിച്ചു. 2023 ലെ ഇതേ കാലയളവിലെ 170.1 ബില്യൺ റിയാലായിരുന്ന ഖത്തറിന്റെ ജി ഡി പി ഈ വർഷം ഇക്കാലയയളവില്‍ ബില്യൺ റിയാലിലേക്കുമെത്തി
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications