ഒമാന്‍ എയര്‍ സര്‍വീസ് റദ്ദാക്കി; മാര്‍ച്ച് വരെയുള്ള ഷെഡ്യൂളില്‍ കോഴിക്കോട് ഇല്ല, ആശ്രയം സലാം എയര്‍
പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ എയറിന്റെ പുതിയ തീരുമാനം. മസ്കത്തില് നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് റദ്ദാക്കി. അടുത്ത മാര്‍ച്ച് വരെയുള്ള ഷെഡ്യൂളില്‍ മസ്കത്ത്-കോഴിക്കോട് സര്‍വീസ് ഇല്ല. മലബാറിലെ ജില്ലകളിലുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും ഈ തീരുമാനം. ഒമാന്‍ എയര്‍ സര്‍വീസ് റദ്ദാക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് ഉയരാനുള്ള സാധ്യതയുണ്ട്.
എന്താണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണം എന്ന് വ്യക്തമല്ല. മാര്‍ച്ചിന് ശേഷമുള്ള ഷെഡ്യൂളില്‍ കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുമോ എന്നും അറിയില്ല. ഒരു വിമാന കമ്പനി സര്‍വീസ് ഒഴിവാക്കുമ്പോള്‍ സ്വാഭാവികമായും യാത്രക്കാര്‍ മറ്റു വിമാനങ്ങളെ ആശ്രയിക്കും. യാത്രക്കാര്‍ കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യയുടെ എയര്‍ ഇന്ത്യയ്ക്ക് പുറമെ ഒമാന്റെ സലാം എയറും ഇനി കോഴിക്കോട് നിന്നുള്ള യാത്രക്കാരുടെ ആശ്രയമാകും. കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുണ്ട്. കൂടാതെ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് സലാം എയര്‍ അടുത്തിടെ നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഈ മാസം അവസാനത്തിലാണ് ഈ സര്‍വീസ് തുടങ്ങുക.
മസ്കത്ത് വിമാനത്താവളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളാണ് സലാം എയറും ഒമാന്‍ എയറും. ചെലവ് കുറഞ്ഞ യാത്ര സാധ്യമാക്കുന്ന വിമാനം കൂടിയാണ് സലാം എയര്‍. കോഴിക്കോട് നിന്ന് ജിസിസിയിലെ പല രാജ്യങ്ങളിലേക്കും സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന ഷെഡ്യൂളുകളില്‍ വിമാന കമ്പനികള്‍ യാത്ര പുനഃക്രമീകരിക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.


Click it and Unblock the Notifications
