ഒമാനും ഖത്തറും നേട്ടം കൊയ്യും; ഇന്ത്യയുടെ നീക്കങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതീക്ഷ, റഷ്യ വീഴുമ്പോള്‍...
2024ല്‍ റഷ്യയില്‍ നിന്ന് വരുന്ന ക്രൂഡ് ഓയിലിന്റെ അളവില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ടെങ്കിലും റഷ്യന്‍ ക്രൂഡ് ഇന്ത്യന്‍ വിപണിയില്‍ കുറയുകയാണ്. റഷ്യന്‍ കമ്പനികള്‍ ആഭ്യന്തരമായി എണ്ണ വാങ്ങി സൂക്ഷിക്കുന്നതുള്‍പ്പെടെ ആണ് കാരണങ്ങള്‍. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ കുറയുമ്പോള്‍ നേട്ടം കൊയ്യുന്നത് പശ്ചിമേഷ്യയിലെ രാജ്യങ്ങളാണ്.
സൗദി അറേബ്യ ആയിരുന്നു ഒരു കാലത്ത് ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യ ആശ്രയിച്ചിരുന്ന പ്രധാന രാജ്യം. പിന്നീട് ഇറാഖില്‍ നിന്നുള്ള എണ്ണ എത്താന്‍ തുടങ്ങി. സൗദിയെ പിന്നിലാക്കിയായിരുന്നു ഇറാഖിന്റെ കുതിപ്പ്. ഇതിനിടെയാണ് റഷ്യ വന്നതും പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളെയും പിന്നിലാക്കിയതും. എന്നാല്‍ ഭാരത് പെട്രോളിയം കമ്പനി അടുത്തിടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ വീണ്ടും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു.

റഷ്യയില്‍ നിന്നുള്ള ക്രൂഡ് കുറഞ്ഞ സാഹചര്യത്തിലാണിതെന്ന് ഭാരത് പെട്രോളിയം മേധാവി വെസ്ത രാമകൃഷ്ണ ഗുപ്ത റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ദീര്‍ഘകാല കരാറിന് പകരം പ്രതിമാസ വാങ്ങലിനാണ് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ പ്രധാനമായും റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത്. എന്നാല്‍ അടുത്ത മാസത്തേക്ക് ഒരു കോടി ബാരല്‍ എണ്ണയുടെ കുറവ് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പഴയ വിപണിയില്‍ ഇന്ത്യ വീണ്ടും എത്തിയത്.
റഷ്യയില്‍ നിന്ന് വരുന്ന ക്രൂഡില്‍ പ്രതിമാസം മൂന്ന് കാര്‍ഗോ വരെ കുറവുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുകയാണ് ചെയ്യുന്നത്. ഒമാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരെ വാങ്ങുന്നുണ്ടെന്നും ഗുപ്ത പറഞ്ഞു. ജിസിയില്‍ നിന്ന് സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളെയാണ് ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഒമാന്‍ വരെ ഇന്ത്യന്‍ കമ്പനികള്‍ എത്തുന്നു.
2025ല്‍ റഷ്യന്‍ ക്രൂഡ് എത്തുന്നതിന് കൂടുതല്‍ വെല്ലുവിളി നേരിട്ടേക്കാം. ഈ സാഹചര്യത്തില്‍ അമേരിക്കയുടെയും പശ്ചിമേഷ്യയുടെയും എണ്ണയെ ആകും ആശ്രയിക്കുക. വിലക്കുറവ് ഏതാണോ അതാകും വാങ്ങുക എന്ന് ഗുപ്ത വിശദീകരിച്ചു. ഒപെകിലെ ധാരണ പ്രകാരം ഉല്‍പ്പാദനം കുറച്ചതും ആഭ്യന്തര കമ്പനികള്‍ കൂടുതല്‍ സംഭരിക്കുന്നതുമാണ് റഷ്യന്‍ എണ്ണയുടെ വരവ് കുറയാന്‍ കാരണം. റഷ്യ റിലയന്‍സുമായി 10 വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പുവച്ചതും പൊതുമേഖലാ കമ്പനികളിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് കുറച്ചു.
എവിടെ നിന്ന് കുറഞ്ഞ വിലയില്‍ കിട്ടുന്നോ അവിടെ പോയി വാങ്ങുക എന്നതാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ അടുത്ത കാലത്തായി സ്വീകരിക്കുന്ന രീതി. അര്‍ജന്റീനയില്‍ നിന്ന് വരെ അടുത്തിടെ എണ്ണ വാങ്ങിയത് ഈ നയം അടിസ്ഥാനമാക്കിയാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഖത്തറില്‍ നിന്ന് ഓരോ ദിവസവും 10000 ബാരല്‍ എണ്ണ വാങ്ങാനും ബിപിസിഎല്ലിന് പദ്ധതിയുണ്ട്.
മൊസാംബിക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ വരവും പ്രതീക്ഷിക്കുന്നു. ഗയാന, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നു എണ്ണ വാങ്ങാനും ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ ഒരു മേഖലയെ മാത്രം ആശ്രയിക്കില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ സമ്പത്ത് വിദേശത്തേക്ക് ഒഴുകാന്‍ പ്രധാന കാരണമാണ് ക്രൂഡ് ഓയില്‍. അതുകൊണ്ടുതന്നെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രധാന്യത്തോടെ നിറയാന്‍ കാരണം.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications