വീണ്ടും ഞെട്ടിച്ച് ഒമാന്‍; പത്ത് ദിവസത്തെ സൗജന്യ വിസയടക്കം പുതിയ രണ്ട് വിസകള്‍!
മസ്‌കത്ത്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി രണ്ട് പുതിയ വിസകള്‍ക്ക് കൂടി തുടക്കമിട്ട് ഒമാന്‍. ക്രൂയിസ് കപ്പല്‍ യാത്രികര്‍ക്കും കപ്പലിലെ ജീവനക്കാര്‍ക്കുമായി പത്ത് ദിവസത്തെയും ഒരു മാസത്തെയും സന്ദര്‍ശന വിസകള്‍ ആണ് ഒമാന്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി വിദേശികളുടെ താമസ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷന്‍സ് ഭേദഗതി ചെയ്യുമെന്ന് പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ഹസന്‍ ബിന്‍ മൊഹ്സെന്‍ അല്‍ ഷുറൈഖി അറിയിച്ചു.
നേരത്തേയുണ്ടായിരുന്ന ആര്‍ട്ടിക്കിള്‍ 10ലെ ക്ലോസ് 3ല്‍ ഭേദഗതി വരുത്തിയിട്ടുമുണ്ട്. പുതിയ രണ്ട് വിസകളും ക്രൂയിസ് കപ്പലുകളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പത്ത് ദിവസത്തെ സൗജന്യ വിസ ആഡംബര കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് അനുവദിക്കുക. വിസ ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളില്‍ പ്രവേശനം നേടിയാല്‍ പത്ത് ദിവസം ഒമാനില്‍ തങ്ങാം.

ക്രൂയിസ് കപ്പല്‍ ഏജന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വിസ അനുവദിക്കുക. ഒരു മാസത്തെ സന്ദര്‍ശന വിസയും ലഭ്യമാണ്. ഇത് യാത്രക്കാരെയും ജീവനക്കാരെയും ഒരു മാസം വരെ ഒമാനില്‍ താമസിക്കാന്‍ അനുവദിക്കുന്നു. പത്ത് ദിവസത്തെ വിസ പോലെ, വിസ ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളില്‍ പ്രവേശനം നേടണം. സെപ്റ്റംബര്‍ 3 ന് പുറപ്പെടുവിച്ച തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ തീരുമാനം ക്രൂയിസ് കപ്പല്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രക്രിയ കാര്യക്ഷമമാക്കുകയും സുല്‍ത്താനേറ്റിലെ വളരുന്ന ക്രൂയിസ് ടൂറിസം മേഖലയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാന്റെ വിനോദസഞ്ചാര മേഖല അടുത്തിടെയായി വളര്‍ച്ചയുടെ പാതയിലാണ്. 2024 ലെ സന്ദര്‍ശകരുടെ എണ്ണം ജൂലൈ അവസാനത്തോടെ 2.3 ദശലക്ഷത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.4% അധികമാണ് ഇത്.
നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രകാരം ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ യുഎഇയില്‍ നിന്നാണ് വരുന്നത്, 714,636. 367,166 സന്ദര്‍ശകരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. യെമന്‍ 139,354, ജര്‍മ്മനി 79,439, സൗദി അറേബ്യ 63,678 എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ഒമാനില്‍ ക്രൂസ് കപ്പലുകളുടെ സീസണ്‍ ഒക്ടോബര്‍ അവസാനവാരത്തിലാണ് തുടങ്ങാറുള്ളത്.
ആഡംബര കപ്പലുകള്‍ നടത്തൂന്ന ടൂറിസം പാക്കേജുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ മുതല്‍ക്കൂട്ടാണ്. കപ്പല്‍ വിനോദ സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി ഒമാനെ മാറ്റാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications