ഒമാന്‍ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു; മസ്‌കത്തിലേക്ക് ജനമൊഴുകും? വിസ മാറ്റാം

മസ്‌കത്ത്: ജിസിസി രാജ്യമായ ഒമാന്റെ പുതിയ പ്രഖ്യാപനം വിദേശികള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍. രണ്ടാഴ്ച്ചത്തേക്കാണ് സൗജന്യ വിസ നല്‍കുക. രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും ഒമാനില്‍ താമസിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റു ടൂറിസ്റ്റ് വിസകളിലേക്ക് മാറാം. ഇങ്ങനെ മാറുന്ന വേളയില്‍ പണം ചെലവുണ്ടാകും.

ഒമാന്‍ പോലീസ് ഐജി ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശ്രൈഖിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശികളുടെ താമസ നിയമത്തില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ്. പുതിയ പ്രഖ്യാപനം ഒമാനിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയ പ്രഖ്യാപനം സംബന്ധിച്ച് കൂടുതല്‍ അറിയാം...

oman free tourist visa

നിരവധി മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് ഒമാന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ള കറന്‍സികളിലൊന്നാണ് ഒമാന്‍ റിയാല്‍. ഒമാനിലെ ജീവിത ചെലവ് താരതമ്യേന കുറവാണ്. ദുബായിലും അബുദാബിയിലും നല്‍കുന്ന വാടക മസ്‌കത്തില്‍ ഇല്ല. അതുകൊണ്ടുതന്നെ പുതിയ പ്രഖ്യാപനം വിദേശികളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്ക് ഒമാന്‍ സൗജന്യ വിസ അനുവദിക്കില്ല. ഏതൊക്കെ രാജ്യങ്ങള്‍ക്കാണ് വിസ നല്‍കുക എന്നത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിബന്ധനകളോടെ ആയിരിക്കും അനുമതി എന്നാണ് റിപ്പോര്‍ട്ടുകള്‍. നിബന്ധനകളും ഇനി അറിയേണ്ടതുണ്ട്. 14 ദിവസത്തെ സൗജന്യ വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് മറ്റു ടൂറിസ്റ്റ് വിസകളിലേക്ക് മാറാന്‍ സാധിക്കും.

സൗജന്യ വിസയ്ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ മറ്റു വിസകളിലേക്ക് മാറുമ്പോള്‍ ഫീസ് നല്‍കേണ്ടി വരും. പുതിയ വിസയ്ക്ക് യോഗ്യരായ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്. കൂടുതല്‍ വിദേശികള്‍ എത്തുമ്പോള്‍ രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും നിക്ഷേപം വരികയും വ്യോമയാന സംവിധാനങ്ങള്‍ ഉള്‍പ്പെടെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

ഒമാനിലെ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ഏതെല്ലാം

മസ്‌കത്ത്, സലാല, വാഹിബ സാന്റ്‌സ്, മസ്ഫത്ത് അല്‍ അബ്രിയീന്‍, മസീറ ദ്വീപ്, ബഹ്‌ല, സോഹാര്‍, നിസ്‌വ, സീബ്, മുസന്തം ജോര്‍ദ്‌സ്, മിര്‍ബത്ത്, മുത്ര എന്നിവയെല്ലാം ഒമാനിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. സുല്‍ത്താന്‍ ഖാബൂസ് പള്ളി, അല്‍ ആലം കൊട്ടാരം, നീന്തല്‍കുളമുള്ള മലയിടുക്കായ വാദി ഷാബ്, ജബല്‍ ശംസ്, വാദി ബാനി ഖാലിദ് മരുപ്പച്ച എന്നിവയെല്ലാം ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+