ഒമാന്‍, ഈജിപ്ത് താല്‍പ്പര്യം അറിയിച്ചു; ഇന്ത്യ ഉള്‍പ്പെടെ സമ്മതിക്കണം, ഗള്‍ഫിലൂടെ യൂറോപ്പിലേക്ക് വഴി

ഇന്ത്യയില്‍ നിന്ന് തുടങ്ങി പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്ക് എത്തുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് കോറിഡോര്‍ (ഐഎംഇസി) പദ്ധതിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് താല്‍പ്പര്യം. ഈജിപ്ത്, ഒമാന്‍, ലബനാന്‍, ഗ്രീസ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങള്‍ താല്‍പ്പര്യം അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള കൂട്ടായ്മയിലെ പ്രഥമ രാജ്യങ്ങളുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രമാണ് ഇവര്‍ക്ക് അംഗത്വം ലഭിക്കുക.

2023 സെപ്തംബറില്‍ ന്യൂഡല്‍ഹിയില്‍ വച്ചാണ് ഐഎംഇസി പ്രഖ്യാപിച്ചത്. സ്റ്റിയറിങ് കമ്മിറ്റി തലത്തിലുള്ള യോഗങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. മന്ത്രിതല സമിതി രൂപീകരിക്കേണ്ടതുണ്ട്. മൂന്ന് മാസത്തിനകം മന്ത്രിതല സമിതി യോഗം ചേരുമെന്ന് ജെറാഡ് മെസ്ട്രല്ലറ്റ് പറഞ്ഞു. ഐഎംഇസിയിലെ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയാണ് ഇദ്ദേഹം.

oman interest to join imec

മന്ത്രിതല സമിതി യോഗം ചേര്‍ന്നാല്‍ അംഗത്വം വിപുലീകരിക്കുന്ന ചര്‍ച്ച നടത്തും. താല്‍പ്പര്യം അറിയിച്ച രാജ്യങ്ങളെ ഈ പദ്ധതിയില്‍ അംഗമാക്കുന്ന കാര്യം യോഗം തീരുമാനിക്കും. ഇന്ത്യയില്‍ നിന്ന് തുടങ്ങി ജിസിസിയിലേക്കും അതുവഴി പശ്ചിമേഷ്യിലേക്കും പിന്നീട് യൂറോപ്പിലേക്കുമാണ് സാമ്പത്തിക ഇടനാഴി വരിക. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കടല്‍ വഴിയും ശേഷം സൗദിയിലേക്കും ഇസ്രായേലിലേക്കും കരവഴിയും പിന്നീട് യൂറോപ്പിലേക്ക് കടല്‍മാര്‍ഗവുമാണ് പാത.

പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഒപ്പുവച്ചത് എട്ട് രാജ്യങ്ങളാണ്. ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ, യുഎഇ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് സ്ഥാപക അംഗങ്ങള്‍. ഇസ്രായേലിന്റെയും ജോര്‍ദാന്റെയും പേര് അന്നു തന്നെ കരാറില്‍ സൂചിപ്പിച്ചിരുന്നതാണ്. അവരുടെ പ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ പ്രാഥമിക കരാറില്‍ ഒപ്പുവെച്ചിരുന്നില്ല. ഇസ്രായേലിനും ജോര്‍ദാനും മുഖ്യ പരിഗണന ലഭിക്കുമെന്ന സൂചനയാണ് മെസ്ട്രല്ലറ്റ് നല്‍കുന്നത്.

നിലവില്‍ മെസ്ട്രല്ലറ്റ് ഇന്ത്യയിലുണ്ട്. ഐഎംഇസി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് അദ്ദേഹം ഊന്നല്‍ നല്‍കുന്നത്. മന്ത്രിതല സമിതി രൂപീകരിച്ചാല്‍ പദ്ധതി വേഗത്തിലാകും. കൂടുതല്‍ രാജ്യങ്ങളെ അംഗങ്ങളാക്കുകയും ചെയ്യും. ഇന്ത്യയില്‍ നിന്ന് കടല്‍മാര്‍ഗം എത്താന്‍ വേഗത്തില്‍ സാധിക്കുന്ന രാജ്യമാണ് ഒമാന്‍. പശ്ചിമേഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് പോകുന്നതിന് എളുപ്പം സാധിക്കുന്ന വഴികളിലൊന്ന് ഈജിപ്തിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് രാജ്യങ്ങള്‍ക്കും അംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ കയറ്റി പുറപ്പെടുന്ന കപ്പലുകള്‍ യുഎഇയിലേക്കും ശേഷം അവിടെ നിന്ന് റെയില്‍-റോഡ് മാര്‍ഗം സൗദി, ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്കും അവിടെ നിന്ന് കടലിലൂടെ യൂറോപ്പിലേക്കുമാണ് പാത വരിക. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ അതിവേഗം യൂറോപ്യന്‍ വിപണിയിലെത്താന്‍ ഇത് സഹായിക്കും. പാത കടന്നുപോകുന്ന രാജ്യങ്ങള്‍ക്കെല്ലാം സാമ്പത്തിക ഇടനാഴിയുടെ നേട്ടം ലഭിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma