Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ കബളിക്കപ്പെടരുത്: റിക്രൂട്ട്മെന്‍റ് നിയന്ത്രണങ്ങള്‍ക്കായി പുതിയ സ്ഥാപനവുമായി ഒമാന്‍

മസ്കറ്റ്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികളെ നിയന്ത്രിക്കാനായി പുതിയ സ്ഥാപനം രൂപീകരിച്ച് ഒമാൻ. "അസോസിയേഷൻ ഓഫ് എക്സ്പാട്രിയേറ്റ് വർക്കർ റിക്രൂട്ട്മെന്റ് ഓഫീസസ്" എന്ന പേരിലാണ് പുതിയ സ്ഥാപനത്തിന് രൂപം നല്‍കിയിരിക്കുന്നത്. . സർക്കാർ ഏജൻസികൾക്കൊപ്പം ചേർന്ന് റിക്രൂട്ട്മെന്റ് രീതികൾ ഏകീകരിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെ തടയുകയുമാണ് പ്രധാന ലക്ഷ്യം. ഒമാനിലെയും വിദേശത്തെയും സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നയങ്ങൾ രൂപീകരിക്കുകയും ലൈസൻസുള്ള ഏജൻസികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും.

പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിലും സ്ഥാപനം പ്രത്യേക ശ്രദ്ധ ചെലുത്തും. വിദേശ എംബസികളുമായി വിദേശകാര്യ മന്ത്രാലയത്തിലൂടെ ബന്ധപ്പെട്ട് പരിഹാര മാർഗങ്ങൾ ഉപയോഗിച്ച് കേസുകൾ കോടതി വരെയെത്താതെ തീർപ്പാക്കും. യോഗ്യതയുള്ള തൊഴിലാളികളെ നിയന്ത്രിത ചാനലുകളിലൂടെ ഒമാനിലെത്തിക്കാൻ സർക്കാരിനെ സഹായിക്കുകയും തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായുള്ള ധാരണാപത്രങ്ങൾ സാധൂകരിക്കുകയും വിവിധ ദേശീയതകളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് പൈപ്പ്‌ലൈനുകൾ വിപുലീകരിക്കുകയും ചെയ്യും. ലൈസൻസില്ലാത്ത ഏജൻസികളെ കണ്ടെത്തി ഇല്ലാതാക്കാനും അധികൃതരുമായി ചേർന്ന് കർശന നടപടി സ്വീകരിക്കും.

oman-main

12 അംഗ ഭരണസമിതിയായിരിക്കും സ്ഥാപനത്തെ നയിക്കുക. അംഗങ്ങൾക്ക് രണ്ട് വർഷം കാലാവധിയുണ്ടാകും. ഒരു തവണ മാത്രം പുനർനിയമനം സാധ്യമാണ്. ആദ്യ ജനറൽ അസംബ്ലിയിൽ സ്ഥാപക അംഗങ്ങൾക്ക് ഭരണസമിതിയിലേക്ക് മത്സരിക്കാം. അംഗത്വ ഫീസ്, സർക്കാർ സബ്‌സിഡി, അംഗീകൃത സംഭാവനകൾ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയവയിൽ നിന്നാണ് ധനസമാഹരണം.

ഒമാനിലെ തൊഴിൽ വിപണിയിലെ സുതാര്യതയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ പുതിയ അസോസിയേഷൻ. പ്രവാസി തൊഴിലാളികൾക്കും ലൈസൻസുള്ള ഏജൻസികൾക്കും ഇത് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഒമാൻ സ്വന്തമായി ആദ്യ ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ചരിത്രപരമായ കരാറിൽ ഒമാൻ ഒപ്പുവച്ചു. ഗതാഗതം, ആശയവിനിമയം, വിവരസാങ്കേതിക മന്ത്രാലയവും യൂറോപ്യൻ ബഹിരാകാശ കമ്പനിയായ എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തമ്മിലാണ് കരാർ ഒപ്പുവച്ചത്. ഉപഗ്രഹത്തിന്റെ രൂപകൽപന, നിർമാണം, വിക്ഷേപണം എന്നിവയെല്ലാം ഈ കരാറിന്റെ ഭാഗമാണ്. കരാർ ഒപ്പുവയ്ക്കൽ ചടങ്ങിൽ ഗതാഗതം, ആശയവിനിമയം, വിവരസാങ്കേതിക മന്ത്രി എഞ്ചി. സയീദ് ബിൻ ഹമൂദ് അൽ മഅ്‌വലി ഉൾപ്പെടെ നിരവധി മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സുരക്ഷാ ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+