Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ പ്രവാസികള്‍ക്ക് സന്തോഷിക്കാം; 11 പുതിയ വിസ കേന്ദ്രങ്ങള്‍ വരുന്നു, ജൂലൈ 1 മുതല്‍ മാറ്റങ്ങള്‍ ഇങ്ങനെ

മസ്‌കത്ത്: ഒമാനിലെ പ്രവാസികള്‍ക്ക് വിസാ നടപടികള്‍ എളുപ്പമാകാന്‍ പോകുന്നു. 11 വിസാ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഇന്ത്യന്‍ എംബസി തീരുമാനിച്ചു. ജൂലൈ ഒന്ന് മുതലാണ് പുതിയ മാറ്റം വരുന്നത്. ആഗസ്റ്റ് 15ഓടെ 11 കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാകും. ഇനി മുതല്‍ വിസ, പാസ്‌പോര്‍ട്ട് കാര്യങ്ങള്‍ക്ക് പുതിയ സേവന ദാതാവ് ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി വിവരങ്ങള്‍ പുറത്തുവിട്ടു.

ജിസിസി രാജ്യങ്ങളില്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന രാജ്യമാണ് ഒമാന്‍. അടുത്തിടെ വ്യക്തികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചിരുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് ആദായ നികുതി ചുമത്തുക. ജിസിസി മേഖലയില്‍ ആദ്യമായിട്ടാണ് ഒരു രാജ്യം ആദായ നികുതിയുമായി മുന്നോട്ട് വരുന്നത്. ഇനി പുതിയ വിസ കേന്ദ്രങ്ങള്‍ സംബന്ധിച്ച് അറിയാം...

oman visa centers for indian-

കോണ്‍സുലര്‍ സേവനങ്ങള്‍, പാസ്‌പോര്‍ട്ട് സേവനങ്ങള്‍, വിസ കാര്യങ്ങള്‍ എന്നിവയ്ക്കായി ഇനി പ്രവര്‍ത്തിക്കുന്നത് എസ്ജിഐവിഎസ് ഗ്ലോബല്‍ സര്‍വീസ് ആയിരിക്കും. ഒമാനില്‍ ഉടനീളം 11 കേന്ദ്രങ്ങള്‍ തുറക്കാനാണ് തീരുമാനം. ഇതോടെ പ്രവാസികള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാകും. ജൂലൈ ഒന്ന് മുതലാണ് പുതിയ സേവന കേന്ദ്രങ്ങള്‍ തുറക്കുക.

ആഗസ്റ്റ് 15ഓടെ പൂര്‍ണമായും...

ജൂലൈ ഒന്നിന് തന്നെ എല്ലാ സേവനങ്ങളും പുതിയ കേന്ദ്രങ്ങളിലേക്ക് മാറില്ല. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ എല്ലാ സേവനങ്ങളും അല്‍ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലെ ജാമിഅത്ത് അല്‍ ദോവാല്‍ അല്‍ അറബിയ്യയിലുള്ള എംബസി പരിസരത്തുനിന്ന് ലഭിക്കും. ആഗസ്റ്റ് 15ഓടെ എല്ലാ സേവനങ്ങളും പൂര്‍ണമായും 11 കേന്ദ്രങ്ങളിലേക്ക് മാറ്റും. അതുവഴിയാകണം പ്രവാസികള്‍ സമീപിക്കേണ്ടത്.

മസ്‌കത്ത്, സലാല, സോഹാര്‍, സുര്‍, ഇബ്രി, നിസ്‌വ, ദുഖം, ഇബ്ര, ഖസബ്, ബുറൈമി, ബര്‍ക എന്നിവിടങ്ങളിലായിരിക്കും പുതിയ സേവന കേന്ദ്രങ്ങള്‍ വരിക. എല്ലാ കേന്ദ്രങ്ങളും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകും വരെ നടപടിക്രമങ്ങളില്‍ ചില തടസങ്ങള്‍ നേരിട്ടേക്കാം. പ്രവാസികളും മറ്റു ആവശ്യക്കാരും സഹകരിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

ഇന്ത്യക്കാരന്‍ പിടിയില്‍

കാറില്‍ മദ്യം കടത്തിയതിന് ഇന്ത്യക്കാരനെ ഒമാന്‍ പോലീസ് പിടികൂടി. ഇബ്രിയിലെ ഫഹൂദില്‍ വച്ചാണ് യുവാവ് അറസ്റ്റിലായത്. മദ്യം അനധികൃതമായി കൈവശം വച്ചു, മദ്യം കടത്തി എന്നീ കുറ്റങ്ങളാണ് ഇയാള്‍ ചെയ്തിരിക്കുന്നത് എന്ന് സംശയിക്കുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് റോയല്‍ പോലീസ് അറിയിച്ചു.

അതേസമയം, ഉല്ലാസ കേന്ദ്രങ്ങളുടെയും ഫാമുകളുടെയും വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നത് ഒമാന്‍ പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബുക്കിങ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നല്‍കിയാണ് തട്ടിപ്പ്. മുന്‍കൂട്ടി പണം കൈമാറണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പണം ലഭിച്ചുകഴിഞ്ഞാല്‍ സംഘത്തില്‍ നിന്ന് മറുപടി ലഭിക്കില്ല. പണം കൈമാറുന്നതിന് മുമ്പ് വ്യക്തിയുടെയും സ്ഥാപനത്തിന്റെയും ആധികാരികത ഉറപ്പാക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+