ഒമാന്‍ ഗോള്‍ഡന്‍ വിസ വേണോ? ആഡംബര ജീവിതത്തിന് പണം വേണം, ചെലവ് എത്ര, എങ്ങനെ അപേക്ഷിക്കാം
മസ്‌കത്ത്: യുഎഇ ഭരണകൂടം അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പ്രസിദ്ധമാണ്. സിനിമാ-കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ഈ വിസ ലഭിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്‍പ്പെടെ. ഏറെ കാലം യുഎഇയില്‍ സേവനം അനുഷ്ടിച്ച നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ തീരുമാനച്ചതും അടുത്തിടെ വാര്‍ത്തയായി. സമാനമായ വിസ സൗദി അറേബ്യയും അനുവദിക്കുന്നുണ്ട്.
വിദഗ്ധരും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ വ്യക്തികളെ ആകര്‍ഷിക്കാനും അവരുടെ നേട്ടം ഉപയോഗപ്പെടുത്താനുമായിട്ടാണ് യുഎഇ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. എന്നാല്‍ അയല്‍രാജ്യമായ ഒമാന്‍ സമാനമായ വിസ അനുവദിക്കുന്നുണ്ട്. ഒമാന്റെ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. സുഖകരമായ ജീവിതമാണ് ഇതുവഴി ഒമാന്‍ വാഗ്ദാനം ചെയ്യുന്നത്...

രണ്ട് തരം ദീര്‍ഘകാല വിസകളാണ് ഒമാന്‍ നല്‍കുന്നത്. പത്ത് വര്‍ഷം കാലാവധിയുള്ളതും അഞ്ച് വര്‍ഷം കാലാവധിയുള്ളതും. മികച്ച സാമ്പത്തിക സ്ഥിതിയുള്ളവരെ ലക്ഷ്യമിട്ടാണ് ഒമാന്‍ ഈ വിസ അവതരിപ്പിച്ചിട്ടുള്ളത്. ഒമാനില്‍ വന്‍തോതില്‍ നിക്ഷേപം ഇറക്കാന്‍ കഴിയുന്നവര്‍ക്ക് ദീര്‍ഘകാല വിസ നല്‍കും. അഞ്ച് വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ പിന്നീട് പുതുക്കാന്‍ സാധിക്കുന്നതാണ്. പണവും ബിസിനസ് ആശയവും ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ഗുണം ചെയ്യും.
വിസ ലഭിക്കാന്‍ വേണ്ടത്...
വിദേശ മൂലധനം രാജ്യത്തേക്ക് കൊണ്ടുവരിക എന്നതാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നതിലൂടെ ഒമാന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്. മാത്രമല്ല, രാജ്യത്ത് കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുക, തൊഴില്‍ ലഭ്യമാക്കുക എന്നിവയും ഈ വിസ അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നു. അഞ്ച് വര്‍ഷത്തെ വിസ അനുവദിക്കണമെങ്കില്‍ ആ വ്യക്തിക്ക് ഒമാനില്‍ ചുരുങ്ങിയ നിക്ഷേപം രണ്ടര ലക്ഷം റിയാല്‍ ഉണ്ടായിരിക്കണം.
റിയല്‍ എസ്റ്റേറ്റ്, പബ്ലിക് ജോയിന്റ് സ്‌റ്റോക്ക് കമ്പനി എന്നിവിടങ്ങളിലായിരിക്കണം നിക്ഷേപം. പ്രതിമാസം 4000 റിയാല്‍ ശമ്പളമുള്ള വിരമിച്ച പ്രവാസികള്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള വിസ അനുവദിക്കും. അതേസമയം, പത്ത് വര്‍ഷത്തേക്കുള്ള വിസ അനുവദിക്കണമെങ്കില്‍ അഞ്ച് ലക്ഷം റിയാല്‍ നിക്ഷേപം ഉണ്ടായിരിക്കണം. മറ്റു നിബന്ധനകള്‍ അഞ്ച് വര്‍ഷത്തെ വിസയ്ക്ക് സമാനമാണ്.
50 ഒമാനി പൗരന്മാര്‍ക്ക് ജോലി നല്‍കുന്ന കമ്പനി നടത്തുന്ന വ്യക്തിക്കും പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കും. സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ദീര്‍ഘകാല നിക്ഷേപമുള്ളവര്‍ക്കും ഈ വിസയ്ക്ക് അപേക്ഷിക്കാം. 21 വയസ് തികഞ്ഞ വ്യക്തിക്ക് മാത്രമേ ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. നേരത്തെ ഒമാനില്‍ നിന്ന് നാടുകടത്തിയ വ്യക്തിയാകരുത്. ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തിയാകരുത് എന്ന നിബന്ധനയുമുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇതുവഴി
വാണിജ്യ മന്ത്രാലയം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒമാന്‍ പോലീസ് വിശദമായ പരിശോധന നടത്തിയ ശേഷമാകും വിസ അനുവദിക്കുക. ആഡംബര ജീവിതം സ്വപ്‌നം കാണുന്ന പ്രവാസികള്‍ക്ക് ഒമാനിലെ ദീര്‍ഘകാല വിസ മികച്ച അവസരമാണ്. ഒമാന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗം കൂടിയാണ് ദീര്‍ഘകാല വിസ.
ഒമാനിലെ മനോഹരമായ സലാലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവിടെ വീടുകള്‍ വാങ്ങാന്‍ ദീര്‍ഘകാല വിസ ലഭിക്കുന്നവര്‍ക്ക് അവസരമുണ്ടാകും. എന്നാല്‍ വസ്തുക്കള്‍ക്ക് പുനര്‍ വില്‍പ്പന മൂല്യമുണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രവാസികള്‍ കൂടുതലായി ശ്രദ്ധിക്കുന്ന രാജ്യമായതിനാല്‍ യുഎഇയില്‍ വില്‍പ്പന മൂല്യം നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള പദ്ധതിയാണെങ്കില്‍ മാത്രമാണ് ഇത്തരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഒമാനില്‍ ഉപകാരപ്പെടുക.












Click it and Unblock the Notifications