പ്രവാസികള്‍ക്കും ഗോള്‍ഡന്‍ വിസ; വമ്പന്‍ പ്രഖ്യാപനവുമായി ഒമാന്‍, നിബന്ധനകള്‍ ഇങ്ങനെ
അടുത്തിടെയാണ് യുഎഇയ്ക്ക് സമാനമായി ഒമാനും ഗോള്‍ഡന്‍ വിസ ആരംഭിച്ചത്. രാജ്യത്തിന്റെ വിഷന്‍ 2040 പരിഷ്‌കരണ അജണ്ടയുടെ ഭാഗമായി നിക്ഷേപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘകാല സ്ഥിരത വാഗ്ദാനം ചെയ്യുന്ന വിദേശ മൂലധനത്തെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാം.
സലാലയില്‍ നടന്ന 'സുസ്ഥിര ബിസിനസ് പരിസ്ഥിതി' ഫോറത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. സ്വകാര്യ മേഖലയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും, തൊഴിലവസര സൃഷ്ടി ത്വരിതപ്പെടുത്തുന്നതിനും അറിവ് കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ മുന്നേറ്റമാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് ഒമാന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ പദ്ധതി പ്രകാരം, കുറഞ്ഞത് 200,000 ഒമാനി റിയാലുകള്‍ (ഏകദേശം 520,000 ഡോളര്‍) പരിധി പാലിക്കുന്ന നിക്ഷേപകര്‍ക്ക്, പ്രായത്തിലോ എണ്ണത്തിലോ നിയന്ത്രണങ്ങളില്ലാതെ, അവരുടെ ഇണകള്‍, കുട്ടികള്‍, ഫസ്റ്റ്-ഡിഗ്രി ബന്ധുക്കള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന ഒരു ദശാബ്ദക്കാലത്തെ പുതുക്കാവുന്ന റെസിഡന്‍സി പെര്‍മിറ്റുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. ഒമാന്‍ ഗോള്‍ഡന്‍ വിസ രണ്ടായി തരംതിരിച്ചിരിക്കുന്നു.
10 വര്‍ഷത്തേക്ക് സാധുതയുള്ള ഒരു ടയര്‍ വണ്‍ വിസയ്ക്ക്, ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയിലോ, പബ്ലിക് ജോയിന്റ്-സ്റ്റോക്ക് കമ്പനിയിലോ, ഗവണ്‍മെന്റ് ബോണ്ടുകളിലോ കുറഞ്ഞത് 500,000 ഒമാനി റിയാലിന്റെ നിക്ഷേപം ആവശ്യമാണ്. അല്ലെങ്കില്‍, സുല്‍ത്താനേറ്റില്‍ 500,000 റിയാലിന്റെ വിലയുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങിയവരായിരിക്കണം. അല്ലെങ്കില്‍ കുറഞ്ഞത് 50 ഒമാനി പൗരന്മാരെ നിയമിക്കുന്ന ഒരു കമ്പനി ഉണ്ടായിരിക്കണം.
കമ്പനി മൂലധനത്തിന്റെ പ്രത്യേകത ആവശ്യമില്ല. വിസയ്ക്ക് 551 ഒമാനി റിയാലാണ് വില, അത് നീട്ടാനും കഴിയും. അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ള ഒരു ടയര്‍ ടു വിസയ്ക്ക്, ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയിലോ പബ്ലിക് ജോയിന്റ്-സ്റ്റോക്ക് കമ്പനിയിലോ കുറഞ്ഞത് 250,000 ഒമാനി റിയാലിന്റെ നിക്ഷേപം ആവശ്യമാണ്. അല്ലെങ്കില്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുല്‍ത്താനേറ്റില്‍ 250,000 റിയാല്‍ വിലയുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങാം.
നിലവില്‍ ഒമാനില്‍ താമസിക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക്, സുല്‍ത്താനേറ്റില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പ്രതിമാസം 4,000 ഒമാനി റിയാലില്‍ കുറയാത്ത സ്ഥിര വരുമാനത്തിന്റെ തെളിവ് നല്‍കി വിപുലീകൃത താമസ പെര്‍മിറ്റ് ലഭിക്കും. ടയര്‍ ടു റെസിഡന്‍സി പെര്‍മിറ്റിന് അഞ്ച് വര്‍ഷത്തേക്ക് സാധുതയുണ്ടായിരിക്കും. 326 റിയാലാണ് വില. അപേക്ഷകന്റെ പ്രായം 21 വയസ്സില്‍ കുറയരുത്, സാധുവായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്നിവാണ് മറ്റ് ഉപാധികള്‍.
അതേസമയം നിലവിലുള്ള ചട്ടങ്ങള്‍ക്കനുസൃതമല്ലാതെ, ഗുണഭോക്താവിന് ഒമാനി പൗരത്വം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.












Click it and Unblock the Notifications