Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മാത്രമല്ല, ഒമാനും ഇളവ് നല്‍കുന്നു; 10 വര്‍ഷം താമസിക്കാം, പക്ഷേ, അല്‍പ്പം പണച്ചെലവുണ്ട്

മസ്‌കത്ത്: യുഎഇ നല്‍കുന്ന ഗോള്‍ഡന്‍ വിസ പ്രശസ്തമാണ്. കേരളത്തിലെ നിരവധി താരങ്ങള്‍ ഉള്‍പ്പെടെ ഈ വിസ സ്വന്തമാക്കിയിട്ടുണ്ട്. നാല് കാരറ്റഗറികളിലായിട്ടാണ് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുക. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും പരിസ്ഥിതി മേഖലയില്‍ സംഭാവന ചെയ്തവര്‍ക്കും ആരോഗ്യ സേവനരംഗത്തുള്ളവര്‍ക്കുമെല്ലാം യുഎഇ ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്നുണ്ട്.

എന്നാല്‍ ഒമാനും ദീര്‍ഘകാല വിസ അനുവദിക്കുന്നുണ്ട്. അഞ്ച് വര്‍ഷം, പത്ത് വര്‍ഷം കാലപരിധിയിലാണ് ഒമാന്‍ വിസ നല്‍കുന്നത്. ഒമാനില്‍ നിക്ഷേപിക്കണം എന്ന നിബന്ധനയോടെയാണ് ഇളവ്. വിസ ലഭിച്ചുകഴിഞ്ഞാല്‍ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവരാന്‍ തടസമില്ല. സമീപകാലത്ത് ഒമാനിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വര്‍ധിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദീര്‍ഘകാല വിസ സംബന്ധിച്ച ചോദ്യങ്ങളും ഉയര്‍ന്നിരിക്കുന്നത്.

oman golden visa details-

അഞ്ച് വര്‍ഷം, പത്ത് വര്‍ഷം തുടങ്ങി രണ്ട് തരം കാലാവധിയുള്ള ദീര്‍ഘകാല വിസയാണ് ഒമാന്‍ നല്‍കുന്നത്. അഞ്ച് വര്‍ഷം താമസ അനുമതി നല്‍കുന്ന വിസ കിട്ടാന്‍ രണ്ടര ലക്ഷം ഒമാന്‍ റിയാല്‍ നിക്ഷേപിക്കണം. പത്ത് വര്‍ഷത്തെ താമസ അനുമതി ലഭിക്കാന്‍ അഞ്ച് ലക്ഷം റിയാലും. റിയല്‍ എസ്റ്റേറ്റ്, ബിസിനസ്, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, ബാങ്ക് എന്നിവിടങ്ങളിലെ നിക്ഷേപങ്ങള്‍ പരിഗണിക്കും.

ഇന്‍വെസ്റ്റര്‍ റസിഡന്‍സി പ്രോഗ്രാം (ഐആര്‍പി) എന്ന പേരിലാണ് ദീര്‍ഘകാല താമസ അനുമതി ഒമാന്‍ നല്‍കുന്നത്. വരുമാനം വൈവിധ്യവല്‍ക്കരിക്കാന്‍ 2040 ലക്ഷ്യമിട്ട് ഒമാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ദീര്‍ഘകാല താമസ വിസയും. താമസ അനുമതി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പുതുക്കാനും അവസരമുണ്ടാകും. തൊഴില്‍ വിസയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഐആര്‍പി.

കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവരാം. ഭാര്യ, 25 വയസിന് താഴെയുള്ള മക്കള്‍, രക്ഷിതാക്കള്‍ എന്നിവരാണ് ഇതില്‍പ്പെടുക. വാണിജ്യ മന്ത്രാലയമാണ് യോഗ്യത പരിശോധിച്ച് അനുമതി നല്‍കുക. ദീര്‍ഘകാല താമസ അനുമതി ലഭിക്കുന്നു എന്നതിനാല്‍ പൗരത്വം ലഭിക്കുമെന്ന് അര്‍ഥമില്ല. താമസ അനുമതി ലഭിച്ചാല്‍ നിശ്ചിത മേഖലകളില്‍ സ്വന്തമായി സ്ഥലം വാങ്ങാനും സംരംഭം തുടങ്ങാനും സാധിക്കും. വാണിജ്യ മന്ത്രാലയം വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

ബഹ്‌റൈന്‍ നല്‍കുന്ന ദീര്‍ഘകാല വിസ

2022ല്‍ തുടങ്ങിയ ബഹ്‌റൈന്റെ ഗോള്‍ഡന്‍ റസിഡന്‍സി സമീപകാലത്ത് നിരവധി ഇന്ത്യക്കാര്‍ സ്വന്തമാക്കുന്നുണ്ട്. മറ്റു ജിസിസി രാജ്യങ്ങളേക്കാള്‍ ചെലവ് കുറവാണ് ബഹ്‌റൈനില്‍ എന്നതാണ് കൂടുതല്‍ ആകര്‍ഷണീയം. മാത്രമല്ല, അയല്‍രാജ്യങ്ങളിലേക്കുള്ള യാത്രയും എളുപ്പമാണ്. വിസ ലഭിച്ചാല്‍ ബഹ്‌റൈനില്‍ എവിടെയും ജോലി ചെയ്യാന്‍ സ്‌പോണ്‍സറുടെ ആവശ്യമില്ല. സ്വന്തമായി ബിസിനസ് ആരംഭിക്കാം.

വിസ ലഭിക്കുന്നവര്‍ക്ക് ബഹ്‌റൈനിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാം, തിരിച്ചുപോകാം. വിദേശത്ത് എത്രകാലം താമസിച്ചാലും പ്രശ്‌നമില്ല. കുടംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം. അഞ്ച് വര്‍ഷമായി ബഹ്‌റൈനില്‍ താമസിക്കുന്നവരാകണം എന്ന നിബന്ധനയുണ്ട്. 2000 ബഹ്‌റൈന്‍ ദിനാര്‍ മാസവരുമാനമുണ്ടായിരിക്കണം. രണ്ട് ലക്ഷം ബഹ്‌റൈന്‍ ദിനാര്‍ മൂല്യം വരുന്ന സ്വത്തുള്ള വ്യക്തിക്കും ദീര്‍ഘകാല വിസ ലഭിക്കും. കൂടാതെ ശാസ്ത്രം, സംരംഭകത്വം, കായികം, കല എന്നിവയില്‍ മികച്ച സംഭാവന ചെയ്തവര്‍ക്കും ഈ വിസ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+