ഒമാന്‍ വേദിയായി പുതിയ നീക്കം; മസ്‌കത്തിലെ അമേരിക്കന്‍ എംബസിയില്‍ ഹൂതികള്‍, നിര്‍ണായക ചര്‍ച്ച

യമനിലെ ഹൂതികളും അമേരിക്കന്‍ ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി എന്ന് റിപ്പോര്‍ട്ട്. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ യുഎസ് എംബസിയില്‍ ആയിരുന്നു ചര്‍ച്ച എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളും സൗദി അറേബ്യയും ശക്തമായ ആക്രമണവും പ്രത്യാക്രമണവും നടക്കുന്നതിനിടെയാണ് ഒമാനിലെ ചര്‍ച്ച. മുമ്പും ഹൂതികളുമായുള്ള വിഷയത്തില്‍ മധ്യസ്ഥത വഹിച്ചത് ഒമാന്‍ ആയിരുന്നു.

ചെങ്കടലിനോട് ചേര്‍ന്ന വലിയൊരു പ്രദേശം ഹൂതികള്‍ പിടിച്ചെന്നും സൗദി അറേബ്യ പിന്തുണയ്ക്കുന്ന യമനിലെ സൈന്യത്തിന് തിരിച്ചടിയേറ്റെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. സൗദി അറേബ്യയുടെ സഹായത്തിന് അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളൊന്നും എത്തിയിട്ടില്ല. ഈ വേളയിലാണ് അമേരിക്ക-ഹൂതി ചര്‍ച്ച നടന്നു എന്ന വിവരം വന്നിരിക്കുന്നത്.

oman us houthi meeting

ഹൂതികളുമായി അമേരിക്ക നേരിട്ട് സംസാരിക്കുന്നുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹൂതികളുമായി ഫോണില്‍ യുഎസ് ഭരണകൂടം ബന്ധപ്പെട്ടു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. അമേരിക്ക ഹൂതികള്‍ക്കെതിരായ നീക്കത്തിന് ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

ചെങ്കടലിലൂടെ പോകുന്ന അമേരിക്കന്‍ കപ്പലുകള്‍ തങ്ങളുടെ ലക്ഷ്യമല്ല എന്ന് ഹൂതികള്‍ യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025ല്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ സന്നദ്ധരാണ് എന്നും ഹൂതികള്‍ പറഞ്ഞുവത്രെ. ഇസ്രായേലിന്റെയോ മറ്റു രാജ്യങ്ങളുടെയോ വാണിജ്യ കപ്പലുകള്‍ ആക്രമിക്കില്ലെന്ന് യമനില്‍ നിന്നുള്ള ഹൂതി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സൗദി കപ്പലുകള്‍ മാത്രമാണ് ലക്ഷ്യമെന്നും ഹൂതികള്‍ പറഞ്ഞു.

ഒരു പതിറ്റാണ്ടോളം ഹൂതികളും സൗദി അറേബ്യയും യുദ്ധം ചെയ്തിരുന്നു. യമനിലെ വലിയൊരു പ്രദേശം ഹൂതികള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് സൗദി അറേബ്യ പിന്തുണ നല്‍കുന്നുണ്ട്. ഹൂതികള്‍ക്ക് ഇറാനും. എന്നാല്‍ നിലവിലെ കാര്യങ്ങള്‍ ഇറാന് നിയന്ത്രിക്കാവുന്നതിന് അപ്പുറമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൂതികള്‍ക്ക് മുമ്പില്‍ നിരവധി യമന്‍ സൈനികര്‍ കീഴടങ്ങുന്ന വീഡിയോയും പുറത്തുവന്നു.

സൗദി അറേബ്യ യമന്‍ തുറമുഖങ്ങള്‍ക്കെതിരെ ചുമത്തിയ ഉപരോധം പിന്‍വലിക്കണം എന്നാണ് ഹൂതികളുടെ ആവശ്യം. അതുവരെ സൗദിയുടെ കപ്പലുകള്‍ ചെങ്കടലിലൂടെ പോകാന്‍ അനുവദിക്കില്ല എന്നും അവര്‍ പറയുന്നു. ബാബുല്‍ മന്തിബ് കടല്‍ പാത കൂടി നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് ഹൂതികള്‍. അങ്ങനെ സംഭവിച്ചാല്‍ വാണിജ്യ കപ്പലുകള്‍ ഇതുവഴി പോകാന്‍ ഭയക്കും. ലോകം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma