ഒമാന്‍ ഇന്ത്യയ്ക്ക് മുമ്പില്‍ വാതില്‍ തുറക്കുന്നു; ഒട്ടേറെ ജോലി അവസരമുണ്ടാകും, പ്രഖ്യാപനം ഉടന്‍
മസ്കത്ത്/ന്യൂഡല്‍ഹി: ഇന്ത്യയുമായി ഏറെ കാലത്തെ സൗഹൃദമുള്ള ഗള്‍ഫ് രാജ്യമാണ് ഒമാന്‍. അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഒമാനുമായി ഇന്ത്യ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിവന്ന ചര്‍ച്ച ഫലം കാണുകയാണ്. ഇരുരാജ്യങ്ങളും വൈകാതെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) ഒപ്പുവയ്ക്കും.
ചര്‍ച്ചകള്‍ പൂര്‍ത്തിയായി എന്നും വൈകാതെ കരാര്‍ ഒപ്പിടുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള കയറ്റുമതി ഇറക്കുമതിയില്‍ വലിയ വിട്ടുവീഴ്ച ഇരുരാജ്യങ്ങളും ചെയ്യാന്‍ പോകുന്നു എന്നാണ് വിവരം. അമേരിക്കയുമായി താരിഫ് പോര് ശക്തമായിരിക്കെയാണ് ഒമാന്‍ താരിഫ് വെട്ടിക്കുറച്ച് ഇന്ത്യയ്ക്ക് മുമ്പില്‍ വാതില്‍ തുറന്നിടാന്‍ പോകുന്നത്.

ചരക്കു കടത്ത്, സേവനങ്ങള്‍, നിക്ഷേപം, തൊഴില്‍ എന്നീ കാര്യങ്ങളെ എല്ലാം നേരിട്ട് ബാധിക്കുന്ന കരാറാണ് സെപ. നേരത്തെ യുഎഇയുമായി ഇന്ത്യ സമാനമായ കരാര്‍ ഒപ്പുവച്ചിരുന്നു. അതിന് ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടു. നിലവില്‍ ഇന്ത്യയുമായി വ്യാപാര ബന്ധമുള്ള മൂന്നാമത്തെ രാജ്യമാണ് യുഎഇ. ബ്രിട്ടനുമായും ഇന്ത്യ അടുത്തിടെ വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. സമാനമായ ഗണത്തിലേക്കാണ് ഒമാന്റെയും വരവ്.
ഇന്ത്യയില്‍ നിന്നുള്ള പല വസ്തുക്കളും ഒമാനില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ താരിഫ് ഉണ്ടാകില്ല. ചില വസ്തുക്കള്‍ക്ക് നാമമാത്രമായ താരിഫ് ചുമത്തും. ചില വസ്തുക്കള്‍ക്ക് മാത്രമാണ് അല്‍പ്പം കൂടിയ താരിഫ് ഉണ്ടാകുക. ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഇരുമ്പ്, ഇലക്ട്രോണിക്, വസ്ത്രം, പ്ലാറ്റിക്, ഓട്ടോ മൊബൈല്‍ പാര്‍ട്സുകള്‍ എന്നിവയ്ക്കെല്ലാം അഞ്ച് ശതമാനമാകും കസ്റ്റംസ് നികുതി. യന്ത്രങ്ങളുടെ നികുതി പൂര്‍ണമായും ഇല്ലാതായേക്കും.
തൊഴില്‍ അവസരങ്ങള്‍
കുറഞ്ഞ നിരക്കില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നതോടെ ഇന്ത്യയുടെ കയറ്റുമതി ശക്തിപ്പെടും. ഇത് രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. തന്ത്ര പ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഒമാന്‍. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നാണ് ഒമാന്‍ എന്ന രാജ്യം. മാത്രമല്ല, സോഹാര്‍, ദുഖും തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു കടത്ത് ഗള്‍ഫിലേക്കും ആഫ്രിക്കന്‍ വിപണിയിലേക്കുമുള്ള വഴി എളുപ്പമാക്കും.
ഒമാന്‍ ഭരണകൂടം രാജ്യത്തെ തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കി വരുന്നുണ്ട്. സ്വകാര്യ കമ്പനികളില്‍ നിശ്ചിത ശതമാനം ജോലികള്‍ ഒമാനിലെ പൗരന്മാര്ക്ക് തന്നെ നല്‍കണം എന്നാണ് ചട്ടം. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇളവ് ലഭിക്കാന്‍ സാധ്യതയില്ല. എങ്കിലും ഇന്ത്യക്കാരെ മാത്രം ബാധിക്കുന്ന തരത്തില്‍ നയം രൂപീകരിക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ക്രൂഡ് ഓയില്‍, എല്‍എന്‍ജി, വളം എന്നിവയ്ക്ക് ആശ്രയിക്കാന്‍ സാധിക്കുന്ന രാജ്യമാണ് ഒമാന്‍. ഇത്തരം വസ്തുക്കളുടെ താരിഫ് ഒമാന്‍ കുറച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ഇന്ത്യയിലെ റിഫൈനറികള്‍ക്ക് ചെലവ് കുറയും. മാത്രമല്ല, ഊര്‍ജ ഉല്‍പ്പാദന രംഗം സജീവമാകും. കര്‍ഷകര്‍ക്കും അതിന്റെ നേട്ടം കിട്ടും. കരാറിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ഇക്കാര്യങ്ങള്‍ പരസ്യമായാലാണ് കരാര്‍ എത്രത്തോളം നേട്ടമാകുമെന്ന് കൂടുതല്‍ വ്യക്തമാകുക.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications