Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ വഴിയില്‍ ഒമാന്‍; കോടികള്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ, എഫ്ടിഎ അടുത്ത മാസം

ജിസിസി രാജ്യങ്ങളുമായി ഇന്ത്യ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ വലിയ തോതില്‍ ഇറക്കുന്ന രാജ്യങ്ങളാണ് ഗള്‍ഫിലുള്ളത്. ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നതും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ജിസിസി രാജ്യമായ ഒമാനുമായുള്ള ബന്ധത്തില്‍ പുതിയ ചുവട് വയ്ക്കുകയാണ് ഇന്ത്യ. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അടുത്തിടെ ഇന്ത്യയിലെത്തിയത് ഇതിന്റെ ഭാഗമായിരുന്നു.

ഒമാനും ഇന്ത്യയും സുപ്രധാന കരാറില്‍ അടുത്ത മാസം ഒപ്പുവയ്ക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. സ്വതന്ത്ര വ്യാപാര കരാറിലാണ് (എഫ്ടിഎ) ഒപ്പുവയ്ക്കാന്‍ പോകുന്നത്. ജനുവരിയില്‍ കരാര്‍ ഒപ്പുവച്ചേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് യുഎഇ-ഇന്ത്യ എഫ്ടിഎ നിലവില്‍ വന്നിരുന്നു. എന്താണ് ഈ കരാര്‍ കൊണ്ടുള്ള മെച്ചമെന്ന് പറയാം...

oman-sulthan

ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് കോടികളുടെ ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇരുമ്പ്, ഉരുക്ക്, ഇലക്ട്രോണിക്‌സ്, മെഷിനറികള്‍, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് ഇന്ത്യ ഒമാനിലേക്ക് കയറ്റി അയക്കുന്നത്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണയുള്‍പ്പെടെയുള്ള പ്രകൃതി വിഭഗങ്ങളും മറ്റും എത്തുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് 1200 കോടി ഡോളര്‍ വരും. 400 കോടിയാണ് ഇന്ത്യയുടെ കയറ്റുമതി.

ഇന്ത്യയുടെ ചരക്കുകള്‍ ഒമാനിലെത്തുമ്പോള്‍ നിലവില്‍ ചുങ്കം ചുമത്താറുണ്ട്. സ്വതന്ത്ര്യ വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ മിക്ക ചരക്കുകളും നികുതി മുക്തമാകും. അല്ലെങ്കില്‍ ചുമത്തുന്ന നികുതിയില്‍ ഇളവ് ലഭിക്കും. ഇതാകട്ടെ, ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. യുഎഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചിരുന്നു.

സമാനമായ രീതിയില്‍ ഒമാനുമായി വ്യാപാര കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധനവുണ്ടാകും. അടുത്ത മാസം ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കുമെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, കരാറിന്റെ ചട്ടങ്ങള്‍ ഏകദേശം തയ്യാറാക്കി കഴിഞ്ഞിട്ടുമുണ്ട്. ഒമാനും ഇന്ത്യയ്്ക്കും ഇക്കാര്യത്തില്‍ താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് ഈ മാസം ആദ്യത്തില്‍ മസ്‌ക്കത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ടാംഘട്ട ചര്‍ച്ചയായിരുന്നു അത്. അടുത്തിടെ ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയിലെത്തിയ വേളയിലും വിഷയം ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് അടുത്ത മാസം കരാര്‍ ഒപ്പുവയ്ക്കാനുള്ള സാധ്യത തെളിഞ്ഞത്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തുന്ന 80 ശതമാനം ചരക്കുകള്‍ക്കും അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുന്നുണ്ട്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇതില്‍ ഇളവുണ്ടാകും. ഇളവ് ലഭിക്കുന്ന വസ്തുക്കള്‍ ഏതൊക്കെ എന്ന് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് ധാരണയിലെത്തുകയാണ് ചെയ്യുക. ഇന്ത്യയും ഒമാനും തമ്മില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1239 കോടി ഡോളറിന്റെ വ്യാപാര ഇടപാടാണ് നടത്തിയത്. 2019ല്‍ 225 കോടി ഡോളറായിരുന്നു ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യം. കഴിഞ്ഞ വര്‍ഷം ഇത് 448 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+