Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ വിളിക്കുന്നു; യുഎഇ മോഡല്‍ ഗോള്‍ഡന്‍ വിസ, അല്‍പ്പം ചെലവുണ്ട്, യോഗ്യതകള്‍ അറിയാം

മസ്‌കത്ത്: യുഎഇ തുടങ്ങിയ ഗോള്‍ഡന്‍ വിസ വലിയ തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൂടി സ്വന്തമാക്കിയതോടെ മാനദണ്ഡങ്ങളും യോഗ്യതയും അറിയാന്‍ തിടുക്കമായിരുന്നു ജനങ്ങള്‍ക്ക്. എന്നാല്‍ ഇത്തരം ദീര്‍ഘകാല വിസകള്‍ പല രാജ്യങ്ങളും നല്‍കുന്നുണ്ട്. ഇപ്പോഴിതാ ജിസിസി രാജ്യമായ ഒമാനും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുകയാണ്.

പത്ത് വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസയാണ് ഒമാന്‍ നല്‍കുന്നത്. വിഷന്‍ 2040 എന്ന അജണ്ട മുന്‍നിര്‍ത്തിയാണ് ഒമാന്റെ നീക്കം. കഴിവുള്ളവരെയും പ്രമുഖ വ്യക്തികളെയും സമ്പന്നരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതി. കാലാവധി കഴിഞ്ഞാല്‍ പുതുക്കാന്‍ സാധിക്കുന്ന വിസ കൂടിയാണിത്. സലാലയില്‍ നടന്ന സസ്റ്റൈനബിള്‍ ബിസിനസ് എന്‍വിയോണ്‍മെന്റ് ഫോറത്തിലാണ് വിസയുടെ പ്രഖ്യാപനമുണ്ടായത്.

oman golden visa critiria-

സ്വകാര്യ മേഖലയുടെ വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ ഒരുക്കല്‍, വിവര സാങ്കേതിക വിദ്യയുടെ കൈമാറ്റം തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഒമാന്‍ ദീര്‍ഘകാല വിസ തുടങ്ങിയിരിക്കുന്നത്. നിശ്ചിത ഒമാന്‍ റിയാല്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നവര്‍ക്ക് വിസ ലഭിക്കും. അവരുടെ പങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെല്ലാം ഇതോടൊപ്പം ഒമാനില്‍ കഴിയാം. രണ്ട് തരം ഗോള്‍ഡന്‍ വിസകളാണ് ഒമാനിലുള്ളത്.

രണ്ട് തരം ഗോള്‍ഡന്‍ വിസകള്‍

പത്ത് വര്‍ഷം താമസിക്കാന്‍ അനുമതി ലഭിക്കുന്ന ഗോള്‍ഡന്‍ വിസയും അഞ്ച് വര്‍ഷം താമസിക്കാന്‍ അവസരമുള്ള വിസയുമാണ് ഒമാനിലുള്ളത്. പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസയ്ക്ക് താരതമ്യേന ചെലവ് കൂടുതലാണ്. സര്‍ക്കാര്‍ നിയന്ത്രിത കമ്പനികള്‍, സര്‍ക്കാര്‍ കടപത്രങ്ങള്‍ എന്നിവയില്‍ അഞ്ച് ലക്ഷം ഒമാന്‍ റിയാല്‍ നിക്ഷേപിക്കുന്നവര്‍കര്‍ക്കാണ് ഈ വിസ ലഭിക്കുക.

കൂടാതെ, ഒമാനില്‍ അഞ്ച് ലക്ഷം റിയാല്‍ മൂല്യമുള്ള വസ്തു വാങ്ങുന്നവര്‍ക്കും അവസരം ലഭിക്കും. 50 ഒമാനി പൗരന്മാര്‍ക്ക് ജോലി നല്‍കാന്‍ പര്യാപ്തമായ കമ്പനി സ്ഥാപിക്കുന്നവരും യോഗ്യരാണ്. ഇങ്ങനെ ലഭിക്കുന്ന ദീര്‍ഘകാല വിസ കാലാവധി കഴിയുമ്പോള്‍ പുതുക്കാന്‍ സാധിക്കും. അതേസമയം, അഞ്ച് വര്‍ഷത്തേക്കുള്ള ഗണത്തില്‍പ്പെടുന്ന ഗോള്‍ഡന്‍ വിസയ്ക്ക് നിബന്ധനകള്‍ കുറവാണ്.

രണ്ടര ലക്ഷം റിയാല്‍ കമ്പനികളില്‍ നിക്ഷേപിക്കണം എന്നാണ് നിബന്ധന. ഇതേ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തുന്നവര്‍ക്കും അവസരമുണ്ട്. നിലവില്‍ ഒമാനില്‍ ജോലി ചെയ്തിരുന്നവര്‍ വിരമിച്ച ശേഷവും ഒമാനില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ക്കും ദീര്‍ഘകാല വിസ കിട്ടും. പക്ഷേ, പ്രതിമാസം 4000 ഒമാനി റിയാല്‍ വരുമാനം ലഭിക്കുന്നുണ്ടെന്ന രേഖ വേണം.

ഒന്നാം ഗണത്തില്‍പ്പെടുന്ന ദീര്‍ഘകാല വിസയുടെ ചെലവ് 551 റിയാല്‍ ആണ്. രണ്ടാംഗണത്തില്‍ പെടുന്ന വിസയ്ക്ക് 326 റിലായും. 21 വയസ് തികഞ്ഞിരിക്കണം, ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്നീ നിബന്ധനകളും ഈ രണ്ട് തരം വിസകള്‍ക്കുമുണ്ട്. യുഎഇയില്‍ ഗോള്‍ഡന്‍ വിസ വലിയ വിജയമായിരുന്നു. സമാനമായ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഒമാനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+