Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍, ജോര്‍ദാന്‍; ഇന്ത്യയ്ക്ക് 2 സുപ്രധാന ലക്ഷ്യങ്ങള്‍, നരേന്ദ്ര മോദി രണ്ടാഴ്ച്ചയ്ക്കകം എത്തും

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്. ഒമാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ഡിസംബര്‍ ആദ്യ പകുതിയില്‍ ആയിരിക്കും മോദിയുടെ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ലാണ് മോദി ഇരുരാജ്യങ്ങളും നേരത്തെ സന്ദര്‍ശിച്ചത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 2023ല്‍ ഇന്ത്യയില്‍ വന്നിരുന്നു.

ഇസ്രായേല്‍-പലസ്തീന്‍ സമാധാന കരാര്‍ ഒപ്പുവച്ച ശേഷമുള്ള മോദിയുടെ ആദ്യ പശ്ചിമേഷ്യന്‍ സന്ദര്‍ശനമാണിത്. 2018ല്‍ പലസ്തീന്‍ സന്ദര്‍ശനത്തിനിടെയാണ് മോദി ജോര്‍ദാനിലും എത്തിയിരുന്നത്. ഇത്തവണ പലസ്തീനോ ഇസ്രായേലോ മോദി സന്ദര്‍ശിച്ചേക്കില്ല എന്നാണ് വിവരം. പകരം ജോര്‍ദാനും ഒമാനും സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങും. രണ്ട് രാജ്യങ്ങളിലും ഇന്ത്യ സുപ്രധാനമായ ഒരു കാര്യം ലക്ഷ്യമിടുന്നുണ്ട്.

modi visit jordan oman

2018ല്‍ നരേന്ദ്ര മോദി ഒമാന്‍ സന്ദര്‍ശിച്ച വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച വേഗത്തിലായത്. നിലവില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒമാന്‍ ആഭ്യന്തരമായ ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിക്കും. മോദിയുടെ സന്ദര്‍ശന വേളയില്‍ കരാര്‍ ഒപ്പുവച്ചാല്‍ അത് ചരിത്ര നിമിഷമാകും.

അടുത്തിടെ പിയൂഷ് ഗോയല്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും നികുതി ഇളവുകളോടെ വ്യാപാരം നടത്താനാണ് പദ്ധതി. ഇന്ത്യയ്ക്കും ഒമാനും ഇത് നേട്ടമാകും. മാത്രമല്ല, ഒമാന്‍ വഴി മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. വലിയ വ്യാപാര വാതിലാണ് ഇന്ത്യയ്ക്ക് മുമ്പില്‍ തുറക്കാന്‍ പോകുന്നത്.

ജോര്‍ദാനില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ഇതാണ്

ഇന്ത്യയുടെ മറ്റൊരു സുപ്രധാന പദ്ധതിയാണ് 'ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി'. 2023ല്‍ ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍, ഇസ്രായേല്‍, യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. അതുകൊണ്ടുതന്നെ ജോര്‍ദാന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ പ്രധാന ചര്‍ച്ച സാമ്പത്തിക ഇടനാഴിയായിരിക്കും.

ഇന്ത്യയില്‍ നിന്ന് കപ്പല്‍ വഴി തുടങ്ങുന്ന സാമ്പത്തിക ഇടനാഴി യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ പിന്നിട്ടാണ് യൂറോപ്പിലേക്ക് പോകുക. ചില ഇടങ്ങളില്‍ റോഡ് മാര്‍ഗവും ചില ഇടങ്ങളില്‍ കടല്‍ മാര്‍ഗവും ആയിരിക്കും ഇടനാഴി. പാകിസ്താനെ മറികടന്നുള്ള നീക്കമാണ് ഇന്ത്യയുടെ ലക്ഷ്യം. ചൈനയ്ക്ക് തിരിച്ചടിയാകുമെന്നതും ഇസ്രായേലിന് ഗുണമാകുമെന്നതുമാണ് അമേരിക്ക പദ്ധതിയെ പിന്തുണയ്ക്കാന്‍ കാരണം.

ജോര്‍ദാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ണായകമാണ്. ജോര്‍ദാന്റെ ഏറ്റവും വലിയ നാലാമെത്ത വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം 280 കോടി ഡോളറിന്റേതാണ്. ടൂറിസം ആണ് ജോര്‍ദാന്റെ പ്രധാന വരുമാനം. ഇന്ത്യയില്‍ നിന്നുള്ള സിനിമാ ചിത്രീകരണത്തിന് കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന രാജ്യം കൂടിയാണ് ജോര്‍ദാന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+