ഒമാന്‍ യാത്രക്കാര്‍ക്ക് തിരിച്ചടി; സര്‍വീസ് നിര്‍ത്തി ഇന്‍ഡിഗോ, നേരത്തെ ബുക്ക് ചെയ്തവര്‍ ചെയ്യേണ്ടത്
ഒമാന്‍ തലസ്ഥാനമായ മസ്കത്തില് നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചു. സീസണ് അല്ലാത്തതിനാല്‍ യാത്രക്കാര്‍ കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഈ മാസം 23 വരെയാകും സര്‍വീസ് ഉണ്ടാകുക. താല്‍ക്കാലികമായിട്ടാണ് സര്‍വീസ് നിര്‍ത്തുന്നത് എന്നാണ് പറയുന്നത്.
ഈ റൂട്ടില്‍ ഇനി എയര്‍ ഇന്ത്യ മാത്രമാകും സര്‍വീസ് നടത്തുക. ഇന്‍ഡിഗോ താരതമ്യേന കുറഞ്ഞ ടിക്കറ്റില്‍ യാത്ര അനുവദിച്ചിരുന്നു. വിമാനങ്ങള്‍ കുറയുകയും യാത്രക്കാര്‍ പതിവ് പോലെ തുടരുകയും ചെയ്താല്‍ ടിക്കറ്റ് നിരക്ക് കൂടും. ഇത് കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. അതേസമയം, മറ്റു രണ്ട് സന്തോഷ വാര്‍ത്ത പ്രവാസികള്‍ക്കുണ്ട്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇന്‍ഡിഗോ കണ്ണൂര്‍-മസ്ക്കത്ത് സെക്ടറില്‍ സര്‍വീസ് നടത്തിയിരുന്നത്. താല്‍ക്കാലികമായിട്ടാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്നും യാത്രക്കാരുടെ ലഭ്യത അനുസരിച്ച് പിന്നീട് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇന്‍ഡിഗോ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നേരത്തെ ബുക്ക് ചെയ്തവര്‍ എന്താണ് ചെയ്യേണ്ടത് എന്ന വിവരവും വന്നിട്ടുണ്ട്.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാറ്റി ബുക്ക് ചെയ്യാന്‍ അവസരം നല്‍കും. അല്ലെങ്കില്‍ മറ്റേതെങ്കിലും റൂട്ടില്‍ യാത്ര അനുവദിക്കും. അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി റീഫണ്ട് നല്‍കും. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി ഇന്‍ഡിഗോ ഓഫീസുമായി ബന്ധപ്പെടണം. ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ മികച്ച കമ്പനിയാണ് ഇന്‍ഡിഗോ. സര്‍വീസുകള്‍ ഇടയ്ക്കിടെ ഇവര്‍ പരിഷ്കരിക്കാറുണ്ട്. യാത്രക്കാരുടെ ലഭ്യത നോക്കിയാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കാറുള്ളത്.
ഫ്ളൈനാസ് സൗദി സര്‍വീസ് കൂട്ടിയത് നേട്ടം
സൗദി അറേബ്യയിലെ ബജറ്റ് എയര്‍ലൈന്‍ ആയ ഫ്ളൈനാസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടി. 2019 മുതലാണ് കരിപ്പൂര്‍ സര്‍വീസ് ഫ്ളൈനാസ് ആരംഭിച്ചത്. ആദ്യം മൂന്ന് സര്‍വീസും പിന്നീട് നാല് സര്വീസുമാക്കിയിരുന്നു. ഇപ്പോള്‍ ആറാക്കി ഉയര്‍ത്തിയിരിക്കുകയാണ്. സെപ്തംബര്‍ രണ്ട് മുതലാണ് പുതിയ ഷെഡ്യൂള്‍.
ശനിയാഴ്ച ഫ്ളൈനാസ് സര്‍വീസുണ്ടാകില്ല. ബാക്കി ആറ് ദിവസവും കോഴിക്കോട്-റിയാദ് യാത്രയുണ്ടാകും. റിയാദില്‍ നിന്ന് അര്‍ധരാത്രി 12.45ന് പുറപ്പെടും. രാവിലെ 8.20ന് കരിപ്പൂരിലെത്തും. അല്‍പ്പനേരത്തിന് ശേഷം 9.10ന് മടങ്ങും. 11.45ന് റിയാദിലെത്തും. സര്‍വീസ് വര്‍ധിപ്പിച്ചതോടെ ടിക്കറ്റ് നിരക്ക് കുറയാനുള്ള സാധ്യതയുണ്ട്.
ഒക്ടോബര്‍ 27 മുതല്‍ സൗദിയ എയര്‍ലൈന്‍സ് റിയാദ് കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങുമെന്നാണ് മറ്റൊരു വിവരം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സൗദിയ എയര്‍ലൈന്‍സ് കരിപ്പൂര്‍ സര്‍വീസ് ആരംഭിച്ചാല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് നേട്ടമാകും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications